×
login
നാലു വയസ്സുള്ള കുഞ്ഞിനെ കഴുത്തറുത്തു കൊന്നു; അമ്മ അറസ്റ്റില്‍

അന്വേഷണത്തില്‍ കുട്ടിയെ കൊലപ്പെടുത്തിയ ശേഷം റിതിക ശരീരത്തില്‍ തനിയെ മുറിവുകള്‍ ഉണ്ടാക്കുകയായിരുന്നു എന്നു പൊലീസ് കണ്ടെത്തി

ഷുഗര്‍ലാന്റ് : നാലു വയസ്സുള്ള മകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന മാതാവിനെ ഹൂസ്റ്റണ്‍ ഷുഗര്‍ലാന്റ് പൊലീസ് അറസ്റ്റ് ചെയ്തു. റിതിക അഗര്‍വാള്‍ (36) എന്ന യുവതിയെ ആശുപത്രിയില്‍ വച്ചുാണ് അറസ്റ്റ് ചെയ്തത്.

ഗാര്‍ഡന്‍സ് ഓഫ് എവ ലോണ്‍ വെതര്‍ സ്റ്റോണ്‍ സര്‍ക്കിള്‍ 5200 ബ്ലോക്കിലെ വീട്ടില്‍ നിന്നും സംഭവ ദിവസം ലഭിച്ച അടിയന്തര സന്ദേശത്തെ തുടര്‍ന്ന് എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസ് എത്തിച്ചേര്‍ന്നപ്പോള്‍ വീട്ടിലെ മുകളിലെ നിലയില്‍ കുട്ടിയെ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയിലും മാതാവിനെ കയ്യിലും കഴുത്തിലും മുറിവേറ്റ നിലയിലും കണ്ടെത്തുകയായിരുന്നു. റിതികയെ ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


പിന്നീട് നടന്ന അന്വേഷണത്തില്‍ കുട്ടിയെ കൊലപ്പെടുത്തിയ ശേഷം റിതിക ശരീരത്തില്‍ തനിയെ മുറിവുകള്‍ ഉണ്ടാക്കുകയായിരുന്നു എന്നു പൊലീസ് കണ്ടെത്തി. ഇവരുടെ മുറിവ് ഗൗരവമുള്ളതല്ലെന്നും പൊലീസ് പറഞ്ഞു.

റിതികക്കെതിരെ കാപ്പിറ്റല്‍ മര്‍ഡര്‍ ചാര്‍ജ് ചെയ്തിട്ടുണ്ട്. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യുന്നതോടെ ഇവരെ ഫോര്‍ട്ട് ബന്റ് കൗണ്ടി ജയിലിലടക്കും 95,000 ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്. ഇവര്‍ക്ക് മാനസിക അസ്വസ്ഥതയുണ്ടോ എന്ന് അന്വേഷിച്ചുവരുന്നതായി അധികൃതര്‍ അറിയിച്ചു. കുടുംബത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

 

  comment
  • Tags:

  LATEST NEWS


  രാഷ്ട്രപതി കേരളത്തില്‍; റാം നാഥ് കോവിന്ദിനെ സ്വീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍; നാളെ വനിതാ സമാജികരുടെ ദ്വിദിന സമ്മേളനം ഉദ്ഘാടനം ചെയ്യും


  ശിവലിംഗത്തെ അവഹേളിച്ച് പോസ്റ്റ്; പരാതിയില്‍ നടപടിയില്ല; കോണ്‍ഗ്രസ് നേരാവ് അജുലത്തീഫിനെ സംരക്ഷിച്ച് പോലീസ്; പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി


  പോപ്പുലര്‍ ഫ്രണ്ടിന്റെ കൊലവിളിക്കെതിരെ പ്രതികരിച്ചെന്ന് വരുത്തി പ്രതിപക്ഷ നേതാവ്; വി.ഡി. സതീശന്റെ നിലപാടുകളില്‍ ക്രൈസ്തവ സമൂഹത്തിന് അമര്‍ഷം


  മലപ്പുറത്ത് പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചതിന്റെ പേരില്‍ കുടിവെള്ളം നിഷേധിച്ചു; പട്ടികജാതി കോളനിയില്‍ കുടിവെള്ളമെത്തിച്ച് സേവാഭാരതി


  കാശ്മീരിലെ മതതീവ്രവാദി അഴിക്കുള്ളില്‍; യാസിന്‍ മാലിക്കിന് ജീവപര്യന്തം തടവ്; മോദി സര്‍ക്കാര്‍ എത്തിയപ്പോള്‍ ഗാന്ധിയനായെന്ന് പ്രതി കോടതിയില്‍


  സംസ്ഥാനത്ത് കുട്ടികളുടെ വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ചു; രജിസ്‌ട്രേഷന്‍ ഓണ്‍ലൈന്‍ വഴി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.