login
ഇന്ത്യയിലെ എല്ലാ ഊബര്‍ ഡ്രൈവര്‍മാര്‍ക്കും സൗജന്യമായി കൊറോണ വാക്സിന്‍; 150000 ഡ്രൈവര്‍മാരുടെ ആദ്യ ബാച്ചിന് 18.5 കോടി അനുവദിച്ചു; പ്രഖ്യാപനത്തിന് കൈയടി

വാക്സിനേഷനായി കാര്‍, ഓട്ടോ, മോട്ടോ ഡ്രൈവര്‍മാര്‍ ചെലവഴിച്ച സമയത്തിനായി ഊബര്‍ നഷ്ട പരിഹാരം നല്‍കും. കുത്തിവയ്പ്പെടുത്തതിന്റെ സാധുവായ ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് കാണിച്ചാല്‍ രണ്ടു ഷോട്ടുകള്‍ക്കും 400 രൂപ വീതം ലഭിക്കും. ഏപ്രില്‍ 30നകം കുത്തിവയ്പ്പെടുത്ത ഡ്രൈവര്‍മാര്‍ക്കും സര്‍ട്ടിഫിക്കറ്റ് കാണിച്ചാല്‍ ഫണ്ട് ലഭിക്കും.

കൊച്ചി: കോവിഡ്-19 രണ്ടാം തരംഗത്തിനെതിരായ പോരാട്ടത്തില്‍ ഭാഗമായി ഊബര്‍ പ്ലാറ്റ്ഫോമിലെ 1,50,000 വരുന്ന ഡ്രൈവര്‍മാര്‍ക്ക് അടുത്ത ആറു മാസത്തിനുള്ളില്‍ വാക്സിനേഷന്‍ നല്‍കുന്നതിനായി ഊബര്‍ 18.5 കോടി രൂപ പ്രഖ്യാപിച്ചു.വാക്സിനേഷനായി കാര്‍, ഓട്ടോ, മോട്ടോ ഡ്രൈവര്‍മാര്‍ ചെലവഴിച്ച സമയത്തിനായി ഊബര്‍ നഷ്ട പരിഹാരം നല്‍കും. കുത്തിവയ്പ്പെടുത്തതിന്റെ സാധുവായ ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് കാണിച്ചാല്‍ രണ്ടു ഷോട്ടുകള്‍ക്കും 400 രൂപ വീതം ലഭിക്കും. ഏപ്രില്‍ 30നകം കുത്തിവയ്പ്പെടുത്ത ഡ്രൈവര്‍മാര്‍ക്കും സര്‍ട്ടിഫിക്കറ്റ് കാണിച്ചാല്‍ ഫണ്ട് ലഭിക്കും.

ഇന്ത്യയുടെ കോവിഡ് പ്രതിസന്ധി നേരിടുന്നതിന് മാസ് വാക്സിനേഷന്‍ നിര്‍ണായകമാണ്, ഡ്രൈവര്‍മാര്‍ക്കും റൈഡര്‍മാര്‍ക്കും വിശാലമായ സമൂഹത്തിനും എത്രയും വേഗം സംരക്ഷണം ഉറപ്പാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമാണിതെന്നും ഇന്ത്യയുടെ ചലനാത്മകത നിലനിര്‍ത്തുന്നതിന് തങ്ങള്‍ അനിവാര്യമാണെന്ന് ഊബര്‍ ഡ്രൈവര്‍മാര്‍ കഴിഞ്ഞ വര്‍ഷം തന്നെ തെളിയിച്ചതാണെന്നും അതുകൊണ്ടു തന്നെ വാക്സിനേഷന്‍ എടുക്കുന്നതിനും അവരെ പരമാവധി പിന്തുണയ്ക്കുന്നുവെന്നും ഡ്രൈവര്‍മാര്‍ക്കിടയില്‍ ഇതു സംബന്ധിച്ച് ഉടനെ ആശയ വിനിമയം നടത്തി ഓഫര്‍ സ്വീകരിക്കുവാന്‍ അവരെ പ്രോല്‍സാഹിപ്പിക്കുമെന്നും ഊബര്‍ ഇന്ത്യ, ദക്ഷിണേഷ്യ, സപ്ലൈ-ഡ്രൈവര്‍ ഓപറേഷന്‍സ് മേധാവി പവന്‍ വൈഷ് പറഞ്ഞു.

കോവിഡ്-19നെതിരായ ഇന്ത്യയിലെ പോരാട്ടത്തിലെ ഊബറിന്റെ ഏറ്റവും പുതിയ സംരംഭമാണ് വാക്സിനേഷന്‍ ഡ്രൈവ്.ഈ വര്‍ഷം മാര്‍ച്ചില്‍ ആളുകളെ ഏറ്റവും അടുത്ത വാക്സിനേഷന്‍ കേന്ദ്രങ്ങളിലേക്ക് സൗജന്യമായി എത്തിക്കുന്നതിനും തിരിച്ചു കൊണ്ടു വരുന്നതിനുമായി ഊബര്‍ 10 കോടി രൂപയുടെ സൗജന്യ റൈഡുകള്‍ നല്‍കിയിരുന്നു. ഈ വര്‍ഷം മാത്രം ഊബര്‍ ഡ്രൈവര്‍മാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി ഡോക്ക്സ് ആപ്പിലൂടെ 9000 സൗജന്യ മെഡിക്കല്‍ കണ്‍സള്‍ട്ടേഷന്‍ ഒരുക്കിയിരുന്നു.

  comment

  LATEST NEWS


  വിഗ്രഹാരാധന പാപം; ഹിന്ദു ഉത്സവങ്ങള്‍ നിരോധിക്കണമെന്ന് മുസ്ലീംസംഘടന; ഹിന്ദുക്കള്‍ ഇങ്ങനെ ചിന്തിച്ചാല്‍ അവസ്ഥ എന്താകുമെന്ന് മദ്രാസ് ഹൈക്കോടതി; വിമര്‍ശനം


  'ഞാന്‍ മുസ്ലിം, ബിരിയാണി സംഘി ചിത്രമാണെന്നും ഇസ്ലാമോഫോബിക്കാണെന്നുമുള്ള പ്രചരണം ഉണ്ടായി'; സ്ത്രീ സുന്നത്ത് കേരളത്തില്‍ നടക്കുന്നുണ്ടെന്ന് സജിന്‍ ബാബു


  'എല്ലാ ആശുപത്രികളിലും ഇന്‍സിഡന്റ് റെസ്പോണ്‍സ് ടീം സജ്ജമാക്കണം'; മെഡിക്കല്‍ ഓക്സിജന്‍ അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ കേരളത്തില്‍ ജാഗ്രതാ നിര്‍ദേശം


  വ്യാജ ആരോപണങ്ങള്‍ക്ക് വടകര എംപി മാപ്പ് പറയണം; പരാമര്‍ശം പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടി; കെ.മുരളീധരന് വക്കീല്‍ നോട്ടീസ് അയച്ച് വത്സന്‍ തില്ലങ്കേരി


  കാസിം സുലൈമാനിയെ വധിച്ചത് മുസ്ലീംമതമൗലിക വാദം മുളയിലേ നുള്ളാന്‍; ഇറാന്റെ സൈനിക മേധാവിയെ വര്‍ഷങ്ങള്‍ പിന്തുടര്‍ന്നു; വധിച്ചതിന്റെ പിന്നിലെ 'തല' മൊസാദ്


  വാക്‌സിനുകള്‍ക്ക് എന്തിന് നികുതി?; മമതാ ബനര്‍ജിയുടെ കത്തിന് പിന്നാലെ വിശദീകരിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍


  ഇന്ന് 35,801 പേര്‍ക്ക് കൊറോണ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.88; മരണങ്ങള്‍ 68; നിരീക്ഷണത്തില്‍ 10,94,055 പേര്‍; 29,318 പേര്‍ക്ക് രോഗമുക്തി


  'ഓം നമഃ ശിവായ'; ഇന്ത്യയുടെ ക്ഷേമത്തിനായി മന്ത്രം ജപിച്ച് ഇസ്രയേലിലെ ജനങ്ങള്‍, സമൂഹമാധ്യമങ്ങളില്‍ വൈറലായി വീഡിയോ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.