×
login
അമേരിക്കയില്‍ കത്തോലിക്കാ ബിഷപ്പ് വെടിയേറ്റു മരിച്ചു; വേലക്കാരിയുടെ ഭര്‍ത്താവ് അറസ്റ്റില്‍

പുറത്തുപറയാന്‍ പറ്റാത്ത ചില ഇടപാടുകള്‍ ബിഷപ്പുമായി ഉണ്ടായിരുന്നതായി മെദിന പോലീസിനോടു പറഞ്ഞു.

ചിക്കാഗോ :  ലൊസാഞ്ചലസില്‍  കത്തോലിക്കാ ബിഷപ്പ് ഡേവിഡ് ഒ കോണല്‍ (69) വെടിയേറ്റു മരിച്ച സംഭവത്തില്‍ വേലക്കാരിയുടെ ഭര്‍ത്താവ് അറസ്റ്റിലായി. കാര്‍ലോസ് മെദിന എന്ന 65 കാരനാണ് അറസ്റ്റിലായത്.  മെദിനയുടെ ഭാര്യ പത്ത് വര്‍ഷമായി ബിഷപ്പിന്റെ വീട്ടില്‍ ജോലി ചെയ്ത് വരികയായിരുന്നു. പുറത്തുപറയാന്‍ പറ്റാത്ത ചില ഇടപാടുകള്‍ ബിഷപ്പുമായി ഉണ്ടായിരുന്നതായി മെദിന പോലീസിനോടു പറഞ്ഞു.

ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഹസീന്‍ഡ ഹൈറ്റ്‌സ് പരിസരത്തുള്ള ലോസ് ആഞ്ചലസ് സഹായ മെത്രാന്‍ ഡേവിഡ് ജി ഒ കോണലിനെ നാല് കിടപ്പുമുറികളുള്ള വീടിന്റെ മുകളിലത്തെ നിലയില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മീറ്റിങ്ങിനു ബിഷപ് എത്താന്‍ വൈകിയപ്പോള്‍ അന്വേഷിച്ചു ചെന്ന ഡീക്കന്‍ ആണ് ബിഷപ് മരിച്ചു കിടക്കുന്നതു കണ്ടെത്തിയത്.  സംഭവസ്ഥലത്തു വച്ചുതന്നെ മരണം സ്ഥിരീകരിച്ചു.


1953ല്‍ അയര്‍ലന്‍ഡിലെ കൗണ്ടി കോര്‍ക്കിലാണ് ഒ'കോണല്‍ ജനിച്ചത്.്  45 വര്‍ഷത്തിലേറെയായി അദ്ദേഹം ലൊസാഞ്ചലസ് കൗണ്ടിയില്‍ വൈദികനായും ബിഷപ്പായും സേവനമനുഷ്ഠിച്ചു. 2015ല്‍ ലൊസാഞ്ചലസ് അതിരൂപതയുടെ സഹായ മെത്രാനായി.ഇന്റര്‍ഡയോസെസന്‍ സതേണ്‍ കലിഫോര്‍ണിയ ഇമിഗ്രേഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ ചെയര്‍മാനും യുഎസ് കോണ്‍ഫറന്‍സ് ഓഫ് കാത്തലിക് ബിഷപ്പുമാരുടെ മനുഷ്യ വികസനത്തിനായുള്ള കാത്തലിക് ക്യാംപ്യ്‌നിലെ സബ്കമ്മിറ്റിയുടെ ചെയര്‍മാനുമായിരുന്നു ബിഷപ്പ് ഡേവിഡ് ഒ'കോണല്‍.

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.