ഡാളസ്-ഫോട്ട് വർത്തിനു സമീപം ഇന്റെർസ്റ്ററ് 135 വെസ്റ്റ് ഹൈവേയിലാണ് വ്യാഴാഴ്ച രാവിലെ ആറു മണിയോടെ അപകടം.
ടെക്സസ്: റോഡിലെ ഐസിൽ തെന്നി 130 വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 6 മരണം. 65 പേർക്ക് പരുക്കേറ്റു. അപകടത്തിൽ പെട്ടവരിൽ നല്ലൊരു പങ്ക് ആശുപത്രികളിൽ ജോലിക്കു പോയവരാണ്. ഒരു ഇന്ത്യാക്കാരൻ മരിച്ചു എന്ന് റിപ്പോർട്ടുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പതിനേഴുകാരന്റെ മരണം ഒരു ദിവസം മുൻപ് ഡെന്റണിൽ ഉണ്ടായ അപകടത്തിലാണെന്നാണ് അറിയുന്നത്.
ഡാളസ്-ഫോട്ട് വർത്തിനു സമീപം ഇന്റെർസ്റ്ററ് 135 വെസ്റ്റ് ഹൈവേയിലാണ് വ്യാഴാഴ്ച രാവിലെ ആറു മണിയോടെ അപകടം. രക്ഷാപ്രവർത്തനത്തിന്റെ ആദ്യഘട്ടത്തിൽ മുപ്പതോളം പേരെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചു. ഒട്ടേറെപ്പേർ വാഹനങ്ങളിൽ കുടുങ്ങിക്കിടന്നു. വാഹനങ്ങൾ വെട്ടിപ്പൊളിച്ചാണ് പലരെയും പുറത്തെത്തിച്ചത്. കൂറ്റൻ ട്രക്കുകളും കാറുകളും എസ്യുവികളും ചെറുവാഹനങ്ങളുമെല്ലാം കൂട്ടിയിടിച്ചു കിടക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു. ചില വാഹനങ്ങൾ മറ്റു വാഹനങ്ങളുടെ മുകളിലേക്ക് ഇടിച്ചു കയറിയ നിലയിലാണ്. ട്രാക്കുകൾക്കടിയിൽ കാറുകൾ കുടുങ്ങി.
റോഡിലെ ബാരിയറുകളിലേക്കും ഡിവൈഡറുകളിലേക്കും ചില വാഹനങ്ങൾ ഇടിച്ചു കയറി. നിർത്താൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം തെറ്റി മീറ്ററുകളോളം പായുന്ന വാഹനങ്ങളിൽനിന്ന് സഹായത്തിനായി നിലവിളിക്കുന്നവരുടെ ദൃശ്യങ്ങളും പുറത്തുവന്നു. റോഡിൽ ആവശ്യത്തിന് ഉപ്പ് ഇട്ടിരുന്നോ എന്ന് അധികൃതർ അന്വേഷിക്കുന്നു. ഉപ്പ് ഇടുകയോ മണൽ ഇടുകയോ ചെയ്തിരുന്നില്ല എന്ന വ്യാപകമായി ആക്ഷേപമുയർന്നു.
രാവിലെ മുതൽ സ്നോക്കൊപ്പം കനത്ത മഴയുമുണ്ടായിരുന്നു. ഓസ്റ്റിനിലും തെന്നിക്കിടന്നിരുന്ന റോഡിൽ രണ്ടു ഡസനോളം വാഹനങ്ങൾ കൂട്ടിയിടിച്ചു. ഒരാൾക്കു പരുക്കുപറ്റി.
മന്‍സൂറിനെ വധിക്കുന്നതിന് മിനിറ്റുകള്‍ മുന്‍പ് സിപിഎം ഗൂണ്ടകള്‍ ഒത്തുകൂടി; കൊലപാതകം ആസൂത്രിതമെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
മുഖ്യമന്ത്രി വിജിലന്‍സിനെ ഉപയോഗിച്ച് തന്നോട് പകപോക്കുന്നു, തന്നെ കുടുക്കാനാവുമോയെന്ന അവസാനത്തെ ശ്രമമാണ്; മുട്ടുമടക്കില്ല, നിയമപരമായി നേരിടും
കോവിഡ് പരിശോധനയില്‍ പുതിയ വെല്ലുവിളി; ആര്‍ടി പിസിആര്‍ ടെസ്റ്റിനേയും കബളിപ്പിച്ച് കൊറോണ വൈറസ്; രോഗലക്ഷണങ്ങളുണ്ടെങ്കിലും ഫലം നെഗറ്റീവ്
ഒരു രൂപ പോലും കൈക്കൂലി കൊടുക്കരുത്; ഐടിയില്‍ കേരളം ചെയ്യേണ്ടത്
ലഘുവല്ല ലേഖയുടെ ഈ സംരംഭം; ഒരു ട്രാന്‍സ്ഫോര്‍മര്‍ ഉണ്ടാക്കിയ കഥ
ഭൂപോഷണയജ്ഞത്തില്‍ പങ്കാളികളാകാം
ഡോക്ടര്‍ ഹെഡ്ഗെവാര്‍; പുതിയ ലോകക്രമത്തിന്റെ ദൃഷ്ടാവും സൃഷ്ടാവും
സിപിഎമ്മിന്റെ അരുംകൊലകള്‍ ആത്മഹത്യകളാകുമ്പോള്‍!
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ട്രംപിനെ തോല്‍പ്പിച്ചു; ജോ ബൈഡന് ഇനി അമേരിക്കന്‍ പ്രസിഡന്റ്; പുതു ചരിത്രമെഴുതി കമലാ ഹാരിസ്
ജോ ബൈഡന് വിജയത്തിനടുത്ത്; തോല്‍വി സമ്മതിക്കാതെ ട്രംപ് കോടതിയില്‍
തെരഞ്ഞെടുപ്പില്‍ താന്‍ വിജയിച്ചെന്ന് അവകാശപ്പെട്ട് ട്രംപ്, വോട്ടെണ്ണല്‍ നിര്‍ത്തിവെക്കാന്‍ സുപ്രീംകോടതിയെ സമീപിക്കും
ട്രംപ് തന്നെ വീണ്ടും അമേരിക്കയുടെ പ്രസിഡന്റ് ആകും; വൈറലായി ജ്യോതിഷിയുടെ പ്രവചനം
ട്രംപിന്റെ പേര് ആലേഖനം ചെയ്ത ആന; വിദ്യാര്‍ത്ഥിയുടെ പാര്‍ക്കിംഗ് പാസ് റദ്ദാക്കി, നടപടിക്കെതിരേ വിദ്യാര്‍ത്ഥി കോടതയില്‍
കടലിൽ കാണാതായ ഇന്ത്യൻ വിദ്യാർഥിക്കായുള്ള അന്വേഷണം നിർത്തി വച്ചു