×
login
സാമ്പ്രാണിക്കോടിയെ പ്ലാസ്റ്റിക് ‍മുക്തമാക്കുന്നു; കായലിന് നടുവില്‍ ഭക്ഷ്യവസ്തുക്കളുടെ കച്ചവടം നിരോധിച്ചു

തുരുത്തിനു ചുറ്റും പരിസ്ഥിതി സൗഹൃദമായ ജിയോ ബാഗുകളുടെ ആവശ്യകത സംബന്ധിച്ച് പഠനം നടത്താന്‍ ഉള്‍നാടന്‍ ജലഗതാഗത വകുപ്പിനെ ചുമതലപ്പെടുത്തും.

കൊല്ലം: ജില്ലയിലെ വിനോദസഞ്ചാരികളുടെ മുഖ്യആകര്‍ഷണങ്ങളില്‍ ഒന്നായ സാമ്പ്രാണിക്കോടി തുരുത്തില്‍ പൂര്‍ണ്ണമായും പ്ലാസ്റ്റിക് നിരോധിച്ച് കളക്ടറുടെ ഉത്തരവ്.  പ്രദേശത്ത് നോ പ്ലാസ്റ്റിക് സോണ്‍ ബോര്‍ഡുകള്‍ സ്ഥാപിക്കും. അനധികൃതമായി കായലിന് നടുവില്‍ ഭക്ഷ്യവസ്തുക്കളുടെ കച്ചവടം നടത്തുന്നവര്‍ക്കും നിരോധനമേര്‍പ്പെടുത്തി.

റാംസര്‍ സൈറ്റില്‍ ഉള്‍പ്പെട്ട അഷ്ടമുടി കായലില്‍ സ്ഥിതി ചെയ്യുന്ന തുരുത്തില്‍ ഡി.ടി.പി.സിയുടെ കണക്കുപ്രകാരം അവധിദിവസങ്ങളിലടക്കം 4000 മുതല്‍ 5000 ആളുകള്‍ വരെ എത്തുന്നുണ്ട്. ഇവര്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തുന്നതിന് കൂടിയാണ് തീരുമാനം. സഞ്ചാരികളുമായി എത്തുന്ന ലൈസന്‍സ് ഇല്ലാത്ത സ്വകാര്യ ബോട്ടുകള്‍ക്കും അനുമതി നിഷേധിച്ചു. ഇത്തരം ബോട്ടുകളുടെ വിവരങ്ങള്‍ ശേഖരിച്ച് ലൈസന്‍സ് ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ പോര്‍ട്ട് വകുപ്പിന് നിര്‍ദ്ദേശം നല്‍കി.  


തുരുത്തിനു ചുറ്റും പരിസ്ഥിതി സൗഹൃദമായ ജിയോ ബാഗുകളുടെ ആവശ്യകത സംബന്ധിച്ച് പഠനം നടത്താന്‍ ഉള്‍നാടന്‍ ജലഗതാഗത വകുപ്പിനെ ചുമതലപ്പെടുത്തും.

തിരക്കുള്ള ദിവസങ്ങളില്‍ പോലീസ് പട്രോളിങ് ശക്തമാക്കും. ലൈഫ് ഗാര്‍ഡുകളുടെ സേവനം ലഭ്യമാക്കാനുള്ള നിര്‍ദ്ദേശം നല്‍കി. സഞ്ചാരികള്‍ പുറത്തുനിന്നുള്ള ഭക്ഷ്യവസ്തുക്കള്‍ തുരുത്തിനുള്ളില്‍ കൊണ്ടുവരുന്നത് നിരോധിക്കും. തുരുത്തിലെ കൃത്യമായ പരിധി നിശ്ചയിക്കാന്‍ സര്‍വ്വേ നടത്താന്‍ റവന്യു എല്‍ആര്‍ വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കി.  

തുരുത്തില്‍ എത്തുന്നവര്‍ നിശ്ചിത സമയപരിധിയില്‍ തിരികെ എത്തണമെന്ന് നിര്‍ദ്ദേശം നല്‍കും. നിര്‍ദ്ദേശങ്ങളുടെ പുരോഗതി വിലയിരുത്താന്‍ മെയ് ആദ്യവാരം വീണ്ടും യോഗം ചേരും.

  comment

  LATEST NEWS


  വിമത ശിവസേന എംഎല്‍എമാരുടെ ഭാര്യമാരെ വശത്താക്കാന്‍ രശ്മി താക്കറെ രംഗത്ത്; അതിനിടെ ഒരു ശിവസേന മന്ത്രി കൂടി വിമതരുടെ അടുത്തേക്ക്


  സംഘടനയെ സ്വന്തം അമ്മയെ പോലെയാണ് കാണുന്നത്; പുറത്താക്കാന്‍ മാത്രമുള്ള ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് നടന്‍ ഷമ്മി തിലകന്‍


  മാധ്യമ വാര്‍ത്തകള്‍ ശരിയല്ല; ഷമ്മി തിലകനെ സംഘടനയില്‍ നിന്നു പുറത്താക്കിയിട്ടില്ല; അദേഹത്തിന് പറയാനുള്ളതും കേള്‍ക്കും നിലപാട് വ്യക്തമാക്കി അമ്മ


  കണ്ണിന് കണ്ണ്;ചരിത്രത്തിലാദ്യമായി ബാല്‍താക്കറെയുടെ മകന്‍റെ ചിത്രത്തില്‍ കരി ഓയിലൊഴിച്ചു; ഉദ്ധവ്-ഷിന്‍ഡെ യുദ്ധം തെരുവിലേക്ക്


  ഗോത്ര വനിതയെ രാഷ്ട്രപതിയാക്കുന്നത് സംഘപരിവാര്‍; അംഗീകരിക്കാന്‍ കഴിയില്ല; ദ്രൗപതി മുര്‍മുവിനെതിരെ വ്യാജ ആരോപണങ്ങളുമായി സിപിഎം ആക്ടീവിസ്റ്റ് ബിന്ദു


  197.08 കോടി പിന്നിട്ട് കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; ദേശീയ രോഗമുക്തി നിരക്ക് 98.58% ആയി; കഴിഞ്ഞ 24 മണിക്കൂറില്‍ 11,739 പേര്‍ക്ക് കൂടി വൈറസ് ബാധ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.