മെയ് 27 വൈകിട്ട് 6:00 മണിക്ക് ആചാര്യ വരണത്തോടുകൂടിയാണ് പ്രതിഷ്ഠ ദിന പരിപാടികൾ ആരംഭിക്കുന്നത്. ക്ഷേത്രത്തിനും, കമ്മ്യൂണിറ്റിക്കും, ഗുരുവായൂരപ്പനും വേണ്ടിയുള്ള ശുദ്ധി പൂജകളാണ് അന്ന് നടക്കുക.
ഡാളസ്: ശ്രീ ഗുരുവായൂരപ്പൻ ടെംപിൾ ഓഫ് ഡാളസ്, ടെക്സസ് പ്രതിഷ്ടാ ദിനാചരണ മഹോത്സവം മെയ് 27,28,29,30,31 തീയതികളിൽ നടക്കുന്നു. മുഖ്യ തന്ത്രി ബ്രഹ്മശ്രീ കരിയന്നൂർ ദിവാകരൻ നമ്പൂതിരി മുഖ്യ ആചാര്യനായി കർമ്മങ്ങൾക്ക് നേതൃത്വം നൽകും. ശ്രീ ഗിരീശൻ തിരുമേനി, ശ്രീ പരമേശ്വരൻ തിരുമേനി, ശ്രീ വാസുദേവൻ തിരുമേനി, ശ്രീ ചെക്കൂർ ഉണ്ണികൃഷ്ണൻ തിരുമേനി, ശ്രീ തിടിൽ പുലിയപ്പടമ്പ് വിനേഷ് തിരുമേനി, എന്നിവർ സഹ ആചാര്യന്മാരായും പ്രതിഷ്ഠ കർമ്മങ്ങൾ നിർവഹിക്കും. ശ്രീ പല്ലശ്ശേന ശ്രീജിത് മാരാർ നേതൃത്വം കൊടുക്കുന്ന മേളങ്ങളുടെ അകമ്പടിയോടെയാണ് ഉത്സവം കൊണ്ടാടുക.
മെയ് 27 വൈകിട്ട് 6:00 മണിക്ക് ആചാര്യ വരണത്തോടുകൂടിയാണ് പ്രതിഷ്ഠ ദിന പരിപാടികൾ ആരംഭിക്കുന്നത്. ക്ഷേത്രത്തിനും, കമ്മ്യൂണിറ്റിക്കും, ഗുരുവായൂരപ്പനും വേണ്ടിയുള്ള ശുദ്ധി പൂജകളാണ് അന്ന് നടക്കുക. കാലത്തു ഗുരുവായൂരപ്പനു വേണ്ടി 108 അഭിഷേകങ്ങൾ സപ്തശുദ്ധി കലശത്തോടെ ചെയ്യുന്നു. വൈകിട്ട് പ്രതിഷ്ടാ ദിനത്തോടനുബന്ധിച്ചിട്ടുള്ള പ്രാസാദ ശുദ്ധി പൂജകൾ തുടങ്ങിയ ശുദ്ധി പൂജകൾ നടക്കുന്നു.
മെയ് 29 ഞായറാഴ്ച 6 മണി മുതൽ ചന്ദനം നിറച്ചുകൊണ്ടുള്ള കലശം പൂജ ചെയ്ത ശേഷം തന്ത്രി ശ്രി ഗുരുവായൂരപ്പനു കളകാഭിഷേകം നടത്തും. മെയ് 31 ചൊവ്വാഴ്ച ഗുരുവായൂരപ്പന്റെ പ്രതിഷ്ഠ ദിന പൂജകൾ. 25 കലശ പൂജകളും, ഗണപതി, അയ്യപ്പൻ, ഭഗവതി, ശിവൻ എന്നീ നാലു ഉപദേവന്മാർക്കുള്ള നവകം പൂജകൾ ആണ് പ്രത്യേകത. ഓരോ ഉപദേവന്മാർക്കും 9 കലശം വച്ചുള്ള പ്രത്യേക പൂജകളും അഭിഷേകവും പ്രതിഷ്ഠ ദിനത്തിന്റെ ഭാഗമായി നടക്കും.
അന്നു വൈകിട്ട് നാളുകളായി പറയെടുപ്പിൽ പങ്കെടുത്ത കുടുംബങ്ങളിലെ സ്ത്രീകളുടെ താലപ്പൊലിയോടെ ഗുരുവായൂരപ്പന്റെ വിളക്കാചാരം എഴുന്നള്ളത്ത് നടത്തുന്നതാണ്. വാദ്യ ഘോഷങ്ങളോടെ ഭഗവാനെ ശ്രീകോവിലിൽ നിന്നും തിരുമേനിമാർ ഉത്സവ മൂർത്തിയിലേക്ക് ആവാഹിച്ചു് ആനപ്പുറത്തു് എഴുന്നെള്ളിച്ചു പ്രദിക്ഷിണം നടക്കുന്നതാണ്. മെയ് 30, ജൂൺ 1 തീയതികളിൽ ഗുരുവായൂരപ്പന്റെ ഭക്തന്മാരുടെ സമർപ്പണമായി ഉദയാസ്തമന പൂജകൾ നടക്കുന്നു. ഓരോ ഉദയാസ്തമന പൂജയിലും ഉത്സവകാലത്തു നടക്കുന്ന പൂജകൾക്ക് സമാനമായ 18 പൂജകൾ, അഭിഷേകം, ദീപാരാധന, ശീവേലി എന്നീ ചടങ്ങുകളാണ് ഉദയാസ്തമന പൂജയിലും നടക്കുന്നത്.
മെയ് 28, 29 തീയതികളിൽ വൈകിട്ട് മോഹിനിയാട്ടം, ഡാൻസ്, മ്യൂസിക്, ഡാൻസ് ഡ്രാമ, ഫ്ലൂറ്റ്, ഭജന തുടങ്ങി പലവിധ കലാപരിപാടികൾ ഉണ്ടായിരിക്കുന്നതാണ്. ജൂൺ 2 ഉച്ചയോടെ പ്രതിഷ്ഠ ദിന മഹോത്സവം അവസാനിക്കും.
മുഹമ്മദ് റിയാസിന് ക്രിസ്റ്റ ഉള്‍പ്പെടെ രണ്ട് ഔദ്യോഗിക വാഹനങ്ങള്‍; എട്ടു മന്ത്രിമാര്‍ക്കും ചീഫ് സെക്രട്ടറിക്കും പുതിയ ഇന്നോവ ക്രിസ്റ്റ
നടി കീര്‍ത്തി സുരേഷ് ബാല്യകാല സുഹൃത്തിനെ വിവാഹം കഴിക്കുന്നു എന്ന വാര്‍ത്ത തെറ്റാണെന്ന് മേനക സുരേഷ് കുമാര്‍
സ്വന്തം പറമ്പില്‍ നിന്നുള്ള വാഴക്കുല വെട്ടി ഡോ. ഹരീഷ് പേരടി
എഫ് പിഒ വഴി നിശ്ചിത ദിവസത്തില്‍ 20000 കോടി സമാഹരിക്കുമെന്ന് അദാനി പറഞ്ഞു; അത് നടന്നു; ഹിന്‍ഡന്‍ബര്‍ഗിന് ആദ്യ തോല്‍വി
ഹിന്‍ഡന്‍ബര്‍ഗിന്റെ വെല്ലുവിളി അതിജീവിച്ച് അദാനി; അദാനിയുടെ അനുബന്ധ ഓഹരി വില്പന 100 ശതമാനം വിജയം; മുഴുവന്‍ ഓഹരികളും വിറ്റു
അദാനിയുടെ ഓഹരികള്‍ വാങ്ങി വായ്പ നല്‍കിയിട്ടില്ല; അദാനിഗ്രൂപ്പുമായി 7000 കോടി രൂപയുടെ വ്യാപാര ബന്ധം; ഭയപ്പെടാനില്ലെന്നും പിഎന്‍ബി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ദീപാവലി: ന്യൂയോര്‍ക്ക് സിറ്റിയിലെ പൊതു വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് മേയർ എറിക് ആദംസ്, നന്ദി പറഞ്ഞ് ജെന്നിഫർ രാജ്കുമാർ
'എന്റെ പേര് നബീല സായിദ്. ഞാന്‍ 23 വയസുള്ള ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലിമാണ്. ഞങ്ങള്‍ നഗരപ്രാന്തത്തിലെ ഒരു റിപ്പബ്ലിക്കന്‍ സീറ്റ് പിടിച്ചെടുത്തു,'
കെ പി യോഹന്നാനെതിരെ അമേരിക്കയിലെ കേസ് വീണ്ടും ചര്‍ച്ചയാകുന്നു; കേരളത്തില്‍ നിന്ന് കടത്തിയത് 350 കോടി
ഡാളസ് ശ്രീ ഗുരുവായൂർ ക്ഷേത്രത്തിൽ പ്രതിഷ്ട ദിനാചരണ മഹോത്സവം മെയ് 27 മുതൽ ജൂൺ 2വരെ
പുട്ടിന് ആണവായുധം ഉപയോഗിക്കാന്‍ സാധ്യതയെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം തലവന്‍
അടൂരും സൂര്യ കൃഷ്ണമൂർത്തിയും കെ.എച്ച് എൻഎ കൺവൻഷനിൽ പങ്കെടുക്കും