×
login
ട്രയിനുകള്‍ക്ക് പേരുമാറ്റം : ടിപ്പുവിന്റെ പേര് ഉപേക്ഷിച്ചു; കുവെമ്പു‍വിന്റെ പേരില്‍ ട്രയിന്‍

20-ാം നൂറ്റാണ്ടിലെ ഏറ്റവും മഹാനായ കന്നഡ സാഹിത്യകാരനാണ്കുവെമ്പു

ന്യൂദല്‍ഹി:   ടിപ്പുവിന്റെ പേരിലായിരുന്നു ഇതേവരെ മൈസൂര്‍ - ബാംഗഌര്‍ എക്‌സ്പ്രസ് അറിയപ്പെട്ടിരുന്നത്. അത് മാറ്റുന്നു. ടിപ്പു എക്‌സ്പ്രസ് ഇനി മുതല്‍ വൊഡയാര്‍ എക്‌സ്പ്രസ്  എന്നാകും അറിയപ്പെടുക.  ഇതു സംബന്ധിച്ച ഉത്തരവ് റയില്‍വേ മന്ത്രാലയം പുറത്തിറക്കി. 

ടിപ്പുവിന്റേ പേര് ഉപേക്ഷിച്ചപ്പോള്‍ മറ്റൊരു ട്രയിന് കുവെമ്പു  എന്ന പേരിട്ടതും ശ്രദ്ധേയമായി.  തല്‍ഗുപ്തയി്‌ല്‍ നിന്ന് മൈസൂറിലേക്കുള്ള ട്രയിന്‍ ഇനിമുതല്‍ കൂവെമ്പു എക്‌സ്പ്രസ്  എന്നാകും 

മൈസൂര്‍ അടക്കിവാണ് രാജകുടുംബമാണ് വൊഡയാര്‍. അവരുടെ സൈനാധിപനായിരുന്ന ഹൈദര്‍ അലിയുടെ മകനാണ് ടിപ്പു. വൊഡയാര്‍ രാജാക്കന്മാരെ പുറത്താക്കി ഹൈദര്‍ അലി  മൈസൂറിന്റെ അധികാരം പിടിച്ചെടുക്കുകയും ടിപ്പു അയല്‍ രാജ്യങ്ങള്‍ അക്രമിച്ച് വിപൂലീകരിക്കുകയും ചെയ്തു.ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും മുസ്‌ലിംകളെയും അടിച്ചമര്‍ത്തിയതിന്റെ പേരിലാണ് ടിപ്പു പ്രശസ്തനായത്.കൂര്‍ഗ്ഗിലെ കൊടവാസ്, മലബാറിലെ നായര്‍ തുടങ്ങിയ ഹിന്ദു വിഭാഗങ്ങളുടെയും മംഗലാപുരം കത്തോലിക്ക ക്രിസ്ത്യാനികളുടെയും നേരെ ഇദ്ദേഹം നടത്തിയിട്ടുള്ള കൂട്ടക്കൊല, ജയില്‍വാസം, നിര്‍ബന്ധിത മതപരിവര്‍ത്തനം, വന്ധ്യംകരണം, അതുപോലെ ക്ഷേത്രങ്ങള്‍ക്കും ക്രിസ്ത്യന്‍ പള്ളികള്‍ക്കു നേരെ നടത്തിയിട്ടുള്ള ആക്രമണങ്ങളും ടിപ്പുവിന്റെ മതപരമായ അസഹിഷ്ണുതയ്ക്ക് തെളിവാണ്. മത മൗലികവാദികള്‍ ഐക്കണായി ടിപ്പുവിനെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്നതിനിടയിലാണ് റയില്‍വേയുടെ പേരുമാറ്റം.


 20-ാം നൂറ്റാണ്ടിലെ ഏറ്റവും മഹാനായ കന്നഡ സാഹിത്യകാരനാണ്കുവെമ്പു എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്ന കുപ്പള്ളി വെങ്കടപ്പഗൗഡ പുട്ടപ്പ.  

1967ല്‍ ജ്ഞാനപീഠ പുരസ്‌കാരത്തിന് അര്‍ഹനായ ഇദ്ദേഹം പുരസ്‌കാരം നേടുന്ന മൂന്നാമത്തെ വ്യക്തിയും ആദ്യ കന്നഡിഗയുമാണ്. രാഷ്ട്രകവിയായി ഉയര്‍ത്തപ്പെട്ട രണ്ടാമത്തെ കന്നഡ സാഹിത്യകാരനാണ് ഇദ്ദേഹം.രാമായണത്തിന്റെ പുനര്‍വ്യാഖ്യാനമായ അദ്ദേഹത്തിന്റെ ശ്രീ രാമായണ ദര്‍ശനം എന്ന കൃതി ആധുനിക കന്നഡയിലെ മഹാകാവ്യമെന്ന് അറിയപ്പെട്ടു.  1958ല്‍ ഭാരത സര്‍ക്കാര്‍ പത്മഭൂഷണ്‍ പുരസ്‌കാരം നല്‍കി ഇദ്ദേഹത്തെ ആദരിച്ചു. അദ്ദേഹത്തിന്റെ ജയ ഭാരത ജനനിയ തനുജാതേ എന്ന കവിത കര്‍ണാടക സംസ്ഥാനത്തിന്റെ ഔദ്യോഗിക ഗീതമായി പ്രഖ്യാപിക്കപ്പെട്ടു

 

    comment

    LATEST NEWS


    അരിക്കൊമ്പന്‍ ഇനി മുണ്ടന്‍തുറെ കടുവ സങ്കേതത്തില്‍ വിഹരിക്കും; ചികിത്സ നല്‍കി ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തി കൊമ്പനെ തുറന്നുവിട്ടു


    സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് വിടുന്നു; പ്രഗതിശീല്‍ കോണ്‍ഗ്രസ് എന്ന പേരില്‍ പുതിയ പാര്‍ട്ടി; പ്രഖ്യാപനം ഈ മാസം പതിനൊന്നിന്


    അനിവാര്യമായത് സംഭവിക്കുക തന്നെ ചെയ്യും... അത് എനിക്ക് ജീവിതം കാണിച്ചു തന്നു... അതിന് അധികം വർഷങ്ങൾ എടുക്കുക ഉണ്ടായില്ല.


    പരിസ്ഥിതി ദിനത്തില്‍ കുട്ടനാടിന് മോഹന്‍ലാലിന്റെ സമ്മാനം: അന്താരാഷ്ട്ര നിലവാരമുള്ള കുടിവെളള പ്ലാന്റ്


    വിവിധ രംഗങ്ങളിലെ ക്രിസ്ത്യന്‍ സംഭാവനകള്‍ പരാമര്‍ശിച്ച് അമിത് ഷാ; അമിത് ഷായുമായി നടത്തിയ ചര്‍ച്ച സൗഹാര്‍ദപരം: മാര്‍ ആന്‍ഡ്രൂസ് താഴത്ത്


    അഴിമതി മറയില്ലാതെ

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.