എംപിയുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ച് ഗ്രാമീണ തൊഴില്‍ ഉറപ്പ് പദ്ധതി, ജൈവവൈവിധ്യ ബോര്‍ഡ്, കെഎസ്ഇബി, ഫിഷറീസ് വകുപ്പുകള്‍ എന്നിവയുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
കൊല്ലം: സഞ്ചാരികളെ വരവേല്‍ക്കാന്‍ പടിഞ്ഞാറെ കല്ലട ഗ്രാമപഞ്ചായത്ത് ഒരുങ്ങുന്നു. ശാസ്താംകോട്ട കായലിനെയും കല്ലടയാറിനെയും ഉള്‍പ്പെടുത്തി ഗ്രാമീണ ടൂറിസം പദ്ധതിയുടെ ഭാഗമാകും വിധമുള്ള തയ്യാറെടുപ്പാണ് നടത്തുന്നത്.
എംപിയുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ച് ഗ്രാമീണ തൊഴില്‍ ഉറപ്പ് പദ്ധതി, ജൈവവൈവിധ്യ ബോര്‍ഡ്, കെഎസ്ഇബി, ഫിഷറീസ് വകുപ്പുകള്‍ എന്നിവയുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പൂര്‍ണമായും ഹരിത ചട്ടങ്ങള്‍ പാലിച്ചുള്ള പദ്ധതിയുടെ ഭാഗമായി കായല്‍ ബണ്ട് റോഡ് 1.5 കിലോമീറ്റര്‍ നീളത്തിലും, രണ്ട് മീറ്റര്‍ വീതിയിലും ടൈലുകള്‍ പാകും. ഇതിനായി 10 ലക്ഷം രൂപ അനുവദിച്ചു. കായല്‍ ബണ്ടിലെ പാതയുടെ ഇരു വശങ്ങളിലും ഓരോ നൂറു മീറ്ററിലും ബെഞ്ചുകള്‍ സ്ഥാപിക്കും. ഇരു വശങ്ങളിലും കയര്‍ഭൂവസ്ത്രം ഉപയോഗിച്ച് മണ്ണൊലിപ്പ് തടയും. ഇവിടെ കെഎസ്ഇബി യുടെ സൗരവൈദ്യുതി പാനലുകള്‍ സ്ഥാപിക്കുന്നത് വഴി വൈദ്യുതി ഉല്പാദനവും ലക്ഷ്യം വെയ്ക്കുന്നു. ചെറിയ മരങ്ങള്‍ നട്ട് മനോഹരമാക്കുന്നതോടെ കായലിന്റെ സൗന്ദര്യം ആസ്വദിച്ചു പ്രഭാത-സായാഹ്ന നടത്തത്തിനുള്ള സൗകര്യം ഒരുങ്ങും.
കായല്‍ ബണ്ടിലേക്കുള്ള കളീലീല്‍ മുക്ക് റോഡിന് മുഖ്യമന്ത്രിയുടെ വികസന ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. കായല്‍ തീരത്തെ വയലുകള്‍ക്ക് ഇടയിലൂടെയുള്ള മനോഹരയാത്ര സാധ്യമാക്കുന്ന ഐക്കരഴികത്തുമുക്ക് റോഡിന് ഫിഷറീസ് വകുപ്പിന്റെ 45 ലക്ഷം രൂപ ഫണ്ട് ലഭിച്ചു. ഇരു റോഡുകളുടെയും നിര്‍മ്മാണം തുടങ്ങി കഴിഞ്ഞു.
ഡിടിപിസിയുമായി സഹകരിച്ച് കടപുഴ കല്ലടയാറിന്റെ തീരത്തുള്ള വിനോദസഞ്ചാര പദ്ധതിയും ഇതിന്റെ ഭാഗമാകും. കഫറ്റേറിയ, നാടന്‍ ഭക്ഷണശാല, കുട്ടികളുടെ പാര്‍ക്ക്, കല്ലടയേയും മണ്ട്രോതുരുത്തിനെയും ബന്ധിപ്പിക്കുന്ന ബോട്ട്യാത്ര എന്നിവയാണ് ആകര്‍ഷണം. കല്ലട വലിയപള്ളി ഉള്‍പ്പെടെയുള്ള തീര്‍ഥാടനകേന്ദ്രങ്ങളും സന്ദര്‍ശിക്കാം.
തദ്ദേശീയര്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക കൂടിയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി. ഉണ്ണികൃഷ്ണന് അറിയിച്ചു.
സ്കൂട്ടറില്‍ അഞ്ചു പേരുടെ അപകടകരമായ അഭ്യാസം; ലൈസന്‍സ് റദ്ദാക്കി; മെഡിക്കല്‍ കോളജില്‍ സാമൂഹ്യ സേവനം ചെയ്യാനും നിര്‍ദേശം; ശിക്ഷ മാറ്റിപിടിച്ച് ആര്‍ടിഒ
'ആരോട് പറയാന്‍ ആരു കേള്‍ക്കാന്‍' ആഗസ്റ്റ് 15ന് ഒടിടി റിലീസിന്
അള്‍ട്ടിമേറ്റ് ഖൊ ഖൊ; മുംബൈ ടീമുമായി വ്യവസായി പുനിത് ബാലനും റാപ്പര്‍ ബാദ്ഷായും
വീണ്ടും പവാറിന്റെ ബുദ്ധി ജയിച്ചു; ശിവസേനയെ പിളര്‍ത്താനുള്ള അവസാന ആണിയും അടിച്ചു; ഔറംഗബാദിന്റെ പേര് സാംബാജി നഗര്‍ എന്ന് മാറ്റി
'കേരളത്തിലെ സാംസ്കാരിക 'നായ'കള്‍ ഉറക്കത്തിലാണ്; ഉദയ്പൂരില്‍ നടന്നത് അവര്‍ അറിഞ്ഞിട്ടേ ഇല്ല'; രൂക്ഷ വിമര്‍ശനവുമായി ടിപി സെന്‍കുമാര്‍
വീണ്ടും ഉദ്ധവിന് അടി; ഔറംഗബാദിന്റെ പേര് മാറ്റാനുള്ള മന്ത്രിസഭായോഗത്തില്‍ പൊട്ടലും ചീറ്റലും; 2 മന്ത്രിമാരും 2 കോണ്‍ഗ്രസ് നേതാക്കളും ഇറങ്ങിപ്പോയി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
വിശ്വാസികളുടെ കാത്തിരിപ്പിന് വിരാമം; വേളാങ്കണ്ണിക്ക് പ്രതിവാര ട്രെയിന്‍ അനുവദിച്ച് റെയില്‍വേ; എറണാകുളം - പുനലൂര്‍ - വേളാങ്കണ്ണി സര്‍വീസ് നാളെ മുതല്‍
വാഹനങ്ങളില്‍ കൂളിംഗ് ഫിലിമിന് അനുവാദമില്ല: ലംഘിക്കുന്നവര്‍ക്കെതിരെ നടപടി
വരൂ കനോലി കനാലിലേക്ക്...ബോട്ട് സര്‍വീസുമായി സഞ്ചാരികളെ കാത്ത് കണ്ടശ്ശാംകടവ് സൗഹൃദ തീരം
ഹിറ്റായി കണ്ണൂര്‍ ആനവണ്ടി വിനോദയാത്ര; അന്‍പതും കടന്ന് സഞ്ചാരയാത്ര, പുതിയ കേന്ദ്രങ്ങളിലേക്കും യാത്രാ പ്ലാന്‍, പുതിയ ട്രിപ്പ് ജൂണ്‍ 10ന്
തീര്‍ത്ഥാടന-ചരിത്ര കേന്ദ്രങ്ങള്‍ കോര്‍ത്തിണക്കി ഗുരുവായൂരിന് ഏകദിന ടൂറിസം പാക്കേജ്; നിർദ്ദേശം മുന്നോട്ട് വച്ച് നഗരസഭ
പ്രകൃതിയില്‍ രാഷ്ട്രീയം പാടില്ലെന്ന സന്ദേശവുമായി ബിജു കാരക്കോണത്തിന്റെ കാട്ടിലെ യാത്ര