×
login
വാഹനങ്ങള്‍ക്കും 'നക്ഷത്ര പദവി'; റേറ്റിംഗിനെ അടിസ്ഥാനമാക്കി സുരക്ഷിതമായ കാറുകള്‍ തിരഞ്ഞെടുക്കാം

വാഹനങ്ങൾ ഇന്ത്യയുടെ ആഭ്യന്തര ടെസ്റ്റിംഗ് സൗകര്യങ്ങളിൽ പരീക്ഷിക്കാൻ ഇത് വഴി സാധിക്കും.

ഇന്ത്യയിലെ വാഹനങ്ങൾക്ക് ക്രാഷ് ടെസ്റ്റുകളിലെ പ്രകടനത്തെ അടിസ്ഥാനമാക്കി സ്റ്റാർ റേറ്റിംഗ് നൽകുന്നതിനുള്ള ഭാരത് NCAP (ന്യൂ കാർ അസസ്‌മെന്റ് പ്രോഗ്രാം) അവതരിപ്പിക്കുന്നതിനുള്ള കരട് GSR വിജ്ഞാപനത്തിന് കേന്ദ്ര ഉപരിതല ഗതാഗത, ഹൈവേ മന്ത്രി  നിതിൻ ഗഡ്കരി അംഗീകാരം നൽകി..

സുരക്ഷിത വാഹനങ്ങൾ നിർമ്മിക്കുന്നതിനായി ഇന്ത്യയിലെ OEM-കൾക്കിടയിൽ ആരോഗ്യകരമായ മത്സരം പ്രോത്സാഹിപ്പിക്കുന്നതിനും, സ്റ്റാർ റേറ്റിംഗിനെ അടിസ്ഥാനമാക്കി സുരക്ഷിതമായ കാറുകൾ തിരഞ്ഞെടുക്കാൻ ഉപഭോക്താക്കളെ അനുവദിക്കുന്നതിനുമുള്ള ഉപഭോക്തൃ കേന്ദ്രീകൃത പ്ലാറ്റ്‌ഫോമായി ഭാരത്-NCAP പ്രവർത്തിക്കുമെന്ന് ട്വീറ്റുകളിലൂടെ അദ്ദേഹം പറഞ്ഞു.

ക്രാഷ് ടെസ്റ്റ് അടിസ്ഥാനമാക്കിയുള്ള ഇന്ത്യൻ കാറുകളുടെ സ്റ്റാർ റേറ്റിംഗ്, ഘടനാപരമായ സുരക്ഷയും യാത്രക്കാരുടെ സുരക്ഷയും ഉറപ്പാക്കുന്നതിന് മാത്രമല്ല, ഇന്ത്യൻ വാഹനങ്ങളുടെ കയറ്റുമതി നിലവാരം വർദ്ധിപ്പിക്കുന്നതിലും വളരെ നിർണായകമാണെന്ന് മന്ത്രി പറഞ്ഞു. നിലവിലുള്ള ഇന്ത്യൻ ചട്ടങ്ങൾ കണക്കിലെടുത്ത്, ഭാരത് NCAP-യുടെ ടെസ്റ്റിംഗ് പ്രോട്ടോക്കോൾ, ആഗോള ക്രാഷ് ടെസ്റ്റ് പ്രോട്ടോക്കോളുകളുമായി സമന്വയിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. OEM കൾക്ക് അവരുടെ വാഹനങ്ങൾ ഇന്ത്യയുടെ ആഭ്യന്തര ടെസ്റ്റിംഗ് സൗകര്യങ്ങളിൽ പരീക്ഷിക്കാൻ ഇത് വഴി സാധിക്കും.

    comment

    LATEST NEWS


    സ്പോര്‍ട്സ് താരങ്ങള്‍ക്ക് മോദി പ്രധാനമന്ത്രിയല്ല, അരികെയുള്ള സുഹൃത്ത്; മോദിയെ ഗംച ഷാള്‍ പുതപ്പിച്ച് ഹിമദാസ്; ബോക്സിങ് ഗ്ലൗസ് നല്‍കി നിഖാത് സറീന്‍


    ഷാജഹാന്‍ കൊലക്കേസ്: 'എല്ലാ കൊലയും ബിജെപിയുടെ തലയില്‍ വയ്ക്കണ്ട'; സിപിഎം പാര്‍ട്ടി അംഗങ്ങള്‍ തന്നെയാണ് ഇതിന് പിന്നിലെന്ന് കെ. സുധാകരന്‍


    ധര്‍മവ്യാകരണത്തിനൊരു ജീവിതഭാഷ്യം


    ബഹിരാകാശ നിലയത്തില്‍ നിന്നും സ്വാതന്ത്ര്യദിന ആശംസകളുമായി ഇന്ത്യന്‍- അമേരിക്കന്‍ വംശജന്‍; ദേശീയപതാകയുടെ ചിത്രം പങ്കുവെച്ചു


    രാജ്യവിരുദ്ധ പ്രസ്താവനയില്‍ ദല്‍ഹിയില്‍ നിന്നാല്‍ കുടുങ്ങുമെന്ന് ഉറപ്പായി; പരിപാടികള്‍ റദ്ദാക്കി ജലീല്‍ അര്‍ദ്ധരാത്രി ഓടിയത് അറസ്റ്റ് ഭയന്ന്


    തെലുങ്കാനയില്‍ ചന്ദ്രശേഖര്‍ റാവുവിന്‍റെ അനുയായികള്‍ ബിജെപി പദയാത്രയെ ആക്രമിച്ചു; തിരിച്ചടിച്ച് ബിജെപി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.