പെട്ടെന്ന് തീ പിടിക്കുന്ന മെത്തനോളാണ് വിവിധ കെമിക്കല്‍സിനെ റെയിന്‍ബോ കളറില്‍ പ്രദര്‍ശിപ്പിക്കുന്നതിന് ഉപയോഗിച്ചത്.
ന്യുയോര്‍ക്ക് : സ്കൂള്‍ കെമിസ്ട്രി ലാബില്‍ പരീക്ഷണം നടത്തുന്നതിനിടയില്‍ പൊള്ളലേറ്റ വിദ്യാര്‍ത്ഥിക്ക് 29 മില്യണ്‍ നഷ്ടപരിഹാരം നല്‍കുന്നതിന് നവം:18 വ്യാഴാഴ്ച അപ്പീല്‍ കോര്‍ട്ട് വിധിച്ചു . ഇത്തരം കേസില്‍ ന്യുയോര്‍ക്കില്‍ ആദ്യമായാണ് 29 മില്യണ്‍ നഷ്ടപരിഹാരം വിധിക്കുന്നത്. 2014 ല്‍ ബേക്കണ്‍ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥി അലോന്‍സോ യേനസിനാണ് ക്ലാസില്‍ 'റെയിന്‍ബോ' പരീക്ഷണം നടത്തുന്നതിനിടയില്‍ പൊള്ളലേറ്റത് . 16 വയസ്സ് പ്രായമുണ്ടായിരുന്ന അലോന്‍സോയുടെ ശരീരത്തില്‍ 30 ശതമാനമാണ് പൊള്ളലേറ്റത്.
പെട്ടെന്ന് തീ പിടിക്കുന്ന മെത്തനോളാണ് വിവിധ കെമിക്കല്‍സിനെ റെയിന്‍ബോ കളറില്‍ പ്രദര്‍ശിപ്പിക്കുന്നതിന് ഉപയോഗിച്ചത്. തീപൊള്ളലേറ്റ വിദ്യാര്‍ത്ഥി സിറ്റി എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റിനെയും, സ്കൂള്‍ അധ്യാപിക അന്നാ പൂളിനെയുമാണ് നഷ്ടപരിഹാരകേസില്‍ പ്രതി ചേര്‍ത്തത്. അറുപതു മില്യണ്‍ ഡോളറാണ് നഷ്ടപരിഹാരം നല്കാന് ജൂറി വിധിച്ചതെങ്കിലും അപ്പീല്‍സ് കോര്‍ട്ട് തുക 29 മില്യണാക്കി കുറയ്ക്കുകയായിരുന്നു.
അലോന്‍സോ അനുഭവിച്ച വേദനക്ക് നഷ്ടപരിഹാരമായി 12 മില്യനും ഭാവി ജീവിതം സുഗമമായി നയിക്കുന്നതിന് 17 മില്യണ്‍ ഡോളറുമാണ് കോടതി വിധിച്ചിരിക്കുന്നത്. സ്കൂള്‍ ലാബില്‍ പരീക്ഷണങ്ങള്‍ നടത്തുമ്പോള്‍ പാലിക്കപ്പെടേണ്ട നിയമങ്ങള്‍ സംരക്ഷിക്കുവാന്‍ കഴിഞ്ഞില്ല എന്നാണ് കോടതി ചൂണ്ടിക്കാട്ടിയത് . ഇത്തരം പരീക്ഷണങ്ങള്‍ സിറ്റി സ്കൂളുകളില്‍ നിരോധിച്ചു കൊണ്ട് ലോ ഡിപ്പാര്‍ട്ട്മെന്റ് ഉത്തരവിറക്കിയിട്ടുണ്ട്.
മണ്ണാർക്കാട് ഇരട്ടക്കൊല: 25പ്രതികള്‍ക്കും ജീവപര്യന്തം തടവുശിക്ഷ, 50,000 രൂപ വീതം പിഴയും അടയ്ക്കണം
ജനകീയ പ്രതിക്ഷേധങ്ങള്‍ക്ക് വിജയം; കെ റെയില്‍ കല്ലിടല്‍ നിര്‍ത്തി; സര്‍വേ ജിപിഎസ് സൗകര്യം ഉപയോഗിച്ച് നടത്തുമെന്ന് സര്‍ക്കാര്‍
സമയബന്ധിതമായ തെരഞ്ഞെടുപ്പ് പരിഷ്ക്കരണങ്ങളും ജനാധിപത്യ മാതൃക ചര്‍ച്ചകളും നടത്തും; 2024ലെ പൊതു തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ആരംഭിച്ചു: രാജീവ് കുമാര്‍
ശക്തമായ മഴ; നിലവില്‍ ഡാമുകള്‍ തുറക്കേണ്ട സാഹചര്യമില്ല; ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം; മലയോര മേഖലകളില്‍ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു
സനാതനധര്‍മ്മം ഭാരത സംസ്കാരത്തിന്റെ കാതല്‍; ഋഷിവര്യന്മാര് നേടിയെടുത്ത സാംസ്കാരിക സവിശേഷതയാണ് ലോകജനതയെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നതെന്ന് ഗവര്‍ണര്‍
അപ്രതീക്ഷിത മഴ കാര്‍ഷിക മേഖലയ്ക്ക് തിരിച്ചടിയായി; കശുവണ്ടി വിലയിടിഞ്ഞു, കാലവര്‍ഷം നേരത്തെ എത്തിയാല്‍ റബ്ബര്‍ കര്‍ഷകര്‍ പ്രതിസന്ധിയിലാവും
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഇന്ത്യന്‍- അമേരിക്കന്‍ പ്രതിനിധി സംഘം ന്യൂയോര്‍ക്ക് സിറ്റി മേയറെ സന്ദര്‍ശിച്ചു
റഷ്യ- ഉക്രൈന് യുദ്ധം: യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസും വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനും യൂറോപ്യന്‍ പര്യടനത്തിന്, നാറ്റോ സഖ്യകക്ഷികളെ കാണും
ഹൃദയം ഇടിക്കുന്നത് പേസ് മേക്കറില്‍; അപകടത്തില്‍ തകര്‍ന്ന മുഖം; മിസ് വേള്‍ഡ് റണ്ണര്‍ അപ്പായി പഞ്ചാബി സുന്ദരി
ശബരി സുരേന്ദ്രനും കാര്‍ത്തിക കൃഷ്ണനും ഇന്നു വിവാഹിതരാകും
അമേരിക്കയിൽ ഗ്യാസ് വില കുതിച്ചുയരുന്നു; പൊറുതിമുട്ടി ജനം, വില 100 ഡോളര്‍ സ്റ്റിമുലസ് ചെക്കിനുള്ള ബില്‍ യുഎസ് ഹൗസില്‍
കേരള ഹിന്ദൂസ് ഓഫ് നേര്‍ത്ത് അമേരിക്കയുടെ ആര്‍ഷദര്‍ശ പുരസക്കാരം സി. രാധാകൃഷ്ണന് സമര്‍പ്പിച്ചു