×
login
ഹെയ്ത്തിയില്‍ പതിനേഴ് യു.എസ് ക്രിസ്ത്യന്‍ മിഷനറിമാരെ തട്ടിക്കൊണ്ടു പോയി

അടിമകളുടെ വിപ്ലവത്തിലൂടെ സ്വാതന്ത്ര്യം നേടിയ ഒരേയൊരു രാജ്യം എന്ന പദവിയും ഹെയ്ത്തിക്കുണ്ട്

ഒഹായോ : ഹെയ്ത്തിയില്‍ പതിനേഴ് യു.എസ് ക്രിസ്ത്യന്‍ മിഷനറിമാരെ തട്ടിക്കൊണ്ടു പോയതായി ഒഹായോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ എയ്ഡ് മിഷനറീസിന്റെ സന്ദേശത്തില്‍ പറയുന്നു , പതിനേഴില്‍ ഒരാള്‍ കനേഡിയന്‍ പൗരനാണ്.

കരീബിയിനിലെ ആദ്യ സ്വതന്ത്ര രാജ്യമാണ് ഹെയ്ത്തി.അടിമകളുടെ വിപ്ലവത്തിലൂടെ സ്വാതന്ത്ര്യം നേടിയ ഒരേയൊരു രാജ്യം എന്ന പദവിയും ഹെയ്ത്തിക്കുണ്ട്

ഓര്‍ഫനേജില്‍ നിന്നും പുറത്തു വരികയായിരുന്ന ഇവരെ ഹെയ്ത്തിയിലെ ഗുണ്ടാ സംഘങ്ങളാണ് തട്ടിക്കൊണ്ടുപോയതെന്ന് ഈ സംഭവത്തെക്കുറിച്ച് വ്യക്തമായ അറിവ് ലഭിച്ച ക്രിസ്ത്യന്‍ എയ്ഡ് മിഷനറീസ് സംഘടനാ നേതാക്കള്‍ പറഞ്ഞു . മിഷനറിമാര്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെ നേതാക്കള്‍ അപലപിച്ചു .

ഹെയ്ത്തിയിലെ യു.എസ് എംബസിയുമായി മിഷന്‍ ഫീല്‍ഡ് ഡയറക്ടര്‍ ബന്ധപ്പെട്ടിരുന്നെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും ഇവര്‍ അറിയിച്ചു .


തട്ടിക്കൊണ്ടുപോകല്‍ സംഭവത്തെക്കുറിച്ചു അറിവ് ലഭിച്ചതായി യു.എസ് ഗവണ്മെന്റ് സ്പോക്സ് പേഴ്‌സണ്‍ പറഞ്ഞു . വിദേശങ്ങളില്‍ കഴിയുന്ന യു.എസ് പൗരന്മാരുടെ സുരക്ഷ ഉറപ്പിക്കുന്നതിന് മുന്തിയ പരിഗണന നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .

അഞ്ചു മിഷനറിമാരും , ഏഴു സ്ത്രീകളും , അഞ്ചു കുട്ടികളുമാണ് തട്ടിക്കൊണ്ടുപോകപ്പെട്ടവര്‍ ഇതില്‍ ഒരാള്‍ കനേഡിയന്‍ പൗരനാണെന്ന് സംഘടന അറിയിച്ചു .

ഹെയ്ത്തിയില്‍ ഈയ്യിടെ അഞ്ചു പുരോഹിതരെയും രണ്ടു കന്യാസ്ത്രീകളെയും തട്ടികൊണ്ടു പോയിരുന്നു . 2021 ല്‍ മാത്രം 328 പേരെയാണ് ഗുണ്ടാസംഘങ്ങള്‍ തട്ടികൊണ്ടുപോയത് . തട്ടിക്കൊണ്ടുപോയവരുടെ മോചനത്തിനായി പ്രാര്‍ത്ഥിക്കണമെന്ന് മിഷനറീസ് സംഘടന അഭ്യര്‍ത്ഥിച്ചു

 

  comment

  LATEST NEWS


  രാഷ്ട്രപതി കേരളത്തില്‍; റാം നാഥ് കോവിന്ദിനെ സ്വീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍; നാളെ വനിതാ സമാജികരുടെ ദ്വിദിന സമ്മേളനം ഉദ്ഘാടനം ചെയ്യും


  ശിവലിംഗത്തെ അവഹേളിച്ച് പോസ്റ്റ്; പരാതിയില്‍ നടപടിയില്ല; കോണ്‍ഗ്രസ് നേരാവ് അജുലത്തീഫിനെ സംരക്ഷിച്ച് പോലീസ്; പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി


  പോപ്പുലര്‍ ഫ്രണ്ടിന്റെ കൊലവിളിക്കെതിരെ പ്രതികരിച്ചെന്ന് വരുത്തി പ്രതിപക്ഷ നേതാവ്; വി.ഡി. സതീശന്റെ നിലപാടുകളില്‍ ക്രൈസ്തവ സമൂഹത്തിന് അമര്‍ഷം


  മലപ്പുറത്ത് പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചതിന്റെ പേരില്‍ കുടിവെള്ളം നിഷേധിച്ചു; പട്ടികജാതി കോളനിയില്‍ കുടിവെള്ളമെത്തിച്ച് സേവാഭാരതി


  കാശ്മീരിലെ മതതീവ്രവാദി അഴിക്കുള്ളില്‍; യാസിന്‍ മാലിക്കിന് ജീവപര്യന്തം തടവ്; മോദി സര്‍ക്കാര്‍ എത്തിയപ്പോള്‍ ഗാന്ധിയനായെന്ന് പ്രതി കോടതിയില്‍


  സംസ്ഥാനത്ത് കുട്ടികളുടെ വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ചു; രജിസ്‌ട്രേഷന്‍ ഓണ്‍ലൈന്‍ വഴി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.