×
login
ഊര്‍ജ്ജ നഗരത്തിലെ ഗുരുവായൂരപ്പന്‍ ക്ഷേത്രം; അമേരിക്ക കാഴ്ചക്കപ്പുറം-04

അടിക്കടി വികാസം പ്രാപിച്ചുകൊണ്ടിരുന്ന തുറമുഖ, റെയില്‍ വ്യവസായവും എണ്ണ നിക്ഷേപങ്ങള്‍ കണ്ടെത്തിയതും നഗരത്തില്‍ ജനസംഖ്യാപ്രവാഹത്തിനു വഴിതെളിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടുകൂടി ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ആരോഗ്യസംരക്ഷണഗവേഷണ സ്ഥാപനങ്ങളുടെ കൂട്ടായ്മയായ ടെക്‌സസ് മെഡിക്കല്‍ സെന്റര്‍, നാസയുടെ മിഷന്‍ കണ്ട്രോള്‍ സെന്റര്‍, ജോണ്‍സണ്‍ സ്‌പേസ് സെന്റര്‍ എന്നിവ ഹ്യൂസ്റ്റണില്‍ സ്ഥാപിക്കപ്പെട്ടു.

ആദ്യം ഇറങ്ങിയത് ന്യൂയോര്‍ക്കിലും ഉറങ്ങിയത് ന്യൂജേഴ്‌സിയിലുമാണെങ്കിലും ആദ്യമറിഞ്ഞത് ഹ്യൂസ്റ്റണ്‍ നഗരത്തെയാണ്.വിമാനത്താവളത്തില്‍ കാത്തുനിന്നു കൂട്ടികൊണ്ടുപോയ ഡയസ് ദാമോദരനൊപ്പമുളള കാര്‍ യാത്രയും ശശിധരന്‍ നായരുടെ വീട്ടിലെ താമസവും ഭാര്യ പൊന്നമ്മ ചേച്ചിയുടെ ആതിഥ്യവും ഗോപന്‍-മിനി ദമ്പതികള്‍ക്കൊപ്പമുള്ള നാസാ കാഴ്ചയും കെ എച്ച് എന്‍.എ കണ്‍വന്‍ഷനിലെ സൗഹ്യദങ്ങളും ഒക്കെ മനസ്സില്‍ മാറാതെ നില്‍ക്കുന്നു.അമേരിക്കയിലും ഹ്യൂസ്റ്റണിലും പിന്നീട് പലതവണ പോയെങ്കിലും ആദ്യകാഴ്ചയിലെ അനുഭവം ഒന്നു വേറെതന്നെ.

 അമേരിക്കയിലെ ഏറ്റവും വലിയ ആറാമത്തെ മഹാനഗരപ്രദേശവമാണ് ഹ്യൂസ്റ്റണ്‍.  ന്യൂയോര്‍ക്ക് സിറ്റിയില്‍നിന്നുള്ള റിയല്‍ എസ്‌റ്റേറ്റ് സഹോദരന്മാര്‍ സ്ഥലം വാങ്ങിച്ചു പടുത്തുയര്‍ത്തിയ നഗരം .  1836 സെപ്റ്റംബറില്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട, ജസീന്തോ യുദ്ധം നയിച്ചതിലൂടെ ടെക്‌സാസിലെ ജനങ്ങള്‍ക്കു പ്രിയങ്കരനായിത്തീര്‍ന്ന ജനറല്‍  സാം ഹ്യൂസ്റ്റണിന്റെ നാമം നഗരത്തിനു നല്‍കി.1837 ജൂണ്‍ 5ന് ഹ്യൂസ്റ്റണ്‍ ഔദ്യോഗികമായി രൂപം കൊണ്ടു.

അടിക്കടി വികാസം പ്രാപിച്ചുകൊണ്ടിരുന്ന തുറമുഖ, റെയില്‍ വ്യവസായവും  എണ്ണ നിക്ഷേപങ്ങള്‍ കണ്ടെത്തിയതും നഗരത്തില്‍ ജനസംഖ്യാപ്രവാഹത്തിനു വഴിതെളിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടുകൂടി ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ആരോഗ്യസംരക്ഷണഗവേഷണ സ്ഥാപനങ്ങളുടെ കൂട്ടായ്മയായ ടെക്‌സസ് മെഡിക്കല്‍ സെന്റര്‍, നാസയുടെ മിഷന്‍ കണ്ട്രോള്‍ സെന്റര്‍, ജോണ്‍സണ്‍ സ്‌പേസ് സെന്റര്‍ എന്നിവ ഹ്യൂസ്റ്റണില്‍ സ്ഥാപിക്കപ്പെട്ടു.

ഹ്യൂസ്റ്റന്റെ സമ്പദ്വ്യവസ്ഥ, ഊര്‍ജ്ജ, നിര്‍മ്മാണ, വ്യോമനിര്‍മ്മാണ, സാങ്കേതികത തുടങ്ങിയ മേഖലകളിലുള്ള വിവിധതരം വ്യവസായങ്ങളില്‍ അധിഷ്ഠിതമാണ്.  വാണിജ്യപരമായി, ഹ്യൂസ്റ്റണ്‍, ഗാമാ വേള്‍ഡ് സിറ്റി എന്ന പേരില്‍ അറിയപ്പെടുന്നു.  ജലമാര്‍ഗ്ഗമുള്ള അന്താരാഷ്ട്രകാര്‍ഗോ ഏറ്റവുമധികം കൈകാര്യം ചെയ്യുന്ന തുറമുഖവുമാണ് ഹ്യൂസ്റ്റണ്‍ തുറമുഖം. അനേകം സംസ്‌കാരങ്ങളില്‍നിന്നുള്ള ജനങ്ങളുള്ള ഈ നഗരം അനുദിനം വളരുന്ന ഒരു അന്താരാഷ്ട്ര സമൂഹത്തിനും വേദിയാണ്. ഇവിടെയുള്ള സാംസ്‌കാരിക സ്ഥാപനങ്ങള്‍ വര്‍ഷംതോറും 7 ദശലക്ഷം സന്ദര്‍ശകരെ ഹ്യൂസ്റ്റണ്‍ മ്യൂസിക് ഡിസ്ട്രിക്റ്റിലേക്ക് ആകര്‍ഷിക്കുന്നു. ദൃശ്യകലകള്‍ക്കും പ്രകടനകലകള്‍ക്കുമുള്ള ഒരു സജീവവേദി മ്യൂസിക് ഡിസ്ട്രിക്റ്റിലുണ്ട്. വര്‍ഷം മുഴുവന്‍ പ്രധാന പ്രകടനകലകളിലെല്ലാം പ്രദര്‍ശനം നടത്തുന്ന ചുരുക്കം ചില അമേരിക്കന്‍ നഗരങ്ങളിലൊന്നാണ് ഹ്യൂസ്റ്റണ്‍

1900ല്‍ ഗാല്‍വെസ്റ്റണില്‍ വിനാശകാരിയായ ഒരു ചുഴലിക്കാറ്റ് നാശം വിതച്ചതോടുകൂടി ഹ്യൂസ്റ്റണ്‍ നഗരത്തിനെ ഒരു ആഴജല തുറമുഖമായി വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് ആക്കം ലഭിച്ചു. തൊട്ടടുത്ത വര്‍ഷം ബേമോണ്ടിനടുത്തുള്ള സ്പിന്‍ഡില്‍ടോപ് എണ്ണപ്പാടത്ത് എണ്ണ നിക്ഷേപങ്ങള്‍ കണ്ടുപിടിച്ചതോടുകൂടി ടെക്‌സസ് എണ്ണവ്യവസായത്തിനും തുടക്കമായി. നഗരത്തിന്റെ ഒരു അവിഭാജ്യഘടകമായ ആഫ്രിക്കന്‍അമേരിക്കക്കാര്‍ മൊത്തം ജനസംഖ്യയുടെ മൂന്നിലൊന്നോളം  ഉണ്ടായിരുന്നു.

1930ഓടുകൂടി ഹ്യൂസ്റ്റണ്‍ ടെക്‌സാസിലെ ഏറ്റവും ജനവാസമുള്ള നഗരമായിത്തീര്‍ന്നു. രണ്ടാം ലോകമഹായുദ്ധം തുടങ്ങിയതോടുകൂടി തുറമുഖത്ത് കച്ചവടം കുറയുകയും കപ്പല്‍ഗതാഗതം നിര്‍ത്തിവക്കുകയും ചെയ്തു. എന്നാലും, യുദ്ധം നഗരത്തിനു വാണിജ്യപരമായി ഏറെ പ്രയോജനം നല്‍കി. പെട്രോളിയത്തിനും കൃത്രിമ റബ്ബറിനുമുള്ള ആവശ്യകത വര്‍ദ്ധിച്ചതിനാല്‍ കപ്പല്‍ച്ചാലിന്റെ ഓരത്ത് ധാരാളം എണ്ണശുദ്ധീകരണശാലകളും വന്‍കിട നിര്‍മ്മാണശാലകളും നിര്‍മ്മിക്കപ്പെട്ടു. ഒന്നാം ലോകമഹായുദ്ധകാലത്ത് നിര്‍മ്മിക്കപ്പെട്ട എല്ലിംഗ്ടണ്‍ ഫീല്‍ഡ്, ബൊംബാര്‍ഡിയര്‍മാര്‍ക്കും നാവിഗേറ്റര്‍മാര്‍ക്കുമായുള്ള ഒരു പരിശീലനകേന്ദ്രമായി പുനഃസജ്ജീകരിച്ചു.

1950ല്‍ എയര്‍കണ്ടീഷനിംഗിന്റെ ലഭ്യത കൂടുതല്‍ കമ്പനികളെ ഹ്യൂസ്റ്റണിലേക്ക് മാറാന്‍ പ്രേരിപ്പിക്കുകയും അത് നഗരത്തിന്റെ സാമ്പത്തിക അഭിവൃദ്ധിക്കും അതുപോലെ നഗരത്തിന്റെ സമ്പദ്വ്യവസ്ഥ ഊര്‍ജ്ജമേഖലയിലേക്ക് ഊന്നാനും ഹേതുവായി.

രണ്ടാം ലോകമഹായുദ്ധകാലത്തെ തദ്ദേശീയ കപ്പല്‍നിര്‍മ്മാണവ്യവസായത്തിന്റെ പുരോഗതിയും നഗരത്തിലെ വ്യോമബഹിരാകാശ വ്യവസായത്തിനു തറക്കല്ലിട്ടുകൊണ്ട് 1961ല്‍ ആരംഭിച്ച നാസയുടെ 'മാന്‍ഡ് സ്‌പേസ്‌ക്രാഫ്റ്റ് സെന്റര്‍' എന്ന സ്ഥാപനവും ഹ്യൂസ്റ്റണ്‍ നഗരത്തിന്റെ പുരോഗതിക്ക് ആക്കം കൂട്ടി. 1965ല്‍ തുറന്ന, ലോകത്തിലെ ആദ്യത്തെ ഇന്‍ഡോര്‍ ഗോളകയുള്ള കായിക സ്‌റ്റേഡിയമായ ആസ്‌ട്രോഡോം, 'ലോകത്തിലെ എട്ടാമത്തെ മഹാദ്ഭുതം എന്നറിയപ്പെടുന്നു 1980 കളുടെ പകുതിയോടുകൂടി എണ്ണവില ഇടിഞ്ഞതോടുകൂടി ജനസംഖ്യാവര്‍ദ്ധനയും പെട്ടെന്നുതന്നെ നിന്നു. 1986ലെ ചലഞ്ചര്‍ ദുരന്തത്തോടുകൂടി ബഹിരാകാശവ്യവസായവും പ്രതിസന്ധിയിലായി. 1980കളുടെ അവസാനം ഹ്യൂസ്റ്റണ് സാമ്പത്തികത്തകര്‍ച്ചയുടേതായിരുന്നു. തകര്‍ച്ചകളില്‍നിന്ന് പാഠമുള്‍ക്കൊണ്ട്, 1990 മുതല്‍ എണ്ണവ്യവസായത്തിലുള്ള ശ്രദ്ധ കുറച്ച് വ്യോമബഹിരാകാശ മേഖലകളിലും ജൈവസാങ്കേതികതയിലും ശ്രദ്ധ കേന്ദ്രീകരിച്ച് സമ്പദ്വ്യവസ്ഥ വൈവിധ്യവത്കരിച്ചു.

നാസയുടെ  സ്‌പേസ് സെന്റര്‍ ഇവിടുത്തെ പ്രധാന വിനോദസഞ്ചാര ആകര്‍ഷണമാണ്  കാണാനും പഠിക്കാനും ഒരു പാടുണ്ട് രണ്ടുലക്ഷത്തി അന്‍പതിനായിരം ചതുരശ്ര അടി വിസ്തീര്‍ണമുള്ള നാസ സ്‌പേസ് വിദ്യാലയത്തില്‍ . പ്രതിവര്‍ഷം ലക്ഷക്കണക്കിന് ശാസ്ത്ര വിദ്യാര്‍ഥികളും  മറ്റു സന്ദര്‍ശകരും കാഴ്ചക്കാരായി എത്തുന്നു.  ബഹിരാകാശത്തെകുറിച്ച് ഒരുപാടു  അറിയാനും മനസ്സിലാക്കാനുമുണ്ടിവിടെ. ചന്ദ്രനിലേക്കുള്ള ദൗത്യത്തിന്റെ എല്ലാ രേഖകളും, ചിത്രങ്ങളും അവിടുന്ന് കൊണ്ടുവന്ന മണ്ണും കല്ലും എല്ലാം ചില്ലിട്ടുസൂക്ഷിച്ചു വെച്ചിരിക്കുന്നു. വരാനിരിക്കുന്ന തലമുറകള്‍ക്കുകൂടി പഠിക്കാന്‍.ചന്ദ്രനില്‍നിന്നുള്ള പാറക്കഷണങ്ങള്‍, ഷട്ടില്‍ സിമുലേറ്റര്‍, നാസയുടെ സ്‌പേസ് ഫ്‌ലൈറ്റ് പ്രോഗ്രാമിന്റെ ചരിത്രത്തെക്കുറിച്ചുള്ള പ്രസന്റേഷന്‍ മുതലായവ ഇവിടെ കാണാം.

പതിനേഴ് ബ്ലോക്കുകള്‍ വ്യാപിച്ചു കിടക്കുന്ന തിയേറ്റര്‍ ഡിസ്ട്രിക്റ്റില്‍ ബയൂ പ്ലേസ്, എന്റര്‍ടെയിന്മെന്റ് കോപള്ക്‌സ് സന്ദശകര്‍ക്ക്  കാഴ്ചയൊരുക്കും. റെസ്‌റ്റോറന്റുകള്‍, ബാറുകള്‍, സജീവ സംഗീതം, ബില്യാര്‍ഡ്‌സ്, ആര്‍ട്ട് ഹൗസ് ചലച്ചിത്രങ്ങള്‍ മുതലായവ ഉള്‍ക്കൊള്ളുന്ന ഒരു ബഹുനിലക്കെട്ടിടമാണ് ബയൂ പ്ലേസ്. വെറൈസണ്‍ വയര്‍ലെസ് തിയേറ്ററില്‍ നാടകപ്രദര്‍ശനങ്ങള്‍, സംഗീതകച്ചേരികള്‍, കോമഡി ഷോകള്‍ മുതലായവയും ആഞ്‌ജെലിക്കാ ഫിലിം സെന്ററില്‍ ഏറ്റവും നൂതനമായ കലകളും അന്തര്‍ദേശീയവും സ്വതന്ത്രവുമായ ചലച്ചിത്രങ്ങളും പ്രദര്‍ശിപ്പിക്കപ്പെടുന്നു.


ഹ്യൂസ്റ്റണില്‍ ഏതാണ്ട് 337 പൊതു ഉദ്യാനങ്ങളുണ്ട്. ഇവയില്‍ ഹ്യൂസ്റ്റണ്‍ മൃഗശാലയും ഹ്യൂസ്റ്റണ്‍ മ്യൂസിയം ഓഫ് നാച്ചുറല്‍ സയന്‍സും സാം ഹ്യൂസ്റ്റണ്‍ പാര്‍ക്ക്ും  എന്നിവ ശ്രദ്ധേയമാണ്. ടെക്‌സസ് വിപ്ലവകാലത്തെ നിര്‍ണ്ണായകമായ സാന്‍ ജസീന്തോ യുദ്ധം യുദ്ധക്കളം ഹ്യൂസ്റ്റണ്‍ കപ്പല്‍ച്ചാലിന്റെ ഓരത്ത് നഗരത്തിന്റെ കിഴക്കായി സ്ഥിതി ചെയ്യുന്നു.

ദൃശ്യകലകള്‍ക്കും പ്രകടനകലകള്‍ക്കും സജീവമായ ഒരു വേദിയാണ് ഹ്യൂസ്റ്റണ്‍. ഡൗണ്ടൗണില്‍ സ്ഥിതി ചെയ്യുന്ന തിയേറ്റര്‍ ഡിസ്ട്രിക്ടില്‍ ഒന്‍പത് പ്രകടനകലാസ്ഥാപനങ്ങളും ആറു കലാവേദികളുമുണ്ട്. . എല്ലാത്തരം പ്രകടനകലകളിലും  ഓപ്പറ, ബാലെ, സംഗീതം, തിയേറ്റര്‍  സ്ഥിരമായി പ്രഫഷണല്‍ റസിഡന്റ് കമ്പനികള്‍ ഉള്ള അമേരിക്കയിലെ ചുരുക്കം നഗരങ്ങളിലൊന്നുമാണ് ഹ്യൂസ്റ്റണ്‍..  പല നാടന്‍ കലാസംഘങ്ങള്‍ക്കും കലാകാരന്മാരും ഇവിടെയുണ്ട്. ഇവിടുത്തെ പല മേളകളിലേയ്ക്കും അനേകം കലാസ്വാദകര്‍ സ്ഥിരമായി ആകര്‍ഷിക്കപ്പെടുന്നു മ്യൂസിയം ഓഫ് ഫൈന്‍ ആര്‍ട്ടിന്റെ കീഴില്‍ റിവര്‍ ഓക്‌സില്‍ സ്ഥിതി ചെയ്യുന്ന ബയൂ ബെന്‍ഡില്‍ പതിനാല്‍ ഏക്കറിലായി അമേരിക്കയിലെ ഡെക്കൊറേറ്റീവ് ആര്‍ട്ട്, പെയിന്റിംഗുകള്‍, ഫര്‍ണിച്ചറുകള്‍ എന്നിവയുടെ അമേരിക്കയിലെതന്നെ ഏറ്റവും മികച്ച ശേഖരങ്ങളിലൊന്ന് സജ്ജീകരിച്ചിരിക്കു ന്താരാഷ്ട്രതലത്തില്‍ പ്രശസ്തമായ ഹ്യൂസ്റ്റണിലെ ടെക്‌സസ് മെഡിക്കല്‍ സെന്റര്‍ ലോകത്തില്‍ ഏറ്റവുമധികം ഗവേഷണ വൈദ്യസേവന സ്ഥാപനങ്ങളുള്ള സമുച്ചയമാണ.്ടെക്‌സസ് മെഡിക്കല്‍ സെന്ററിലെ സ്ഥാപനങ്ങള്‍  ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്നവയാണ്. രോഗപ്രതിരോധം, രോഗചികിത്സ, ഗവേഷണം, വിദ്യാഭ്യാസം എന്നീ വിവിധ മേഖലകളില്‍ പ്രാദേശിക, ദേശീയ, അന്തര്‍ദേശീയ സമൂഹങ്ങളുടെ ക്ഷേമത്തിനായി ഇവ നിലകൊള്ളുന്നു.  ലൈഫ് ഫ്‌ലൈറ്റ് എന്ന ലോകത്തിലെ ആദ്യത്തേതും ഇപ്പോഴും ഏറ്റവും വലുതുമായ വായുമാര്‍ഗ്ഗമുള്ള ഗതാഗതം പ്രയോജനപ്പെടുത്തുന്ന അത്യാഹിതസേവനം ഇവിടെയുണ്ട്. ലോകത്ത് മറ്റൊരിടത്തേക്കാളുമധികം ഹൃദയശസ്ത്രക്രിയകള്‍ ഇവിടെ നടക്കുന്നു. മെന്നിഞ്ജര്‍ ക്ലിനിക്ക് എന്ന പ്രസിദ്ധമായ മാനസികചികിത്സാകേന്ദ്രവും ഹ്യൂസ്റ്റണിലാണ്.

അന്‍പത്തഞ്ചിലധികം കോളേജുകളും സര്‍വ്വകലാശാലകളും ഡസണ്‍കണക്കിനു ഗവേഷണ സ്ഥാപനങ്ങളും ഹ്യൂസ്റ്റണിലുണ്ട്..നാല്പതിലേറെ ഗവേഷണ സ്ഥാപനങ്ങള്‍ ഉള്‍പ്പെട്ട ഹ്യൂസ്റ്റണ്‍ സര്‍വ്വകലാശാലയും അമേരിക്കയിലെ ഏറ്റവും മികച്ച സര്‍വ്വകലാശാലകളിലൊന്നായി ഗണിക്കപ്പെടുന്ന റൈസ് സര്‍വ്വകലാശാലയും ഇവിടെയാണ്.

ജൂണ്‍ 2001ല്‍ ഉഷ്ണമേഖലാ കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ   മഴ നഗരത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കമുണ്ടാവുകയും അതുമൂലം ശതകോടിക്കണക്കിനു ഡോളറിന്റെ നഷ്ടം ഉണ്ടാകുകയും ചെയ്തു. 20 പേരുടെ മരണത്തിന് ഇടയാക്കിയ പ്രസ്തുത കൊടുങ്കാറ്റിനുശേഷം അയല്‍പക്കങ്ങളും സമൂഹങ്ങളും ഏറെ മാറി.ഹ്യൂസ്റ്റണ്‍കാരില്‍ അതിന്റെ ഭീതി ഒഴിയും മുമ്പായിരുന്നു ഞാന്‍ ആദ്യമായി അവിടെ എത്തിയത്.പിന്നീട് ഓഗസ്റ്റ് 2005ല്‍ കത്രീന ചുഴലിക്കാറ്റില്‍നിന്ന് ഏതാണ്ട് ഒന്നരലക്ഷം ന്യൂ ഓര്‍ലീന്‍സ് നിവാസികള്‍ക്ക് ഹ്യൂസ്റ്റണ്‍ അഭയം നല്‍കി. ഒരു മാസത്തിനുശേഷം, ഏതാണ്ട് 2.5 ദശലക്ഷം ഹ്യൂസ്റ്റണ്‍ നിവാസികള്‍ റീത്താ ചുഴലിക്കാറ്റ് ഭയന്ന് പലായനം ചെയ്തു. ഗള്‍ഫ് തീരത്ത് ആഞ്ഞടിച്ച് ചുഴലിക്കാറ്റ് ഹ്യൂസ്റ്റണ്‍ പ്രദേശത്ത് കാര്യമായ നാശനഷ്ടമൊന്നുമുണ്ടാക്കിയില്ലെങ്കിലും ഇതിന്റെ സമയത്തുണ്ടായ പലായനം അമേരിക്കന്‍ ഐക്യനാടുകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാഗരിക ഒഴിപ്പിക്കലായിരുന്നു.അതിനും സാക്ഷ്യം വഹിക്കാന്‍ കഴിഞ്ഞു എന്നത് യാദൃശ്ചികമാകാം.

 ശ്രീഗുരുവായൂരപ്പന്‍ക്ഷേത്രം

അമേരിക്കന്‍ ഐക്യനാടുകളിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രവും  ആദ്യത്തെ കേരളീയ മാതൃകയിലുള്ള ക്ഷേത്രവും ഹൂസ്റ്റണിലാണ്. സ്വാമിനാരായണ്‍ മന്ദിരമാണ് ആദ്യത്തെ ഹൈന്ദവ ക്ഷേത്രം.ടര്‍ക്കിഷ് ചുണ്ണാമ്പും ഇറ്റാലിയന്‍ മാര്‍ബിളും ഉപയോഗിച്ച് നിര്‍മ്മിച്ച ക്ഷേത്രം ആത്മീയ, സാംസ്‌ക്കാരിക, സാമൂഹ്യ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാണ്. കേരളീയ വാസ്തു ശില്പ മാതൃകയില്‍ നിര്‍മ്മിച്ച ആദ്യക്ഷേത്രം ഹൂസ്റ്റണിലെ ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രമാണ്. ക്ഷേത്രത്തിന്റെ ഭൂമിപൂജയില്‍ എനിക്ക് സാക്ഷ്യം വഹിക്കാനായി എന്നത് ഭാഗ്യമായി കരുതന്നു. പി്ന്നീട് ഡാളസിലും ന്യൂയോര്‍ക്കിലും ഒക്കെ കേരളീയ ക്ഷേത്രങ്ങള്‍ ഉയര്‍ന്നു.ശശിധരന്‍ നായര്‍, പൊന്നമ്മ ചേച്ചി, ഗോപന്‍,മിനി,ഡയസ്സ് ,മീര, അനില്‍ ആറന്മുള,സോമരാജന്‍ നായര്‍, നര്‍ത്തകി സുനന്ദ നായര്‍ ....ഹ്യൂസ്റ്റണ്‍ നല്‍കിയ ദൃഢസൗഹ്യദങ്ങളാണ് ഇവരൊക്കെ.

 

അമേരിക്ക കാഴ്ചക്കപ്പുറം

01- പാതാളപ്പിളര്‍പ്പിലെ വിഷ്ണു, ശിവ, രാമ ശിലകള്‍ 

02-അവിചാരിതമായി അമേരിക്കയിലേക്ക്

03-ഏഴാം കടലിനക്കരെ

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.