മനുഷ്യ നന്മക്കായി സാം ആന്റോ സ്വന്തമായി സ്ഥാപിച്ച കാർമൽ മരിയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നിരവധി ജീവകാരുണ്യ പ്രവർത്തങ്ങൾക്കാണ് നേതൃത്വം നൽകുന്നത്. എച്ച്‌ഐ.വി ബാധിച്ചതും താമസിക്കാൻ ഇടമില്ലാതെ അലഞ്ഞുതിരിയുന്ന കുട്ടികളുടെ പുനരധിവാസം ലക്ഷ്യമാക്കിയാണ് കാർമൽ മാറിയ ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തിക്കുന്നത്.
ചിക്കാഗോ: ഇന്ത്യാ പ്രസ്സ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ ഏറ്റവും നല്ല 'ഫിലാന്ത്രോപ്പിസ്റ്റ്' അവാർഡ് ടെന്നസിയിൽ നിന്നുള്ള സാം ആന്റോക്ക്. ചിക്കാഗോയിൽ നടക്കുന്ന അന്താരാഷ്ട്ര മാധ്യമ കോൺഫറൻസിൽ വച്ച് പുരസ്കാരം സമർപ്പിക്കും. അമേരിക്കൻ മലയാളി സമൂഹത്തിൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുകയും സാമൂഹ്യ സംസ്കാരിക പ്രവർത്തനങ്ങളിൽ 'മനുഷ്യസ്നേഹി' എന്ന നിലയിൽ മനുഷ്യ നന്മക്കായ് ചെയ്ത ഏറ്റവും നല്ല കാര്യങ്ങൾ മുൻ നിർത്തിയാണ് സാം ആന്റോക്ക് 'ഫിലാന്ത്രോപ്പിസ്റ്' പുരസ്‌കാരം നൽകി ഇന്ത്യ പ്രസ് ക്ലബ് ആദരിക്കുന്നത്.
മനുഷ്യ നന്മക്കായി സാം ആന്റോ സ്വന്തമായി സ്ഥാപിച്ച കാർമൽ മരിയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നിരവധി ജീവകാരുണ്യ പ്രവർത്തങ്ങൾക്കാണ് നേതൃത്വം നൽകുന്നത്. എച്ച്‌ഐ.വി ബാധിച്ചതും താമസിക്കാൻ ഇടമില്ലാതെ അലഞ്ഞുതിരിയുന്ന കുട്ടികളുടെ പുനരധിവാസം ലക്ഷ്യമാക്കിയാണ് കാർമൽ മാറിയ ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തിക്കുന്നത്. കഴിഞ്ഞ പത്ത് വർഷങ്ങൾക്കുള്ളിൽ ഈ ചാരിറ്റബിൾ ട്രസ്റ്റ് 2 ലക്ഷം ഡോളറോളം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ചെലവൊഴിച്ചിട്ടുണ്ട്.
സാം ആന്റോയും കൂടി ചേർന്ന് സ്ഥാപിച്ച കേരളാ അസോസിയേഷൻ ഓഫ് നാഷ്‌വിൽ ന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളിലും അദ്ദേഹം സജീവമായി പ്രവർത്തിക്കുന്നു. കേരളത്തിലെ വെള്ളപ്പൊക്കദുരിതാശ്വാസത്തിനായി കേരളാ അസോസിയേഷൻ ഓഫ് നാഷ്‌വിൽ 85000 ഓളം ഡോളർ സമാഹരിച്ച് മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തിട്ടുണ്ട്. കൊവിഡ് മഹാമാരിയിൽ പ്രയാസമനുഭവിക്കുന്നവർക്കായി ഇരുപതിൽപരം ഓക്സിജൻ കോൺസന്ട്രേറ്റേഴ്‌സ് കേരളത്തിലേക്ക് അയച്ചിരുന്നു.
സംഘടനാ പ്രവർത്തനങ്ങളിൽ ടെന്നസിയിലെ നാഷ്‌വില്ലിലും പിന്നീട് ഫോമായിലും ശ്രദ്ധേയമായ സേവനങ്ങൾ അദ്ദേഹം അനുഷ്ഠിച്ചിട്ടുണ്ട്. കഴിഞ്ഞ 15 വർഷങ്ങളായി ഇമ്മിഗ്രെഷൻ പരിഷ്കാരത്തിനു വേണ്ടി നിരന്തരമായ പ്രവർത്തനങ്ങൾ നടത്തുകയും ഇതിനു വേണ്ടി നടത്തിയ ലോബ്ബിയിങ്ങിന് നേതൃത്വം നൽകുകയും ചെയ്തുവരികയായിരുന്നു. ഈ അടുത്തകാലത്ത് ഈ പരിശ്രമങ്ങൾ H4 EAD work permit എന്ന മാറ്റത്തിന് കാരണമായി എന്നത് ഏറെ അഭിമാനാർഹമായ കാര്യമാണ്. ഫോമാ ലീഗൽ ഇമ്മിഗ്രെഷൻ ഫെഡറേഷൻ (FOMAA Life ) ന്റെ ചെയർമാനായി അദീഹം ഇപ്പോൾ പ്രവർത്തിക്കുന്നു.
വളരെ പ്രസിദ്ധമായ 'മലയാള പുരസ്കാരം' അവാർഡും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. അമേരിക്കൻ മലയാളി സമൂഹത്തിന് മാതൃകയായ സാം ആന്റോയെ പോലുള്ളവരെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യേണ്ടത് സാമൂഹിക പ്രതിബദ്ധതയുള്ള IPCNA എന്ന മാധ്യമ കൂട്ടായ്‌മയുടെ ഉത്തരവാദിത്വമായാണ് കരുതുന്നത് എന്ന് IPCNA നാഷണൽ കമ്മറ്റിയെ പ്രതിനിധീകരിച്ച് ട്രഷറർ ജീമോൻ ജോർജ്ജ് അറിയിച്ചു.
നവംബർ 11 മുതൽ 14 വരെ നടക്കുന്ന ഈ കൺവെൻഷന്റെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. കേരളത്തിലെ നിരവധി രാഷ്ട്രീയ - മാധ്യമ പ്രവർത്തകർ കോൺഫ്രൻസിൽ പങ്കെടുക്കും എന്നുറപ്പായിട്ടുണ്ട്. IPCNA ചിക്കാഗോ ചാപ്റ്ററിന്റെ ആതിഥേയത്വത്തിൽ നടത്തപെടുന്ന കൺവെൻഷനിലേക്ക് ഇവരെയുംസ്വാഗതം ചെയ്യുന്നതായി പ്രസിഡണ്ട് ബിജു കിഴക്കേക്കുറ്റ് അറിയിച്ചു. കോൺഫ്രൻസ് സംബന്ധമായ കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക ബിജു കിഴക്കേക്കുറ്റ് ( 1-773-255-9777), സുനിൽ ട്രൈസ്റ്റാർ (1-917-662-1122), ജീമോൻ ജോർജ്ജ് (1-267-970-4267).
അനിൽ മറ്റത്തികുന്നേൽ
72 ഹൂറെയ്ന്‍ എന്ന സിനിമയുടെ ടീസര്‍ പുറത്തിറങ്ങി; 9-11 മുതല്‍ 26-11 വരെയുള്ള ഇസ്ലാമിക തീവ്രവാദത്തിന്‍റെ ഇരുണ്ട മുഖം...
ജയിച്ച മാര്‍ക്ക് ലിസ്റ്റ് ഗൂഡാലോചനയെന്ന ആര്‍ഷോയുടെ പരാതി; മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു
സിപിഎം കൊല്ലം ജില്ലാകമ്മിറ്റി ചിന്താ ജെറോമിനെ എവിടെയെങ്കിലും സ്പോക്കണ്‍ ഇംഗ്ലീഷിന് വിടണമെന്ന് അഡ്വ. ജയശങ്കര്‍; വീണ്ടും വിവാദമായി ചിന്തയുടെ പ്രസംഗം
പ്രിതം കോട്ടാല്‍ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ; താരം മോഹന്‍ ബഗാന്‍ വിടും
ഗോള്‍കീപ്പര്‍ പ്രഭ്‌സുഖാന്‍ സിംഗ് ഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വിടും; ഈസ്റ്റ് ബംഗാളിലേക്ക് പോകും
എന്‍സിപിയിലും മക്കള്‍ രാഷ്ട്രീയം;അജിത് പവാറിനെ തള്ളി മകള്‍ സുപ്രിയ സുലെയെ പിന്‍ഗാമിയായി വാഴിച്ച് ശരത് പവാര്‍; എന്‍സിപി പിളരുമോ?
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ദീപാവലി: ന്യൂയോര്‍ക്ക് സിറ്റിയിലെ പൊതു വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് മേയർ എറിക് ആദംസ്, നന്ദി പറഞ്ഞ് ജെന്നിഫർ രാജ്കുമാർ
'എന്റെ പേര് നബീല സായിദ്. ഞാന്‍ 23 വയസുള്ള ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലിമാണ്. ഞങ്ങള്‍ നഗരപ്രാന്തത്തിലെ ഒരു റിപ്പബ്ലിക്കന്‍ സീറ്റ് പിടിച്ചെടുത്തു,'
കെ പി യോഹന്നാനെതിരെ അമേരിക്കയിലെ കേസ് വീണ്ടും ചര്‍ച്ചയാകുന്നു; കേരളത്തില്‍ നിന്ന് കടത്തിയത് 350 കോടി
അമേരിക്കയില്‍ കത്തോലിക്കാ ബിഷപ്പ് വെടിയേറ്റു മരിച്ചു; വേലക്കാരിയുടെ ഭര്‍ത്താവ് അറസ്റ്റില്‍
പുട്ടിന് ആണവായുധം ഉപയോഗിക്കാന്‍ സാധ്യതയെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം തലവന്‍
ഡാളസ് ശ്രീ ഗുരുവായൂർ ക്ഷേത്രത്തിൽ പ്രതിഷ്ട ദിനാചരണ മഹോത്സവം മെയ് 27 മുതൽ ജൂൺ 2വരെ