×
login
പി.കെ കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ പാസഞ്ചേഴ്‌സ് അമിനിറ്റീസ് കമ്മിറ്റിയുടെ റയില്‍വേ സ്‌റ്റേഷന്‍ പരിശോധന

പരിശോധനയ്ക്ക് ശേഷം ഡിവിഷന്‍ തല ഉന്നത ഉദ്യോഗസ്ഥരുമായി സംഘം ചര്‍ച്ച നടത്തും.

തിരുവനന്തപുരം: റയില്‍വെ പാസഞ്ചേഴ്‌സ് അമിനിറ്റീസ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ കൃഷ്ണദാസിന്റെ  നേതൃത്വത്തില്‍ 10 അംഗ സംഘം   റയില്‍വേ സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ഷന്‍ നടത്തുന്നു. 18 രാവിലെ 11 ന് തിരുവനന്തപുരം റയില്‍വെ സ്‌റ്റേഷന്‍ പരിശോധിക്കുന്നു.യാത്രക്കാര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുവാന്‍ നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്താനും ഉദ്ദേശിച്ചാണ് സ്‌റ്റേഷന്‍ പരിശോധന.

 ജനപ്രതിനിധികളില്‍ നിന്നും വിവിധ സംഘടനകളില്‍ നിന്നും യാത്രക്കാരില്‍ നിന്നും ഉയരുന്ന അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ക്രോഡീകരിച്ച് ആവശ്യമായ വികസന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ഒരു വിശദ പദ്ധതി റിപ്പോര്‍ട് കേന്ദ്ര റയില്‍വെ ബോര്‍ഡിന് സമര്‍പ്പിക്കും.


പരിശോധനയ്ക്ക് ശേഷം  ഡിവിഷന്‍ തല ഉന്നത ഉദ്യോഗസ്ഥരുമായി സംഘം ചര്‍ച്ച നടത്തും.  തൃശ്ശൂര്‍, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ വിവിധ സ്‌റ്റേഷനുകളില്‍ സന്ദര്‍ശനം ഇതിനകം പൂര്‍ത്തിയായി.

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.