×
login
ആറ്റുകാൽ പൊങ്കാല ആഘോഷം ടാൻസാനിയയുടെ മണ്ണിലും; ആത്മസംതൃപ്തിയുടെ പുണ്യം നുകർന്ന് ടാൻസാനിയൻ മലയാളികൾ

മഞ്ജു ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് എല്ലാ പരിപാടികളും സംഘടിപ്പിച്ചത്. കുംഭമാസത്തിലെ പൂരം നാളും പൗർണമിയും ഒത്തു ചേരുന്ന ദിവസമായിരുന്നു ഇന്നലെ. ഈ പുണ്യദിനത്തിലാണ് സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാൽ ദേവീക്ഷേത്രത്തിലെ വിശ്വപ്രസിദ്ധമായ പൊങ്കാല

ഡോഡോമ: ആറ്റുകാൽ പൊങ്കാല ആഘോഷം ടാൻസാനിയയുടെ മണ്ണിലും അതിഗംഭീരമായി കൊണ്ടാടി. ദാർ എസ്സ് സലാം എന്ന അതിമനോഹരമായ പട്ടണത്തിലാണ് പരിപാടികൾ നടത്തിയത്. എല്ലാ ചടങ്ങുകളും ആറ്റുകാൽ ദേവീക്ഷേത്ര അങ്കണത്തിൽ നടന്ന അതേസമയത്തും രീതിയിലും നടത്തി.  

മഞ്ജു ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് എല്ലാ പരിപാടികളും സംഘടിപ്പിച്ചത്. കുംഭമാസത്തിലെ പൂരം നാളും പൗർണമിയും ഒത്തു ചേരുന്ന ദിവസമായിരുന്നു ഇന്നലെ. ഈ പുണ്യദിനത്തിലാണ് സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാൽ ദേവീക്ഷേത്രത്തിലെ വിശ്വപ്രസിദ്ധമായ പൊങ്കാല നടന്നത്. ആറ്റുകാൽ പൊങ്കാലയുടെ പ്രശസ്തി കേട്ടറിഞ്ഞ് നേരിട്ട് മനസിലാക്കുന്നതിനായും കൂടുതൽ പഠിക്കുന്നതിനായും വിദേശസംഘങ്ങളും തിരുവനന്തപുരത്ത് എത്തിയിരുന്നു.  

നോർവെ സ്വദേശികളായ സാറ, കൈയ, മാരി, മൈയ, ഓഡ, അബല്ല എന്നിവരും മെക്സിക്കൻ സ്വദേശിനി കാർലയു എന്നിവർ തലസ്ഥാനത്ത് എത്തി. 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.