ഉണ്ടാക്കേണ്ടത് കേരളീയ ഭക്ഷണം. പക്ഷേ മലയാളികള്‍ പാചകം ചെയ്യാനാവില്ല. കേരളത്തിന് പുറത്തുള്ള മലയാളികള്‍ ഒഴികെയുള്ള കുടുംബങ്ങള്‍ക്ക് മാത്രമേ പാചകക്കാരാകാവൂ
തിരുവനന്തപുരം: കോവിഡ് കാലത്തെ മടുപ്പ് മാറ്റാന്‍ സംസ്ഥാന ടൂറിസം വകുപ്പ് പുതിയൊരു പദ്ധതി രൂപകല്പന ചെയ്തു. പാചക മത്സരം. ഉണ്ടാക്കേണ്ടത് കേരളീയ ഭക്ഷണം. പക്ഷേ മലയാളികള്‍ പാചകം ചെയ്യാനാവില്ല. കേരളത്തിന് പുറത്തുള്ള മലയാളികള്‍ ഒഴികെയുള്ള കുടുംബങ്ങള്‍ക്ക് മാത്രമേ പാചകക്കാരാകാവൂ. അതെങ്ങനെ.
നൂറ് കേരളീയഭക്ഷണങ്ങളുടെ പാചകവീഡിയോകള്‍ കാണണം. അതില്‍ നിന്നും അവര്‍ക്ക് ഇഷ്ടമുള്ള വീഡിയോ തിരഞ്ഞെടുത്ത് ആ വീഡിയോയില്‍ കാണുന്ന വിഭവം അവരുടെ വീട്ടില്‍ ഉണ്ടാക്കാം. ഇതാണ് മത്സരം. കേരള ടൂറിസത്തിന്റെ വെബ്സൈറ്റിലേക്ക് കൂടുതല്‍ ആളുകളെ എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് പാചക മത്സരം എന്നാണ് അവകാശവാദം. അതൊക്കെ സമ്മതിക്കാം. അതിനായി ചെലവഴിക്കാന്‍ മാറ്റി വെച്ചിരിക്കുന്ന തുക എത്രയെന്നോ.3.32 കോടി.
പാവപ്പെട്ടവന് വീടുവെക്കാന്‍ 4 ലക്ഷം കൊടുക്കാനില്ലാതെ അന്താരാഷ്ട്ര തലത്തില്‍ മന്ത്രിമാര്‍ വട്ടിപ്പിരിവ് നടത്തുമ്പോളാണ് ഭക്ഷണം ഉണ്ടാക്കാനുള്ള പരിപാടിക്ക് 3.32 കോടി പൊടിക്കുന്നത്. ലൈഫ് മിഷനില്‍ 83 പേര്‍ക്ക് വീടു വെക്കാനുള്ള തുകയാണിത്.
കോടികള്‍ പൊടിച്ചുള്ള പാചകം വിവാദമായപ്പോള്‍ ന്യായവുമായി വിനോദസഞ്ചാര വകുപ്പ് എത്തി.
കൂടുതല്‍ ആളുകള്‍ വീടിനുള്ളില്‍ കഴിയുന്ന സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ക്യാമ്പയ്നുകളാണ് കൂടുതല്‍ ഫലപ്രദം എന്ന വിലയിരുത്തലിലാണ് മത്സരാധിഷ്ഠിത പ്രചാരണതന്ത്രമായി 'ഇന്റര്‍നാഷണല്‍ ഓണ്‍ലൈന്‍ കോണ്ടെസ്റ്റ് ഓണ്‍ കേരള ക്യൂസിന്' അവതരിപ്പിക്കുന്നതെന്നാണ് ന്യായം.മത്സര വിജയികള്‍ക്ക് കേരള സന്ദര്‍ശനത്തിനുള്ള ചെലവ്, മത്സരത്തിനുവേണ്ടിയുള്ള മൈക്രോ സൈറ്റ് തയ്യാറാക്കല്‍, 100 പാചകവിഡിയോകള്‍ നിര്‍മിക്കല്‍, കേരളീയവിഭവങ്ങളെക്കുറിച്ചുള്ള ഇ ബ്രോഷറുകള്‍, ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പരസ്യപ്രചാരണംഎന്നിവയക്ക് വേണ്ടിയാണു തുക വകയിരുത്തിയിട്ടുള്ളത് . എന്നാണ് വിശദീകരണം.
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കാവിയില്‍ കുളിച്ച് കേരളത്തിലൂടെ ദീര്‍ഘദൂരം പായാന്‍ കെഎസ്ആര്‍ടിസി; 40 യാത്രക്കാര്‍ക്ക് കിടന്ന് യാത്രചെയ്യാവുന്ന സ്വിഫ്റ്റിന്റെ വോള്‍വോ ബസ് തലസ്ഥാനത്ത്
വാഹനങ്ങളില്‍ കൂളിംഗ് ഫിലിമിന് അനുവാദമില്ല: ലംഘിക്കുന്നവര്‍ക്കെതിരെ നടപടി
കെഎസ്ആര്‍ടിസി കൈകാര്യം ചെയ്യുന്നതില്‍ സമ്പൂര്‍ണ പരാജയം: മന്ത്രി ആന്റണി രാജുവിനെ മാറ്റും; ഗണേഷ് കുമാര്‍ കളി തുടങ്ങി
ഫാം ടു മലബാര്‍ 500: മൂന്നാം യാത്ര ആരംഭിച്ചു
ഇരവികുളം ഇന്ന് തുറക്കും സഞ്ചാരികള്‍ക്കായി ബഗ്ഗി കാറും, പ്രവേശനം പൂര്‍ണ്ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ
ജക്രാന്ത പൂവിട്ടു തുടങ്ങി; നീല പട്ടുപുതച്ച് മൂന്നാര്‍, സഞ്ചാരികള്‍ക്ക് കാണുവാന്‍ ബാക്കി വയ്ക്കുന്ന മനോഹര കാഴ്ച്ച