×
login
അരിസോണ ഹിന്ദു കണ്‍വന്‍ഷനില്‍ അണിയാന്‍ ബാലരാമപുരത്തെ സെറ്റുസാരിയും കസവുമുണ്ടും

സന്നദ്ധസംഘടനയായ സിസ്സ യാണ് ബാലരാമപുരം കൈത്തറി ഉല്‍പ്പന്നങ്ങള്‍ അമേരിക്കയിലേക്ക് കയറ്റി അയക്കുന്നതിന് മുന്‍കൈ എടുത്തത്

ഫീനീക്‌സ്:  അരിസോണയില്‍ നടക്കുന്ന കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക ദേശീയ കണ്‍വന്‍ഷനില്‍ പ്രതിനിധികള്‍ അണിയുന്നത് ബാലരാമപുരത്തെ കൈത്തറി വസ്ത്രങ്ങള്‍.  പരിപാടിയില്‍ പങ്കെടുക്കുന്ന പ്രതിനിധികള്‍ നല്‍കാനുള്ള സെറ്റു സാരിയും കസവുമുണ്ടും നെയ്ത്തുകാരില്‍ നിന്നു വാങ്ങി.

കൊവിഡ് കാരണം ദുരിതത്തിലായ ബാലരാമപുരത്ത് കൈത്തറി വ്യവസായത്തെ പ്രതിസന്ധയില്‍ നിന്നും കരയറ്റുന്നതിന് വേണ്ടി  കൈത്തറി ഉല്‍പ്പന്നങ്ങളും വാങ്ങാന്‍ അമേരിക്കന്‍ മലയാളികള്‍  സന്നദ്ധത അറിയിച്ചിരുന്നു. അതിന്റെ ഭാഗമായി കെച്ച്എന്‍എ പ്രസിഡന്റ് ഡോ.സതീഷ് അമ്പാടിയുടെ നേതൃത്വത്തിലുള്ള സംഘം  ചെറുകിട നെയ്ത്തുശാലകള്‍ സന്ദര്‍ശിച്ച് മികച്ച തുണികള്‍ക്ക് ഓര്‍ഡര്‍ നല്‍കുകയായിരുന്നു. ആയിരത്തോളം പ്രതിനിധികള്‍ക്കു വേണ്ട കൈത്തറി വസ്ത്രങ്ങള്‍ രണ്ടു മാസത്തോളം എടുത്താണ് നെയ്തത്.

കേന്ദ്രമന്ത്രി വി മുരളീധരന്റെ ഇടപെടലാണ് ബാലരാമപുരം കൈത്തറി വസ്ത്രങ്ങള്‍ വാങ്ങാനുള്ള പ്രവാസി സംഘടനകളുടെ തീരുമാനത്തിനു പിന്നില്‍.'ലോകം മുഴുവന്‍  കൊവിഡിന്റെ ആഘാതം സംഭവിച്ചപ്പോള്‍ അതില്‍ ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് പരമ്പരാഗത വ്യവസായത്തിനാണ്. ഈ അവസരത്തില്‍ പാരമ്പര്യത്തെ  മുറുകെ പിടിച്ച് കൊണ്ട് മുന്നോട്ടു പോകുന്ന ബാലരാമപുരം കൈത്തറി വ്യവസായത്തെ സംരക്ഷിക്കാന്‍  സഹായം നല്‍കേണ്ടത്  അത്യാവശ്യമാണ്. അതിന് വേണ്ടി ലോക മലയാളികള്‍  മുന്‍കൈയെടുക്കണം' എന്ന കേന്ദ്രമന്ത്രിയുടെ അഭ്യര്‍ത്ഥനയോട് ലോകമെമ്പാടുമുള്ള മലയാളി സംഘടനകള്‍ അനുകൂലമായിട്ടാണ് പ്രതികരിച്ചത്..


അതിന്റെ തുടര്‍ച്ചയാണ്  കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക ദേശീയ കണ്‍വന്‍ഷനില്‍ പ്രതിനിധികള്‍  കൈത്തറി വസ്ത്രങ്ങള്‍ അണിഞ്ഞ് കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നത്.  ഡിസംബര്‍ 30 മുതല്‍ ജനുവരി രണ്ടുവരെ അരിസോണ ഗ്രാന്റ് റിസോര്‍ട്ടിലാണ്  കണ്‍വന്‍ഷന്‍. പൊതുസമ്മേളനം, ആദ്ധ്യാത്മിക പ്രഭാഷണം, സാംസ്‌കാരിക സമ്മേളനങ്ങള്‍, സദ്‌സംഗങ്ങള്‍,സെമിനാറുകള്‍, കലാപരിപാടികള്‍, ചര്‍ച്ചകള്‍ തുടങ്ങിയവ കണ്‍വെന്‍ഷന്റെ  ഭാഗമായി നടക്കും.

സന്നദ്ധസംഘടനയായ സിസ്സ (സെന്റര്‍ ഫോര്‍ ഇന്നൊവേഷന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍) യാണ് ബാലരാമപുരം കൈത്തറി ഉല്‍പ്പന്നങ്ങള്‍ അമേരിക്കയിലേക്ക് കയറ്റി അയക്കുന്നതിന് മുന്‍കൈ എടുത്തത്. സിസ്സ ജനറല്‍ സെക്രട്ടറി ഡോ. സി. സുരേഷ് കുമാര്‍ കെഎച്ച്എന്‍എ പ്രതിനിധി പി ശ്രീകുമാറിന് അയയ്ക്കാനുള്ള  വസ്ത്രങ്ങള്‍ കൈമാറി. കോര്‍ഡിനേറ്റര്‍ ഗായത്രി ദേവിയും സന്നിഹിതയായിരുന്നു.

 

  comment

  LATEST NEWS


  മണ്ണാർക്കാട് ഇരട്ടക്കൊല: 25പ്രതികള്‍ക്കും ജീവപര്യന്തം തടവുശിക്ഷ, 50,000 രൂപ വീതം പിഴയും അടയ്ക്കണം


  ജനകീയ പ്രതിക്ഷേധങ്ങള്‍ക്ക് വിജയം; കെ റെയില്‍ കല്ലിടല്‍ നിര്‍ത്തി; സര്‍വേ ജിപിഎസ് സൗകര്യം ഉപയോഗിച്ച് നടത്തുമെന്ന് സര്‍ക്കാര്‍


  സമയബന്ധിതമായ തെരഞ്ഞെടുപ്പ് പരിഷ്‌ക്കരണങ്ങളും ജനാധിപത്യ മാതൃക ചര്‍ച്ചകളും നടത്തും; 2024ലെ പൊതു തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ആരംഭിച്ചു: രാജീവ് കുമാര്‍


  ശക്തമായ മഴ; നിലവില്‍ ഡാമുകള്‍ തുറക്കേണ്ട സാഹചര്യമില്ല; ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം; മലയോര മേഖലകളില്‍ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു


  സനാതനധര്‍മ്മം ഭാരത സംസ്‌കാരത്തിന്റെ കാതല്‍; ഋഷിവര്യന്മാര്‍ നേടിയെടുത്ത സാംസ്‌കാരിക സവിശേഷതയാണ് ലോകജനതയെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നതെന്ന് ഗവര്‍ണര്‍


  അപ്രതീക്ഷിത മഴ കാര്‍ഷിക മേഖലയ്ക്ക് തിരിച്ചടിയായി; കശുവണ്ടി വിലയിടിഞ്ഞു, കാലവര്‍ഷം നേരത്തെ എത്തിയാല്‍ റബ്ബര്‍ കര്‍ഷകര്‍ പ്രതിസന്ധിയിലാവും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.