×
login
പരത്തിപ്പുഴ അപൂര്‍വയിനം പക്ഷികളുടെ വിഹാരകേന്ദ്രം; ടൂറിസം‍ കേന്ദ്രമാക്കണമെന്ന ആവശ്യം ശക്തം

സമീപത്തെ സ്ഥലങ്ങളും ലീസിനെടുത്ത് പഴയങ്ങാടി വയലപ്ര പാര്‍ക് മോഡലില്‍ 18 കോടി ചെലവില്‍ കണ്ണഞ്ചിപ്പിക്കുന്ന കേന്ദ്രമാക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

കാഞ്ഞങ്ങാട്: അപൂര്‍വയിനം പക്ഷികളുടെ വിഹാരകേന്ദ്രമായ പരത്തിപ്പുഴ ടൂറിസം കേന്ദ്രമാക്കണമെന്ന ആവശ്യം ശക്തം. അരയിപ്പുഴയില്‍നിന്ന് 750 മീറ്ററോളം അകത്തേക്കുള്ള ആലൈയില്‍ ജലാശയത്തില്‍ പെഡല്‍ ബോട്ടും കയാക്കിങ്ങും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയാല്‍ സഞ്ചാരികളുടെ പ്രധാന കേന്ദ്രമായി ഇത് മാറും.  

മടിക്കൈ പഞ്ചായത്ത് 14-ാം വാര്‍ഡിലുള്ള പ്രദേശത്തെ ടൂറിസം സാധ്യതകളെ കുറിച്ച് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തും ഗൗരവപൂര്‍വം ആലോചന നടത്തിയിരുന്നു.  സമീപത്തെ സ്ഥലങ്ങളും ലീസിനെടുത്ത് പഴയങ്ങാടി വയലപ്ര പാര്‍ക് മോഡലില്‍ 18 കോടി ചെലവില്‍ കണ്ണഞ്ചിപ്പിക്കുന്ന കേന്ദ്രമാക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. മുളയും കയറും ഉപയോഗിച്ച് മീന്‍ വേവിച്ചു നല്‍കാനുള്ള ഭക്ഷണശാലയും ഒരുക്കിയാല്‍ സഞ്ചാരികളും ഇഷ്ടപ്പെടും.

പുഴയുടെ മധ്യത്തിലൂടെ നടന്നുവരാനുള്ള സൗകര്യവും വേണം. സംസ്ഥാന സര്‍ക്കാരിന്റെ ഫന്‍ഡും ലോക ബാങ്ക് സഹായവും പ്രവാസി നിക്ഷേപവും തേടിയാല്‍ പദ്ധതി യാഥാര്‍ഥ്യമാക്കാം.

  comment

  LATEST NEWS


  ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; കേരളത്തിലെ 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കാലവര്‍ഷത്തില്‍ 33 ശതമാനം കുറവെന്ന് റിപ്പോര്‍ട്ട്


  കേരളത്തിലെ റോഡില്‍ ഒരു വര്‍ഷം പൊലിഞ്ഞത് 3802 ജീവനുകള്‍; സ്വകാര്യ വാഹനങ്ങള്‍ ഉണ്ടാക്കിയത് 35,476 അപകടങ്ങള്‍


  കുട്ടികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനും മിഷന്‍ വാത്സല്യ; പദ്ധതിക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍


  ചരിത്ര നേട്ടത്തിനരികെ ഭാരതം; 198.33 കോടി പിന്നിട്ടു കോവിഡ് പ്രതിരോധ കുത്തിവയ്പുകള്‍; ദേശീയ രോഗമുക്തി നിരക്ക് 98.52% ആയി


  ശക്തമായ കാറ്റും മോശം കാലാവസ്ഥയും: കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം


  ഗുരുവായൂര്‍ ദേവസ്വത്തില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ഇലക്ട്രിക്കല്‍, ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ്, വാച്ച്മാന്‍: ഒഴിവുകള്‍ 22

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.