login
ബൈഡന്റെ ജുഡീഷ്യല്‍ നോമിനിമാരില്‍ ഇന്ത്യന്‍ വംശജ ജഡ്ജ് രൂപ രംഗയും, നിയമനം ലഭിക്കുന്ന ആദ്യ വനിതാ ഏഷ്യന്‍ അമേരിക്കന്‍ ജഡ്ജ്

2013 മുതല്‍ 2019 വരെ സോളോ പ്രാക്ടീഷ്‌നറായിരുന്നു. 2008 മുതല്‍ 2010 വരെ ഡി.സി. സുപ്പീരിയര്‍ കോര്‍ട്ട് ജഡ്ജി വില്യം എം. ജാല്‍സന്റെ നിയമ ക്ലാര്‍ക്കായിരുന്നു. 2002ല്‍ വാസ്സര്‍ കോളേജില്‍ നിന്നും ബിരുദവും 2007ല്‍ ഒഹായെ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും നിയമബിരുദവും കരസ്ഥമാക്കി.

വാഷിംഗ്ടണ്‍ ഡി.സി: പ്രസിഡന്റ് ബൈഡന്‍ മാര്‍ച്ച് 30ന് പ്രഖ്യാപിച്ച ജഡ്ജിമാരില്‍ ഇന്ത്യന്‍-അമേരിക്കന്‍ ജഡ്ജി രൂപ രംഗ പുട്ടഗുണ്ടയും ഉള്‍പ്പെടുന്നു. ഡി.സി. റെന്റല്‍ ഹൗസിംഗ് കമ്മീഷനില്‍ അഡ്മിനിസ്‌ട്രേറ്റീവ് ജഡ്ജിയായി സേവനം അനുഷ്ഠിക്കുന്ന രൂപ രംഗയെ ഡിസ്ട്രിക്ട് ഓഫ് കൊളംബിയ സുപ്പീരിയര്‍ കോടതി ജഡ്ജിയായിട്ടാണ് നോമിനേറ്റ് ചെയ്തിരിക്കുന്നത്.  

യു.എസ്. സെനറ്റ് രൂപായുടെ നിയമനം അംഗീകരിക്കുകയാണെങ്കില്‍ യു.എസ്. ഡിസ്ട്രിക്റ്റ് കോര്‍ട്ട് ഫോര്‍ ദി ഡിസ്ട്രികറ്റ് ഓഫ് ഡി.സി.യില്‍ നിയമനം ലഭിക്കുന്ന ആദ്യ വനിതാ ഏഷ്യന്‍ അമേരിക്കന്‍ ആന്റ് പസഫിക്ക് ഐലന്റ് ജഡ്ജിയായിരിക്കും. 2013 മുതല്‍ 2019 വരെ സോളോ പ്രാക്ടീഷ്‌നറായിരുന്നു. 2008 മുതല്‍ 2010 വരെ ഡി.സി. സുപ്പീരിയര്‍ കോര്‍ട്ട് ജഡ്ജി വില്യം എം. ജാല്‍സന്റെ നിയമ ക്ലാര്‍ക്കായിരുന്നു. 2002ല്‍  വാസ്സര്‍ കോളേജില്‍ നിന്നും ബിരുദവും 2007ല്‍ ഒഹായെ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും നിയമബിരുദവും കരസ്ഥമാക്കി.

രൂപ രംഗയോടൊപ്പം നാമനിര്‍ദേശം ചെയ്യപ്പെട്ട 11 പേരില്‍ ജഡ്ജി സാഹിദ് എന്‍ ഖുറൈഷിയും ഉള്‍പ്പെടുന്നു. ഇദ്ദേഹത്തിന്റെ നിയമനവും സെനറ്റ് അംഗീകരിക്കേണ്ടതുണ്ട്. ഫെഡറല്‍ ജഡ്ജി സ്ഥാനത്തേക്ക് ബൈഡന്‍ നോമിനേറ്റ് ചെയ്യുന്ന ആദ്യ മുസ്ലീം വിഭാഗത്തില്‍ നിന്നുള്ള ജഡ്ജിയായിരിക്കും ഖുറൈഷി. അമേരിക്കന്‍ നീതി ന്യായവ്യവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യരായ ജഡ്ജിമാരെയാണ് ഉയര്‍ന്ന പദവിയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നതെന്ന് പ്രസിഡന്റ് ബൈഡന്‍ പറഞ്ഞു. 

  comment

  LATEST NEWS


  ജീവന്റെ വിലയുള്ള ജാഗ്രത...അമിതമായ ആത്മവിശ്വത്തിന് വിലകൊടുത്തു കഴിഞ്ഞു; ഇനി അത് വഷളാകാതെ നോക്കാം.


  റയലിന് ചെല്‍സി സിറ്റിക്ക് പിഎസ്ജി; യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ സെമി


  ചുവപ്പ് ജനങ്ങളില്‍ ഭീതിയും അസ്വസ്ഥതയും ഉണ്ടാക്കുന്നു; ജമ്മു കശ്മീരിലെ സൈനിക വാഹനങ്ങളില്‍ ഇനിമുതല്‍ നീല പതാക


  കോഴിക്കോട്ടെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ 144 പ്രഖ്യാപിച്ച്‌ കളക്ടര്‍; നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന ശിക്ഷാനടപടികൾ


  അഴിമതിക്കാര്‍ക്ക് സംരക്ഷണ കവചം തീര്‍ത്ത് ഇടതും വലതും; കെ.എം. ഷാജിക്ക് ലഭിച്ച പിന്തുണ ഒടുവിലത്തെ ഉദാഹരണം


  വാമനപുരം പെരുന്ത്ര ഭഗവതി ക്ഷേത്രത്തിനകത്ത് എസ്ഡിപിഐ ചുവരെഴുത്ത്; ക്ഷേത്രം അലങ്കോലമാക്കി; കലാപമുണ്ടാക്കാന്‍ ആസൂത്രിത ശ്രമം


  കനേഡിയൻ പാര്‍ലമെന്റിന്റെ സൂം മീറ്റിങ്ങില്‍ എം.പി പ്രത്യക്ഷപ്പെട്ടത്​ നഗ്നനായി; സംഭവം വാർത്തയായതോടെ ക്ഷമാപണവുമായി രംഗത്ത്


  കേസ് അട്ടിമറിക്കാനുള്ള നീക്കം പാളി; ഹൈക്കോടതി വിധി ഭരണഘടനയെ നോക്കുകുത്തിയാക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രിക്കേറ്റ തിരിച്ചടി: കെ.സുരേന്ദ്രന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.