×
login
ചിക്കാഗോ ഗീതാമണ്ഡലം‍ മണ്ഡലകാല പൂജകള്‍ക്ക് ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ ആരംഭം

കേരളത്തിൽ നിന്ന് എത്തിയ ബ്രഹ്മശ്രീ മനോജ് വി നമ്പൂതിരിയുടെ നേതൃത്വത്തിൽ, വിഘ്ന നിവാരകനായ മഹാഗണപതിക്ക് വിശേഷാല്‍ പൂജകളോടെയാണ് ഈ വര്‍ഷത്തെ മണ്ഡല പൂജകള്‍ ആരംഭിച്ചത് .

ചിക്കാഗോ: കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം, മുന്‍ വര്‍ഷങ്ങളിലേതുപോലെ ഈ വര്‍ഷവും മണ്ഡലമകരവിളക്ക് കൊടിയേറ്റില്‍ പങ്കെടുക്കുവാനും, കലിയുഗ വരദനായ അയ്യപ്പ സ്വാമിയെ കണ്ട് തൊഴുവാനും, ശനിദോഷം അകറ്റി സര്‍വ്വശ്വര്യസിദ്ദിഖുമായി നൂറുകണക്കിന് അയ്യപ്പ ഭക്തരാണ് തറവാട് ക്ഷേത്രത്തില്‍ എത്തിയത്.

കേരളത്തിൽ നിന്ന് എത്തിയ  ബ്രഹ്മശ്രീ  മനോജ് വി നമ്പൂതിരിയുടെ നേതൃത്വത്തിൽ, വിഘ്ന നിവാരകനായ മഹാഗണപതിക്ക് വിശേഷാല്‍ പൂജകളോടെയാണ് ഈ വര്‍ഷത്തെ മണ്ഡല പൂജകള്‍ ആരംഭിച്ചത് . ശരണാഘോഷങ്ങളാലും, വേദമന്ത്രധ്വനികളാലും ധന്യമായ ശുഭ മുഹൃത്തത്തില്‍, അയ്യപ്പ സ്വാമിയെ ഉണര്‍ത്തുപാട്ട് പാടി ഉണര്‍ത്തിയശേഷം, കലിയുഗവരദന്റെ തിരുസനിന്നധാനം തുറന്ന്, ദീപാരാധന നടത്തി.,തുടര്‍ന്ന് ഹരിഹര പുത്രനായ അയ്യപ്പസ്വാമിക്ക്, ഹരിഹരസൂക്തങ്ങളാള്‍ നെയ്യഭിഷേകവും ശ്രീരുദ്ര ചമകങ്ങളാല്‍ ഭസ്മാഭിഷേകവും പുരുഷസൂക്തത്തിനാല്‍ കളഭാഭിഷേകവും നടത്തിയശേഷം അഷ്ടദ്രവ്യകലശം ആടി.


തുടര്‍ന്നു നൈവേദ്യ സമര്‍പണത്തിനുശേഷം സര്‍വ്വാലങ്കാരവിഭൂഷിതനായ അയ്യപ്പ സ്വാമിയെ, അയ്യപ്പമന്ത്ര കവചത്തിനാലും, സാമവേദ പാരായണത്തിനാലും, മന്ത്രപുഷ്പ പാരായണത്തിനാലും, അയ്യപ്പസ്വാമിയുടെ ഇഷ്ടാഭിഷേകമായ പുഷ്പാഭിഷേകവും അഷ്ടോത്തര അര്‍ച്ചനയും ദീപാരാധനയും നടത്തി. തുടർന്ന്  ഗീതാ മണ്ഡലത്തിലെ വിമൻസ് ടീം,  അയ്യപ്പ ഗാനത്തിന് അനുസരിച്ചു ചുവടു വച്ച തിരുവാതിര വളരെ ഹൃദ്യമായി.ഈ വർഷത്തെ  മണ്ഡലകാല കൊടിയേറ്റ് പൂജ സമർപ്പണം ചെയ്തത് ശ്രീ രവി രാജയും കുടംബാംഗങ്ങളും ആണ്.

ഭാരതീയ ദര്‍ശനങ്ങള്‍ പറയുന്നത്, ഈ പ്രപഞ്ച പ്രഹേളികയെ നാമറിയുന്നത് പതിനെട്ടു തത്വങ്ങളായിട്ടാണ് എന്നാണ്. ഈ പതിനെട്ട് തത്വങ്ങളെയും അനുഭവിച്ച്‌, നമ്മിലെ ശരിയായ ഉണ്മയെ തിരിച്ചറിയുവാനുള്ള മഹത്തായ പുണ്യകാലം ആണ് മണ്ഡലമകരവിളക്ക് കാലം എന്ന് ഗീതാമണ്ഡലം പ്രസിഡണ്ട് ജയ് ചന്ദ്രന്‍ പ്രസ്താവിച്ചു.  

2022ലെ  മണ്ഡല മകരവിളക്ക് കൊടിയേറ്റ് ഒരു വന്‍ വിജയമാക്കുവാന്‍ പ്രവര്‍ത്തിച്ച എല്ലാ ഗീതാമണ്ഡലം പ്രവര്‍ത്തകര്‍ക്കും, ഉത്സവസത്തില്‍ പങ്കെടുത്ത എല്ലാ ഭക്ത ജനങ്ങള്‍ക്കും,പൂജകള്‍ക്ക് നേതൃത്വം നല്‍കിയ ബ്രഹ്മശ്രീ മനോജ് നമ്പൂതിരിക്കും, ഗീതാ മണ്ഡലം സ്പിരിച്യുൽ ചെയർപേഴ്‌സൺ ശ്രീ ആനന്ദ് പ്രഭാകറിനും,  കൊടിയേറ്റ് ഉത്സവം സ്പോണ്‍സര്‍ ചെയ്ത ശ്രീ രവി രാജക്കും കുടുംബത്തിനും ജനറല്‍ സെക്രട്ടറി ബൈജു എസ്. മേനോന്‍ പ്രത്യേകം നന്ദി അറിയിച്ചു. എല്ലാ ശനിയാഴ്ച്ചകളിലും ഗീതാമണ്ഡലം ക്ഷേത്രത്തിൽ നടക്കുന്ന അയ്യപ്പ പൂജകളിൽ പങ്കെടുക്കുവാൻ എല്ലാ ഭക്ത ജനങ്ങളെയും ഗീതാമണ്ഡലം ക്ഷേത്രത്തിലേക്ക് സ്വാഗതം ചെയ്യുന്നു എന്ന് ശ്രീ പ്രജീഷ് ഇരുവിത്തറമേൽ അറിയിച്ചു.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.