×
login
വി.ആര്‍ കൃഷ്ണ തേജ കേരള ടൂറിസം‍ ഡയറക്ടറായി ചുമതലയേറ്റു

2008 ബാച്ചിലെ ഐഎഎസുകരാനായ പി.ബാല കിരണ്‍ 2017 ലാണ് കേരള ടൂറിസം ഡയറക്ടറായി ചുമതലയേറ്റത്. അദ്ദേഹത്തിന്റെ കാലയളവില്‍ കേരള ടൂറിസത്തിന് നിരവധി നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ കഴിഞ്ഞു.

തിരുവനന്തപുരം:  ടൂറിസം ഡയറക്ടറായി വിആര്‍ കൃഷ്ണതേജ മൈലവാര്‍പ് ഐഎഎസ് ചൊവ്വാഴ്ച ചുമതലയേറ്റു. ഡയറക്ടറായിരുന്ന പി.ബാല കിരണ്‍ ഐഎഎസ് ആന്ധ്രാപ്രദേശ് സെന്‍സസ് ഓപ്പറേഷന്‍സ്- സിറ്റിസണ്‍ രജിസ്ട്രേഷന്‍സ് ഡയറക്ടറായി നിയമിതനാകുന്നതിന്റെ പശ്ചാത്തലത്തിലാണ് കൃഷ്ണ തേജ സ്ഥാനമേല്‍ക്കുന്നത്. കേരള ടൂറിസം വികസന കോര്‍പ്പറേഷന്‍റെ (കെടിഡിസി) എംഡി സ്ഥാനത്ത് കൃഷ്ണ തേജ തുടരും.

2008 ബാച്ചിലെ ഐഎഎസുകരാനായ പി.ബാല കിരണ്‍ 2017 ലാണ് കേരള ടൂറിസം ഡയറക്ടറായി ചുമതലയേറ്റത്.  അദ്ദേഹത്തിന്റെ കാലയളവില്‍ കേരള ടൂറിസത്തിന് നിരവധി നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ കഴിഞ്ഞു. ചാമ്പ്യന്‍സ് ബോട്ട് ലീഗ് ഉള്‍പ്പെടെയുള്ള നൂതന ഉല്‍പ്പന്നങ്ങള്‍ ആവിഷ്കരിച്ച് കേരള ടൂറിസത്തെ രാജ്യാന്തര ബ്രാന്‍ഡായി ഏകീകരിക്കുന്നതിലും 2018-19 ലെ വെള്ളപ്പൊക്കം നേരിട്ട ടൂറിസം മേഖലയെ മഹാമാരിയില്‍ നിന്നു കരകയറ്റുന്നതിലും നിര്‍ണായക പങ്കുവഹിച്ചു.

2015 ബാച്ചിലെ ഐഎഎസ് ഓഫീസറായ കൃഷ്ണ തേജ കെടിഡിസിയുടെ നവീകരണ പദ്ധതികള്‍ക്കും വിപണനത്തിനും സേവന നിലവാരം വര്‍ദ്ധിപ്പിക്കുന്നതിനും നേതൃത്വം നല്‍കി. അദ്ദേഹം എംഡി ആയിരുന്നപ്പോഴാണ് കെടിഡിസിയുടെ തലസ്ഥാനത്തെ സുപ്രധാന മസ്ക്കറ്റ് ഹോട്ടലിന് ശതാബ്ദിയോടനുബന്ധിച്ച് പഞ്ചനക്ഷത്ര പദവി ലഭിച്ചത്.

  comment

  LATEST NEWS


  പാലാ ബിഷപ്പിന്‍റെ വാദം തള്ളി മുഖ്യമന്ത്രി; കേരളത്തില്‍ നാർക്കോട്ടിക്ക് ജിഹാദും ലവ് ജിഹാദും ഇല്ലെന്ന് മുഖ്യമന്ത്രി


  കേരളം ഐഎസ് റിക്രൂട്ട്‌മെന്റ് കേന്ദ്രം: 2019വരെ 100 മലയാളികള്‍ ഇസ്ലാമിക്ക് സ്‌റ്റേറ്റിന്റെ തീവ്രവാദികളായെന്ന് സമ്മതിച്ച് മുഖ്യമന്ത്രി പിണറായി


  സിദ്ദു മുഖ്യമന്ത്രിയാകുന്നത് തടയാൻ എന്ത് ത്യാഗവും സഹിക്കുമെന്ന് അമരീന്ദർ സിംഗ്; രാഹുലിനും പ്രിയങ്കയ്ക്കും ​അനുഭവ പരിചയമില്ലെന്നും അമരീന്ദര്‍


  അഫ്ഗാനിസ്ഥാനിലെ നിയന്ത്രണത്തെച്ചൊല്ലി പാക് സൈന്യവും പാക് രഹസ്യസേനാ മേധാവിയും തമ്മിലുള്ള പോര് മൂര്‍ച്ഛിക്കുന്നു


  ബിഷപ്പിനെ ഒറ്റപ്പെടുത്തി വേട്ടയാടാന്‍ അനുവദിക്കില്ല; മുറവിളികള്‍ ആസൂത്രിതം; ജിഹാദ് പരാമര്‍ശത്തിന് സഭയുടെ പിന്തുണ; പോര്‍മുഖം തുറന്ന് സിറോ മലബാര്‍ സഭ


  'പറഞ്ഞതെല്ലാം കള്ളം; ശ്രമിച്ചത് കബളിപ്പിക്കാന്‍; കൈവിട്ട് പോകുമെന്ന് കരുതിയില്ല'; 'കോടീശ്വരന്‍' സെയ്തലവി വീണ്ടും മലക്കം മറിഞ്ഞു; മാപ്പും പറഞ്ഞു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.