×
login
വിട്ടോ... നേരെ പുള്ളിലേക്ക്: രുചിക്കൂട്ടും ജലയാത്രയും തേടി സഞ്ചാരികൾ, ഉല്ലസിക്കാൻ കൊട്ടവഞ്ചിയും തോണിയും കുതിരയും

മണികണ്ഠൻ കുറുപ്പത്ത്

സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറിയ പുള്ള് .

പുള്ള് (തൃശൂർ) : പ്രകൃതി രമണീയമായ പുള്ള് പാടശേഖരത്തിന്റെ സൗന്ദര്യം നുകരാനെത്തുന്നവരുടെ എണ്ണം അനുദിനം വർദ്ധിക്കുകയാണ്. നയന മനോഹര കാഴ്ച്ചകളും, നാടൻ രുചി വിഭവങ്ങളും സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നു. തൃപ്രയാർ നിന്നും തൃശൂരിലേക്കുള്ള എളുപ്പ വഴിയായും ഇതിലെ പോകാമെന്നതിനാൽ റോഡിൽ വാഹനങ്ങളും ധാരാളമുണ്ട്. അതിനാൽ തന്നെ പുള്ളിലെ തട്ടുകടകൾക്ക് അടുത്തെത്തിയാൽ ആർക്കും തോന്നുന്ന കാര്യമാണ് അല്പം ഭക്ഷണം കഴിക്കാമെന്നതും, ഒപ്പം ഗ്രാമീണത നിറഞ്ഞ പുള്ളിനെ കൺകുളിർക്കെ കാണാം എന്നതും.

പുള്ളിലെ കൊട്ടവഞ്ചി യാത്ര

ഉല്ലസിക്കാൻ കൊട്ടവഞ്ചിയും, തോണിയും, കുതിരയും

മനക്കൊടി - പുള്ള് പാലത്തിനരികെയാണ് സഞ്ചാരികൾക്ക് ഹരം പകരാൻ കൊട്ടവഞ്ചികളെത്തിയിട്ടുള്ളത്. ഹൊഗനക്കലിൽ നിന്നെത്തിച്ച നാല് കൊട്ടവഞ്ചികളാണ് സന്ദർശകർക്ക് പുത്തൻ അനുഭവം സമ്മാനിക്കുന്നത്. തുഴക്കാരനുൾപ്പെടെ അഞ്ച് പേർക്ക് സഞ്ചരിക്കാനാകും. ഇതിന് പുറമേ രണ്ട് തോണികളും സന്ദർശകർക്ക് ധരിക്കാനുള്ള സുരക്ഷാ ജാക്കറ്റുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. അര കിലോമീറ്റർ ദൂരത്തേക്കുള്ള  ജലയാത്രക്ക് 200 രൂപയാണ്  ചാർജ്. ഉച്ചതിരിഞ്ഞ് 4 മുതൽ വൈകുന്നേരം വരെയാണ് സവാരിയുടെ സമയം. കുതിര പുറത്തുള്ള യാത്രക്കും ഇവിടെ സൗകര്യമുണ്ട്.

ദിപു തന്റെ തട്ടുകടയിൽ


അന്ധതയെ തോൽപ്പിച്ച് കൊതിയൂറും വിഭവങ്ങളുമായി ദിപു

തൊണ്ണൂറ് ശതമാനം കണ്ണിന് കാഴ്ച്ചയില്ലാത്ത കിഴുപ്പിള്ളിക്കര തിയ്യത്തുപ്പറമ്പിൽ ടി.വി. ദിപു (33) തന്റെ ചോരാത്ത ആത്മവീര്യത്തിന്റെ പിൻബലത്തിലാണ് ജീവിത മാർഗത്തിനായി ഒരു മാസം മുൻപ് പുള്ളിൽ തട്ടുകട തുടങ്ങുന്നത്. 14 തരം വിഭവങ്ങൾ ഇവിടെ സഞ്ചാരികൾക്കായി ഇവിടെ ഒരുക്കിയിട്ടുണ്ട്. എന്നും താങ്ങും തണലായും കൂടെയുള്ള അവിനാശും, സുരേഷും കൂടെയുള്ളതാണ് ദിപുവിന്റെ പിൻബലം. ഭക്ഷണം വീട്ടിൽ പാകം ചെയ്ത് വാഹനത്തിൽ പുള്ള് - മനക്കൊടി പാതയോരത്തുള്ള  ഓലമേഞ്ഞ കടയിലെത്തിച്ച് വിൽപ്പനക്കും ഇവർ ദിപുവിനൊപ്പം ഉണ്ടാകും.

ദിവസവും രണ്ട് മണി മുതൽ രാത്രി ഒമ്പതു വരെയാണ് കച്ചവടം. ശനി ഞായർ ദിവസങ്ങളിൽ കച്ചവടം പൊടിപൊടിക്കും. ചിക്കൻ, ബീഫ്, ആട്, ബോട്ടി, കക്ക, താറാവ്, കാട, കൂന്തൾ, ഞണ്ട്, കൊള്ളി, ചാള എന്നിങ്ങനെ പോകുന്നു വിഭവങ്ങളുടെ നിര. ആട് വളർത്തലുമായി ഫാം നടത്തിയിരുന്ന ദിപുവിന് കൊവിഡ് പ്രതിസന്ധി മൂലം അത് ഉപേക്ഷിക്കേണ്ടി വന്നു. ഇതിനെ മറികടക്കാനാണ്  ഡിഗ്രി വിദ്യാഭ്യാസമുള്ള ദിപു രുചിക്കൂട്ടുകളുമായി സഞ്ചാരികളെ കാത്തിരിക്കുന്നത്.

  comment

  LATEST NEWS


  തിരുവനന്തപുരത്ത് സാറ്റ്‌ലൈറ്റ് ഫോണ്‍ സിഗ്നലുകള്‍; മുന്നറിയിപ്പ് നല്‍കി കേന്ദ്ര രഹസ്യാനേഷണ വിഭാഗം; പോലീസ് അന്വേഷണം തുടങ്ങി


  പൊടുന്നനെ ഹിന്ദുത്വ ആവേശിച്ച് ഉദ്ധവ് താക്കറെ; തിരക്കിട്ട് ഔറംഗബാദിന്‍റെ പേര് സാംബാജി നഗര്‍ എന്നാക്കുന്നതിനെതിരെ സമൂഹമാധ്യമങ്ങളില്‍ ട്രോള്‍


  ഗ്രീന്‍ ടാക്കീസ് ഫിലിം ഇന്റര്‍നാഷണല്‍ 3 സിനിമകളുമായി മലയാളത്തില്‍ ചുവടുറപ്പിക്കുന്നു; പുതിയ ചിത്രം പ്രണയസരോവരതീരം ടൈറ്റില്‍ ലോഞ്ച് ചെയ്തു


  രാജസ്ഥാന്‍ കൊലപാതകം: പ്രതികള്‍ക്ക് രാജ്യാന്തര ബന്ധങ്ങള്‍, പട്ടാപ്പകല്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയത് ഭീകരത പടര്‍ത്താനെന്ന് അശോക് ഗേഹ്‌ലോട്ട്


  ഉദയ്പൂര്‍ കൊലപാതകം: രാജ്യവ്യാപക പ്രതിഷേധം; ജന്തര്‍മന്ദറിലേക്ക് മാര്‍ച്ച് നടത്തി വിശ്വഹിന്ദു പരിഷത്ത്


  'ജീവന് ഭീഷണിയുണ്ട്', ജാമ്യം തേടി സ്വപ്ന സുരേഷിന്റെ അഭിഭാഷകന്‍ ആര്‍ കൃഷ്ണരാജ് കോടതിയില്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.