login
അമേരിക്കയിൽ ഇന്ത്യക്കാരായ ദമ്പതികൾ കൊല്ലപ്പെട്ട നിലയിൽ; യുവതി ഏഴു മാസം ഗർഭിണി, പോലീസ് അന്വേഷണം തുടങ്ങി

ഇവരുടെ നാല് വയസുകാരിയായ മകള്‍ ബാല്‍ക്കണിയില്‍നിന്ന് കരയുന്നതു കണ്ട അയല്‍വാസികള്‍ നടത്തിയ പരിശോധനയിലാണ്‌ ഇരുവരെയും കുത്തേറ്റ്​ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

ന്യൂജഴ്സി : യു.എസിലെ ന്യൂജഴ്സിയില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ ഇന്ത്യക്കാരായ ദമ്പതികളെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. ബാലാജി ഭരത് രുദ്രവാര്‍ (32), ഭാര്യ ആരതി ബാലാജി (30) എന്നിവരെയാണ് അര്‍ലിങ്​ടണ്‍ ബറോയിലെ വീട്ടില്‍ ബുധനാഴ്ച മരിച്ചനിലയില്‍ കണ്ടെത്തിയത്.

ഇവരുടെ നാല് വയസുകാരിയായ മകള്‍ ബാല്‍ക്കണിയില്‍നിന്ന് കരയുന്നതു കണ്ട അയല്‍വാസികള്‍ നടത്തിയ പരിശോധനയിലാണ്‌ ഇരുവരെയും കുത്തേറ്റ്​ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ആരതി ഏഴു മാസം ഗര്‍ഭിണിയായിരുന്നു. ബാലാജിയാണ്​ഭാര്യയെ കുത്തിയതെന്നും വീട്ടില്‍ പിടിവലി നടന്നതിന്‍റെ സൂചനകള്‍ ഉണ്ടെന്നും ചില യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. പോലീസ്​അന്വേഷണം നടത്തുകയാണെന്നും അതിന്‍റെ റിപ്പോര്‍ട്ടുകള്‍ വന്നാല്‍ മാത്രമെ മരണകാരണം വ്യക്തമാകുവെന്ന്​അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്‌​ യു.എസ്​ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്​ ചെയ്തു.

ബാലാജിയുടെ കുടുംബം മരണവിവരം വ്യാഴാഴ്ചയാണ്​ അറിഞ്ഞതെന്ന്​ അദ്ദേഹത്തിന്‍റെ പിതാവ്​ഭരത് രുദ്രവാര്‍ വാര്‍ത്താ ഏജന്‍സികളോട്​ പറഞ്ഞു. മരുമകൾ ഏഴു മാസം ഗർഭിണി ആയിരുന്നുവെന്നും പ്രസവത്തിനായി തങ്ങൾ യു.എസിലേക്ക് പോകാൻ തയാറെടുക്കുകയായിരുന്നുവെന്നും ഭരത് അറിയിച്ചു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി രണ്ടാഴ്ചക്കുള്ളില്‍ മൃതദേഹം നാട്ടിലെത്തിക്കാനാകും. നാലുവയസുകാരി ഇപ്പോള്‍ ബാലാജിയുടെ സുഹൃത്തിനൊപ്പമാണെന്നും ഭരത് പറഞ്ഞു.

ബാലാജിയും ആരതിയും 2014 ലാണ്​ വിവാഹിതരാകുന്നത്. 2015 ല്‍ ബാലാജിക്ക്​ ഇന്ത്യന്‍ സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ ജോലി ലഭിക്കുന്നതിനെ തുടര്‍ന്ന്​ ഇരുവരും യു.എസിലേക്ക്​ പോകുന്നത്​. 

  comment

  LATEST NEWS


  20മിനിട്ട് മുന്‍പ് മുന്നറിയിപ്പ്; പിന്നീട് വ്യോമാക്രമണം; ഗാസയില്‍ അല്‍ ജസീറ അടക്കമുള്ള മാധ്യമ ഓഫീസുകള്‍ പൂര്‍ണമായും തകര്‍ത്ത് ഇസ്രയേല്‍; യുദ്ധം ശക്തം


  തിങ്കളാഴ്ച സംസ്ഥാനത്തെ റേഷന്‍ കടകള്‍ അടച്ചിടും; സമരം സര്‍ക്കാരിന്റെ നിഷേധാത്മക സമീപനത്തില്‍ പ്രതിഷേധിച്ചെന്ന് വ്യാപാരികള്‍


  ജമ്മുകാശ്മീരില്‍ പലസ്തീന്‍ അനുകൂല പ്രകടനം; ഇസ്രയേല്‍ പതാക കത്തിച്ചു പ്രതിഷേധക്കാര്‍, 20 പേരെ പൊലീസ് അറസ്റ്റ് ചെയ്തു


  പിണറായി സര്‍ക്കാര്‍ തീവ്രവാദികള്‍ക്കൊപ്പം; സൗമ്യയുടെ മൃതദ്ദേഹം ഏറ്റുവാങ്ങാന്‍ കേരള സര്‍ക്കാര്‍ പ്രതിനിധികള്‍ എത്താതിരുന്നത് ചോദ്യം ചെയ്ത് സുരേന്ദ്രന്‍


  പഞ്ചാബിലെ ഗോതമ്പ് സംഭരണം റെക്കോഡില്‍; ഊര്‍ജം പകര്‍ന്നത് മോദിസര്‍ക്കാര്‍ നടപ്പാക്കിയ നേരിട്ടുള്ള പണ കൈമാറ്റം, കര്‍ഷകര്‍ക്ക് കിട്ടിയത് 23,000 കോടി രൂപ


  കരയുദ്ധത്തില്‍ ഭീകരരെ ബങ്കറില്‍ കയറ്റി; കിലോമീറ്ററുകള്‍ തുരക്കുന്ന ബോംബ് ഉപയോഗിച്ച് ഭസ്മമാക്കി; നെതന്യാഹു നടത്തുന്നത് തീവ്രവാദികളുടെ കൂട്ടക്കുരുതി


  50 ഓക്‌സിജന്‍ കിടക്കകള്‍, 24 മണിക്കൂറും ഡോക്ടര്‍മാരും നഴ്‌സുമാരും; വീട് കോവിഡ് പരിചരണകേന്ദ്രമാക്കി ബിജെപി മന്ത്രി


  കോവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ ആഭരണങ്ങള്‍ തിരികെ നല്‍കിയില്ല; ആലുവ ഗവണ്‍മെന്റ് ആശുപത്രിക്കെതിരെ ബന്ധുക്കള്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.