×
login
പുതുവര്‍ഷത്തില്‍ ട്രെയിനുകള്‍ക്ക് രൂപമാറ്റം; വേണാട് എക്സ്പ്രസ് ഡബിള്‍ ഡെക്കറിലേക്ക് മാറിയേക്കും; സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ റെയില്‍വേ‍ നടപടി തുടങ്ങി

കല്‍ മാത്രം ഓടുന്ന ട്രെയിനുകള്‍ ഡബിള്‍ ഡെക്കറിലേക്കു മാറ്റാന്‍ റെയില്‍വേ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 12 മണിക്കൂറിനുള്ളില്‍ യാത്ര അവസാനിപ്പിക്കുന്ന ട്രെയിനുകള്‍ എല്ലാം ഡബിള്‍ ഡെക്കറാക്കാനാണ് റെയില്‍വേ ഉദേശിക്കുന്നത്. ഇതിന്റെ ഭാഗമായി കപൂര്‍ത്തല റെയില്‍വേ കോച്ച് ഫാക്ടറിയില്‍ ഡബിള്‍ ഡെക്കര്‍ കോച്ചുകള്‍ നിര്‍മാണം തുടങ്ങി.

കൊച്ചി: അടുത്ത വര്‍ഷം ആദ്യത്തോടെ എല്ലാ ട്രെയിന്‍ സര്‍വീസുകളും പുനരാരംഭിക്കുമെന്ന സൂചന നല്‍കി റെയില്‍വേ മന്ത്രാലയം. സര്‍വീസുകള്‍ വീണ്ടും തുടങ്ങുമ്പോള്‍ ട്രെയിനുകള്‍ക്കും രൂപമാറ്റം ഉണ്ടാകും. പകല്‍ മാത്രം ഓടുന്ന ട്രെയിനുകള്‍ ഡബിള്‍ ഡെക്കറിലേക്കു മാറ്റാന്‍ റെയില്‍വേ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

12 മണിക്കൂറിനുള്ളില്‍ യാത്ര അവസാനിപ്പിക്കുന്ന ട്രെയിനുകള്‍ എല്ലാം ഡബിള്‍ ഡെക്കറാക്കാനാണ് റെയില്‍വേ ഉദേശിക്കുന്നത്. ഇതിന്റെ ഭാഗമായി കപൂര്‍ത്തല റെയില്‍വേ കോച്ച് ഫാക്ടറിയില്‍ ഡബിള്‍ ഡെക്കര്‍ കോച്ചുകള്‍ നിര്‍മാണം തുടങ്ങി. ആദ്യഘട്ട കോച്ചുകള്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു.  

ആദ്യഘട്ടത്തില്‍ കേരളത്തിലെ വേണാട് എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ളവ ഡബിള്‍ ഡെക്കര്‍ കോച്ചിനായി പരിഗണിക്കും. ഡബിള്‍ ഡക്കറിന്റെ ഒരു കോച്ചില്‍ 120 സീറ്റുകളാണു സജ്ജമാക്കിയിട്ടുള്ളത്. മുകള്‍ഭാഗത്ത് 50, താഴെ 48, വശങ്ങളില്‍ 16, 6 വീതം സീറ്റുകളാണുണ്ടാവുക. മൊബൈല്‍, ലാപ്‌ടോപ് ചാര്‍ജര്‍ പോയിന്റുകള്‍, നിര്‍ത്തുന്ന സ്റ്റേഷനുകള്‍ അറിയിക്കുന്ന എല്‍ഇഡി ബോര്‍ഡുകള്‍, സിസിടിവി ക്യാമറ, ചെറിയ ലഘുഭക്ഷണശാല എന്നിവയുണ്ടാകും. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വരെ വേഗത്തില്‍ ട്രെയിന് സഞ്ചരിക്കാനാവും. ആദ്യഘട്ടത്തില്‍ ഏസി കോച്ചുകളാണ് പുറത്തിറക്കുന്നത്.  

റെയില്‍വേയുടെ  റിസര്‍ച്ച് ആന്‍ഡ് ഡിസൈന്‍ സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷന്‍ (ആര്‍ഡിഎസ്ഒ) സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കുന്നതോടെ കൂടുതല്‍ കോച്ചുകള്‍ പുറത്തിറക്കും.  

    comment

    LATEST NEWS


    'ഞങ്ങളെ വെടിവച്ചിടണം; അല്ലാതെ ഒരു തീവ്രവാദിക്കും നിങ്ങളെ കൊല്ലാനാവില്ല'; ഇതരസംസ്ഥാനത്തൊഴിലാളികള്‍ക്കായി കശ്മീര്‍ കൈകോര്‍ക്കുന്നു; ഒപ്പം സൈന്യവും


    തന്റെ കുഞ്ഞിനെ കടത്താന്‍ ഡിവൈഎഫ്‌ഐ നേതാവ് ഷിജുഖാന്‍ കൂട്ടുനിന്നു; പോലീസ് അന്വേഷണം അട്ടിമറിക്കുന്നു; കോടതിയെ സമീപിക്കുമെന്നും അനുപമ


    സര്‍ക്കാരിന്റെ ദുരിതാശ്വ- ഭക്ഷ്യ സാമഗ്രികള്‍ സിപിഎം ഓഫീസില്‍ വിതരണത്തിന്; തടഞ്ഞ് വില്ലേജ് ഓഫീസര്‍; വെള്ളപ്പൊക്കത്തിനിടയിലും രാഷ്ട്രീയ മുതലെടുപ്പ്


    കേരളം പരിശോധന വീണ്ടും കുറച്ചു; ഇന്ന് 8733 പേര്‍ക്ക് കോവിഡ്; 118 മരണങ്ങള്‍; നിരീക്ഷണത്തില്‍ 2,86,888 പേര്‍; 211 വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണം


    'ശമ്പളം പരിഷ്‌ക്കരിക്കണം; കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കി യാത്രാക്ലേശം പരിഹരിക്കണം'; പണിമുടക്ക് പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍


    അര്‍ഹതയുള്ളവരെ അംഗീകാരങ്ങള്‍ തേടിയെത്തും; സംസ്ഥാന അവാര്‍ഡ് തിളക്കത്തില്‍ ഇരട്ടി സന്തോഷവുമായി ബിജു ധ്വനിതരംഗ്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.