×
login
രണ്ടു വയസ്സുകാരനുള്‍പ്പെടെ നാലു കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ 20 കാരന്‍ അറസ്റ്റില്‍

സംഭവത്തിന്റെ തെളിവുകള്‍ സമീപ പ്രദേശത്തുള്ള ക്യാമറകളില്‍ നിന്നാണു പൊലീസിനു ലഭിച്ചത്. ഈ

ടെക്‌സസ് : രണ്ട് വയസ്സുള്ള കുട്ടിയുള്‍പ്പെടെ നാലു കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ കേസ്സില്‍ 20 വയസ്സുകാരനെ അറസ്റ്റു ചെയ്തു ജാമ്യമില്ലാതെ ടെക്‌സസ് ജയിലിലടച്ചു. സാമുവേല്‍ എന്‍റിക് ലോപസ് (20) എന്ന യുവാവിനെയാണ്  രണ്ടു ക്യാപിറ്റല്‍ മര്‍ഡര്‍ ചാര്‍ജ് ചെയ്തു വെബ്കൗണ്ടി (ടെക്‌സസ്) ജയിലിലടച്ചത്.

ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ എന്തോ കുറ്റകൃത്യം നടന്നതായി സൂചന ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സംഭവ സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ വീടിനകത്തു നിന്നു മൂന്നുപേരുടെ മൃതദേഹവും വീടിന് ഒരു മൈല്‍ അകലെ രണ്ടു വയസ്സുള്ള കുട്ടിയുടെ മൃതദേഹവും കണ്ടെത്തുകയായിരുന്നു.


 സംഭവത്തിന്റെ തെളിവുകള്‍ സമീപ പ്രദേശത്തുള്ള ക്യാമറകളില്‍ നിന്നാണു പൊലീസിനു ലഭിച്ചത്. ഈ തെളിവുകള്‍ ലോപസിനെ പിന്തുടര്‍ന്ന് അറസ്റ്റു ചെയ്യുന്നതിന് പൊലീസിനെ സഹായിച്ചു.

കുട്ടികള്‍ക്കെതിരായ ലൈംഗീക പീഡനത്തിന് 2019 ല്‍ ലോപസിനെ അറസ്റ്റു ചെയ്തു കേസ്സെടുത്തിരുന്നുവെന്നു പൊലീസ് പറഞ്ഞു.

കൂട്ട കൊലപാതകത്തിന് ലോപസിനെ പ്രേരിപ്പിച്ചതെന്താണെന്ന് അന്വേഷിച്ചു വരികയാണ്. ലോപസ് ലറ്റഡൊ ഫാമിലിയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നു വെളിപ്പെടുത്തുന്നതിനു പൊലീസ് വിസമ്മതിച്ചു. ടെക്‌സസ് നിയമനുസരിച്ച് വധശിക്ഷയോ, പരോളില്ലാതെ ജീവപര്യന്തമോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്

  comment
  • Tags:

  LATEST NEWS


  രാഷ്ട്രപതി കേരളത്തില്‍; റാം നാഥ് കോവിന്ദിനെ സ്വീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍; നാളെ വനിതാ സമാജികരുടെ ദ്വിദിന സമ്മേളനം ഉദ്ഘാടനം ചെയ്യും


  ശിവലിംഗത്തെ അവഹേളിച്ച് പോസ്റ്റ്; പരാതിയില്‍ നടപടിയില്ല; കോണ്‍ഗ്രസ് നേരാവ് അജുലത്തീഫിനെ സംരക്ഷിച്ച് പോലീസ്; പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി


  പോപ്പുലര്‍ ഫ്രണ്ടിന്റെ കൊലവിളിക്കെതിരെ പ്രതികരിച്ചെന്ന് വരുത്തി പ്രതിപക്ഷ നേതാവ്; വി.ഡി. സതീശന്റെ നിലപാടുകളില്‍ ക്രൈസ്തവ സമൂഹത്തിന് അമര്‍ഷം


  മലപ്പുറത്ത് പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചതിന്റെ പേരില്‍ കുടിവെള്ളം നിഷേധിച്ചു; പട്ടികജാതി കോളനിയില്‍ കുടിവെള്ളമെത്തിച്ച് സേവാഭാരതി


  കാശ്മീരിലെ മതതീവ്രവാദി അഴിക്കുള്ളില്‍; യാസിന്‍ മാലിക്കിന് ജീവപര്യന്തം തടവ്; മോദി സര്‍ക്കാര്‍ എത്തിയപ്പോള്‍ ഗാന്ധിയനായെന്ന് പ്രതി കോടതിയില്‍


  സംസ്ഥാനത്ത് കുട്ടികളുടെ വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ചു; രജിസ്‌ട്രേഷന്‍ ഓണ്‍ലൈന്‍ വഴി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.