ഡോ എം. വി പിള്ള, കെ ജയകുമാര്‍ ഐഎഎസ്, ആഷാ മോനോന്, പി ശ്രീകുമാര്‍, കെ രാധാകൃഷ്ണന് നായര്‍ എന്നിവരടങ്ങിയ സമിതിയാണ് പുരസ്ക്കാരം നിര്‍ണ്ണയിച്ചത്.
തിരുവനന്തപുരം: സനാതന ധര്‍മ്മത്തിന്റെ പ്രചരണാര്‍ത്ഥം അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന കേരള ഹിന്ദൂസ് ഓഫ് നേര്‍ത്ത് അമേരിക്കയുടെ ആര്‍ഷദര്‍ശന പുരസ്കാരത്തിന് സാഹിത്യകാരന് സി. രാധാകൃഷ്ണനെ തെരഞ്ഞെടുത്തതായി പ്രസിഡന്റ് ഡോ സതീഷ് അമ്പാടി അറിയിച്ചു. വേദ സാഹിത്യത്തിന്റെ ധര്‍മ്മ സന്ദേശം രചനകളിലൂടെ പ്രതിഫലിപ്പിക്കുന്ന മലയാളി സാഹിത്യകാരനെ ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും നല്കി ആദരിക്കുന്നതാണ് പുരസ്ക്കാരം. മഹാകവി അക്കിത്തത്തിനാണ് കഴിഞ്ഞ തവണ പുരസ്ക്കാരം നല്‍കിയത്.
ഡോ എം. വി പിള്ള, കെ ജയകുമാര്‍ ഐഎഎസ്, ആഷാ മോനോന്, പി ശ്രീകുമാര്‍, കെ രാധാകൃഷ്ണന് നായര്‍ എന്നിവരടങ്ങിയ സമിതിയാണ് പുരസ്ക്കാരം നിര്‍ണ്ണയിച്ചത്. ആറ് പതിറ്റാണ്ടുകള്‍ നീളുന്ന നിഷ്ണാതമായ സാഹിത്യ സംഭാവനകളിലൂടെ മലയാളനോവല്‍ ചരിത്രത്തില്‍ ഈടാര്‍ന്ന സ്വന്തം അദ്ധ്യായം എഴുതിച്ചേര്‍ത്ത ധിഷണാശാലിയായ ഏകാന്ത സഞ്ചാരിയാണ് സി. രാധാകൃഷ്ണന് എന്ന് സമിതി വിലയിരുത്തി.
നോവല്‍ നവകത്തിലൂടെയും മറ്റനേകം നോവലുകളിലൂടെയും ഇംഗ്ളീഷ് രചനകളിലൂടെയും അദ്ദേഹം വിരചിച്ചെടുത്ത ആശയലോകം അത്യന്തം വിപുലമാണ്. ചരിത്രബോധവും ശാസ്ത്രബോധവും ആത്മീയതയും സഹവര്‍ത്തിക്കുന്ന അസാധാരണമായൊരു മനസ്സിന്റെ ഉടമയാണ് അദ്ദേഹം. സര്‍ഗ്ഗവൈഭവവും ശാസ്ത്രബോധവും ഭാരതീയ സാംസ്കാരികാവബോധവും സഞ്ചയിച്ചെടുത്ത സി രാധാകൃഷ്ന് മലയാളത്തിന്റെ അഭിമാനമാണ്.
മലയാളത്തിലും ഇംഗ്ളീഷിലുമായി അറുപതിലേറെ കൃതികള്‍; ശാസ്ത്രം, തത്വചിന്ത, സര്‍ഗ്ഗാത്മക സാഹിത്യം എന്നീ വൈവിധ്യപൂര്‍ണ്ണമായ മേഖലകളിലാകെ വ്യാപിച്ചുകിടക്കുന്ന രചനാലോകം. ഭാരതീയതയുടെയും മാനവികതയുടെയും ശാസ്ത്രത്തിന്റെയും ആത്മീയതയുടെയും സാമഞ്ജസ്യം കൊണ്ട് അന്യാദൃശവും വിപുലവും വിസ്മയാവഹവുമായ ഒരു രചനാലോകത്തിന്റെ പ്രജാപതിയാണ് സി. രാധാകൃഷ്ണനെന്ന് സമിതി അഭിപ്രായപ്പെട്ടു.
രാജീവ് ഭാസ്ക്കരന്‍ ചെയര്‍മാനും കെ. രാധാകൃഷ്ണന് നായര്‍, ഡോ. വേണുഗോപാല്‍, ഡോ. രവീന്ദ്ര നാഥ്, ഡോ. അച്യുതന്‍കുട്ടി, പ്രൊഫ. നാരായണന് നെയ്തലത്ത്, മന്മഥന് നായര്‍, ഡോ. സുധീര്‍ പ്രയാഗ, പി.ശ്രീകുമാര്‍, ഡോ. സതീഷ് അമ്പാടി എന്നിവര്‍ അംഗങ്ങളുമായ ആര്‍ഷ ദര്‍ശന പുരസ്കാര സമിതി രൂപീകരിച്ചിരുന്നു.
സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞു; അഞ്ചു ജില്ലകളിലെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു, മഴ മുന്നറിയിപ്പുകൾ തുടരും
കോഴിക്കോട് നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നു; മൂന്ന് ബീമുകള്‍ ഇളകി പുഴയില്‍ വീണു, രണ്ട് തൊഴിലാളികൾക്ക് പരിക്ക്
മണ്ണാർക്കാട് ഇരട്ടക്കൊല: 25പ്രതികള്‍ക്കും ജീവപര്യന്തം തടവുശിക്ഷ, 50,000 രൂപ വീതം പിഴയും അടയ്ക്കണം
ജനകീയ പ്രതിക്ഷേധങ്ങള്‍ക്ക് വിജയം; കെ റെയില്‍ കല്ലിടല്‍ നിര്‍ത്തി; സര്‍വേ ജിപിഎസ് സൗകര്യം ഉപയോഗിച്ച് നടത്തുമെന്ന് സര്‍ക്കാര്‍
സമയബന്ധിതമായ തെരഞ്ഞെടുപ്പ് പരിഷ്ക്കരണങ്ങളും ജനാധിപത്യ മാതൃക ചര്‍ച്ചകളും നടത്തും; 2024ലെ പൊതു തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ആരംഭിച്ചു: രാജീവ് കുമാര്‍
ശക്തമായ മഴ; നിലവില്‍ ഡാമുകള്‍ തുറക്കേണ്ട സാഹചര്യമില്ല; ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം; മലയോര മേഖലകളില്‍ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഇന്ത്യന്‍- അമേരിക്കന്‍ പ്രതിനിധി സംഘം ന്യൂയോര്‍ക്ക് സിറ്റി മേയറെ സന്ദര്‍ശിച്ചു
റഷ്യ- ഉക്രൈന് യുദ്ധം: യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസും വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനും യൂറോപ്യന്‍ പര്യടനത്തിന്, നാറ്റോ സഖ്യകക്ഷികളെ കാണും
ഹൃദയം ഇടിക്കുന്നത് പേസ് മേക്കറില്‍; അപകടത്തില്‍ തകര്‍ന്ന മുഖം; മിസ് വേള്‍ഡ് റണ്ണര്‍ അപ്പായി പഞ്ചാബി സുന്ദരി
ശബരി സുരേന്ദ്രനും കാര്‍ത്തിക കൃഷ്ണനും ഇന്നു വിവാഹിതരാകും
അമേരിക്കയിൽ ഗ്യാസ് വില കുതിച്ചുയരുന്നു; പൊറുതിമുട്ടി ജനം, വില 100 ഡോളര്‍ സ്റ്റിമുലസ് ചെക്കിനുള്ള ബില്‍ യുഎസ് ഹൗസില്‍
കേരള ഹിന്ദൂസ് ഓഫ് നേര്‍ത്ത് അമേരിക്കയുടെ ആര്‍ഷദര്‍ശ പുരസക്കാരം സി. രാധാകൃഷ്ണന് സമര്‍പ്പിച്ചു