വിഷു മുതല്‍ ഈസ്റ്റര്‍ വരെയുള്ള ദിവസങ്ങളില്‍ വൈകിട്ട് മഴ പെയ്തതിനെ തുടര്‍ന്ന് കൂടുതല്‍ ആളുകള്‍ക്ക് ഇവിടേക്ക് എത്താന്‍ തടസമായി. വാഗമണ്‍, ഇല്ലിക്കകല്ല്, മൂന്നാര്‍, ഇലവീഴാപൂഞ്ചിറ എന്നിങ്ങനെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് എത്തുന്നവര്‍ മലങ്കര ഹബ്ബിലേക്കും എത്തുന്നുണ്ട്.
മുട്ടം: വിഷു, ഈസ്റ്റര്‍ ദിവസങ്ങളില്‍ മലങ്കര ഹബ്ബിലേക്ക് ജനങ്ങളുടെ ഒഴുക്ക്. വിഷു ദിവസം മുതല്‍ ഇന്നലെ ഈസ്റ്റര്‍ വരെയുള്ള ദിവസങ്ങളില്‍ മലങ്കരയില്‍ 3000ല്‍പരം ആളുകളാണ് എത്തിയത്.
വിഷു മുതല്‍ ഈസ്റ്റര്‍ വരെയുള്ള ദിവസങ്ങളില്‍ വൈകിട്ട് മഴ പെയ്തതിനെ തുടര്‍ന്ന് കൂടുതല്‍ ആളുകള്‍ക്ക് ഇവിടേക്ക് എത്താന്‍ തടസമായി. വാഗമണ്‍, ഇല്ലിക്കകല്ല്, മൂന്നാര്‍, ഇലവീഴാപൂഞ്ചിറ എന്നിങ്ങനെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് എത്തുന്നവര്‍ മലങ്കര ഹബ്ബിലേക്കും എത്തുന്നുണ്ട്.
കുട്ടികളുടെ പാര്‍ക്ക്, മലങ്കര അണക്കെട്ട് സന്ദര്‍ശനം, പ്രകൃതിയുടെ മനോഹരമായ കാഴ്ച്ച എന്നിങ്ങനെ നാമമാത്രമായ സൗകര്യങ്ങളാണ് ഇവിടെ സജ്ജമാക്കിയിരിക്കുന്നതെങ്കിലും സഞ്ചാരികള്‍ കൂട്ടത്തോടെയാണ് മലങ്കരയിലേക്ക് എത്തുന്നത്. ഇവിടെ എത്തുന്ന കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ലഘുഭക്ഷണം കഴിക്കാന്‍ പോലും സൗകര്യം ഒരുക്കാത്തതില്‍ വ്യാപകമായ പ്രതിഷേധമാണുയരുന്നത്.
ഹബ്ബിന്റെ ഭാഗമായി ബോട്ട് സര്‍വീസ് ആരംഭിക്കണം എന്നാവശ്യപ്പെട്ട് ടൂറിസം- ജലവിഭവ വകുപ്പ് അധികൃതരെ പ്രദേശവാസികള്‍ നിരവധി പ്രാവശ്യം സമീപിച്ചെങ്കിലും നടപടികള്‍ ആയില്ല. ഇത് സംബന്ധിച്ചുള്ള ഫയല്‍ സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ എത്തിയെങ്കിലും തുടര്‍ നടപടികള്‍ സ്തംഭിച്ചു.
മലങ്കര ഹബ്ബില്‍ ബോട്ട് സര്‍വീസ്, ലഘു ഭക്ഷണ ശാല എന്നിവ ഉടന്‍ പ്രാവര്‍ത്തികം ആക്കണമെന്ന് ആവശ്യപ്പെട്ട് ടൂറിസം, ജലവിഭവ വകുപ്പ് അധികൃതരെ വീണ്ടും സമീപക്കാന്‍ ഒരുങ്ങുകയാണ് പ്രദേശവാസികള്‍
വിഷു ഈസ്റ്റര്‍ അവധി ദിനങ്ങളോട് അനുബന്ധിച്ച് വരയാടുകളുടെ സംരക്ഷിത കേന്ദ്രമായ ഇരവികുളം ദേശീയോദ്യാനത്തിലും തിരക്കേറി.
വിഷു മുതല്‍ ഇസ്റ്റര്‍ ദിനമായ ഇന്നലെ വരെ പാര്‍ക്കിലേക്ക് എത്തിയത് 8640 സഞ്ചാരികളാണ്. വിദ്യാര്‍ത്ഥികളും സ്ത്രീകളുമടക്കം നിരവധി പേരാണ് പാര്‍ക്കിലേക്ക് എത്തിയത്.പരമാവധി ആളുകള്‍ക്കാണ് മൂന്ന് ദിവസവും പാര്‍ക്കിലേക്ക് പ്രവേശനം അനുവദിച്ചത്. ദിവസവും അഞ്ഞൂറിലധികം ടിക്കറ്റുകളാണ് ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്തത്.
പാര്‍ക്കില്‍ പുതിയതായി ഏര്‍പ്പെടുത്തിയ ബഗ്ഗി കാറിനും വലിയ ബുക്കിങ് ലഭിച്ചതായി അസി. വൈല്‍ഡ് ലൈഫ് വാര്ഡന് ജോബ് ജെ. നേര്യംപറമ്പില്‍ പറഞ്ഞു.
പാര്‍ക്കിലേക്കുള്ള എന്‍ട്രി ഫീ 200 രൂപയാണ്. ബഗ്ഗി കാറില്‍ അഞ്ച് പേര്‍ക്ക് 3 കി.മീ. യാത്ര ചെയ്യാന്‍ 500 രൂപയാണ് ഈടാക്കുന്നത്. പ്രവേശന കവാടത്തില്‍ നിന്ന് രാജമലയിലെ ടൂറിസം സോണിലേക്ക് വനംവകുപ്പുന്റെ തന്നെ ബസിലാണ് സഞ്ചാരികളെ എത്തിക്കുന്നത്.
ഗോത്ര വനിതയെ രാഷ്ട്രപതിയാക്കുന്നത് സംഘപരിവാര്‍; അംഗീകരിക്കാന്‍ കഴിയില്ല; ദ്രൗപതി മുര്‍മുവിനെതിരെ വ്യാജ ആരോപണങ്ങളുമായി സിപിഎം ആക്ടീവിസ്റ്റ് ബിന്ദു
197.08 കോടി പിന്നിട്ട് കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; ദേശീയ രോഗമുക്തി നിരക്ക് 98.58% ആയി; കഴിഞ്ഞ 24 മണിക്കൂറില്‍ 11,739 പേര്‍ക്ക് കൂടി വൈറസ് ബാധ
പഞ്ചാബില്‍ ആം ആദ്മി ബലത്തില്‍ ഖാലിസ്ഥാന്‍ പിടിമുറുക്കി; സംഗ്രൂര്‍ ലോക്സഭ സീറ്റില്‍ ജയിച്ച ശിരോമണി അകാലിദള്‍ (അമൃത്സര്‍) ഖലിസ്ഥാന്‍ സംഘടന
പശു സംരക്ഷകനായി പിണറായി വിജയനും; മുഖ്യമന്ത്രിയുടെ വസതിയില്‍ പുതിയ ഗോശാല; നിര്‍മാണത്തിന് പണം അനുവദിച്ച് മന്ത്രി മുഹമ്മദ് റിയാസ്
'പഴയ നിയമം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി
ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ പഞ്ചാബിലെ ഏക സീറ്റും നഷ്ടപ്പെട്ട് എഎപി; ദയനീയ തോല്‍വി സംസ്ഥാനം ഭരണം നേടി ആറ് മാസം തികയ്ക്കും മുമ്പേ
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
വിശ്വാസികളുടെ കാത്തിരിപ്പിന് വിരാമം; വേളാങ്കണ്ണിക്ക് പ്രതിവാര ട്രെയിന്‍ അനുവദിച്ച് റെയില്‍വേ; എറണാകുളം - പുനലൂര്‍ - വേളാങ്കണ്ണി സര്‍വീസ് നാളെ മുതല്‍
വാഹനങ്ങളില്‍ കൂളിംഗ് ഫിലിമിന് അനുവാദമില്ല: ലംഘിക്കുന്നവര്‍ക്കെതിരെ നടപടി
വരൂ കനോലി കനാലിലേക്ക്...ബോട്ട് സര്‍വീസുമായി സഞ്ചാരികളെ കാത്ത് കണ്ടശ്ശാംകടവ് സൗഹൃദ തീരം
ഹിറ്റായി കണ്ണൂര്‍ ആനവണ്ടി വിനോദയാത്ര; അന്‍പതും കടന്ന് സഞ്ചാരയാത്ര, പുതിയ കേന്ദ്രങ്ങളിലേക്കും യാത്രാ പ്ലാന്‍, പുതിയ ട്രിപ്പ് ജൂണ്‍ 10ന്
തീര്‍ത്ഥാടന-ചരിത്ര കേന്ദ്രങ്ങള്‍ കോര്‍ത്തിണക്കി ഗുരുവായൂരിന് ഏകദിന ടൂറിസം പാക്കേജ്; നിർദ്ദേശം മുന്നോട്ട് വച്ച് നഗരസഭ
പ്രകൃതിയില്‍ രാഷ്ട്രീയം പാടില്ലെന്ന സന്ദേശവുമായി ബിജു കാരക്കോണത്തിന്റെ കാട്ടിലെ യാത്ര