×
login
പാലുകാച്ചിമല ഇക്കോ ടൂറിസം‍ പദ്ധതി: ട്രക്കിംഗിന് ആവേശത്തുടക്കം, പ്രകൃതിഭംഗി ആസ്വദിക്കാനൊഴുകിയെത്തിയത് നൂറ് കണക്കിന് വിനോദസഞ്ചാരികള്‍

കേളകം, കൊട്ടിയൂര്‍ പഞ്ചായത്തുകള്‍ വനം വകുപ്പുമായി ചേര്‍ന്ന് സംയുക്തമായാണ് പാലുകാച്ചി ഇക്കോടൂറിസം പദ്ധതി നടപ്പാക്കുന്നത്.

പാലുകാച്ചിമലയില്‍ ഇക്കോ ടൂറിസം പദ്ധതിയുടെ ആദ്യഘട്ടമായ ട്രക്കിംഗിന് തുടക്കമായപ്പോള്‍

കണ്ണൂർ: സമുദ്രനിരപ്പില്‍ നിന്ന് 2347 അടി ഉയരത്തില്‍ കൊട്ടിയൂര്‍, കേളകം പഞ്ചായത്തുകളിലായി പരന്നുകിടക്കുന്ന പാലുകാച്ചിമലയില്‍ ഇക്കോ ടൂറിസം പദ്ധതിയുടെ ആദ്യഘട്ടമായ ട്രക്കിംഗിന് ആവേശകരമായ തുടക്കമായി. പ്രകൃതി ദൃശ്യവിരുന്നൊരുക്കിയ പശ്ചിമഘട്ട മലനിരകളുടെ പ്രകൃതിഭംഗി ആസ്വദിക്കാനൊഴുകിയെത്തിയത് നൂറ് കണക്കിന് വിനോദസഞ്ചാരികള്‍.  

കേളകം, കൊട്ടിയൂര്‍ പഞ്ചായത്തുകള്‍ വനം വകുപ്പുമായി ചേര്‍ന്ന് സംയുക്തമായാണ് പാലുകാച്ചി ഇക്കോടൂറിസം പദ്ധതി നടപ്പാക്കുന്നത്. വിനോദസഞ്ചാരികളുടെ സ്വപ്‌ന സാഫല്യമായി പാലുകാച്ചിമല ട്രക്കിങ് ബേസ് ക്യാമ്പായ സെയ്ന്റ് തോമസ് മൗണ്ടില്‍ കണ്ണൂര്‍ ഡി.എഫ്.ഒ. പി കാര്‍ത്തിക് ഉദ്ഘാടനം ചെയ്തു.


കൊട്ടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം അധ്യക്ഷത വഹിച്ചു. കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ്, ജില്ല പഞ്ചായത്ത് അംഗം ജൂബിലി ചാക്കോ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.എന്‍. സുനീന്ദ്രന്‍, മൈഥിലി രമണന്‍, കൊട്ടിയൂര്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ സുധീര്‍ നാരോത്ത്, ശാന്തിഗിരി പള്ളി വികാരി ഫാ.സന്തോഷ് ഒറവാറന്തറ, എം.പി. ബാലന്‍, പാലുകാച്ചി വന സംരക്ഷണസമിതി പ്രസിഡന്റ് ജോര്‍ജ് കുപ്പക്കാട്ട്, മണത്തണ സെക്ഷന്‍ ഫോറസ്റ്റര്‍ സി.കെ. മഹേഷ് തുടങ്ങിയവര്‍ സംസാരിച്ചു.  

പഞ്ചായത്തംഗം സജീവന്‍ പാലുമ്മി, പഞ്ചായത്ത് സെക്രട്ടറിമാരായ പി.കെ. വിനോദ്, കെ.കെ. സത്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഉദ്ഘാടനത്തിനുശേഷം പാലുകാച്ചിമല കയറി മണിക്കൂറോളം അവിടെ ചെലവഴിച്ച ട്രക്കിങ് സംഘം ഉച്ചക്ക് ശേഷം മലയിറങ്ങി.

  comment

  LATEST NEWS


  മഹേഷ് നാരായണന്റെ 'അറിയിപ്പ്' റിലീസ് ഡിസംബര്‍ 16ന് നെറ്റ്ഫ്‌ലിക്‌സില്‍


  പൃഥ്വിരാജ്-ഷാജി കൈലാസ് ചിത്രം കാപ്പയുടെ ട്രൈലര്‍ റിലീസ് നാളെ


  ലോകത്തിലെ ശക്തരായ 100 വനിതകളുടെ പട്ടികയില്‍ കേന്ദ്ര ധനമന്ത്രിയും; തുടര്‍ച്ചയായ നാലാം തവണയും പട്ടികയില്‍ ഇടംനേടി നിര്‍മല സീതാരാമന്‍


  ആദിശങ്കറിന് രണ്ടാം ജന്മം; ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലിക്ക് നന്ദി പറഞ്ഞ് മമ്മൂക്കയുടെ ജന്മനാടായ ചെമ്പ് ഗ്രാമം


  12ലക്ഷം വിദ്യാര്‍ഥികള്‍ക്കു നൂതന സാങ്കേതിക പരിശീലനം നല്‍കും മുഖ്യമന്ത്രി; 9000 റോബോട്ടിക് കിറ്റുകളുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് പിണറായി വിജയന്‍


  തങ്ക അങ്കി ഘോഷയാത്ര ഡിസംബര്‍ 23ന് ആറന്മുളയില്‍ നിന്നു പുറപ്പെടും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.