1996 ലെ ഇന്ത്യാ ചൈനാ കരാര്‍ ലംഘിച്ചു അതിര്‍ത്തിയില്‍ വെടിവയ്പ്പ് നടത്തിയതായി ഇരുരാജ്യങ്ങളും പരസ്പരം കുറ്റപ്പെടുത്തിയിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിനും, അതിര്‍ത്തിയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനും ആവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് രാജാ കൃഷ്ണമൂര്‍ത്തി ആവശ്യപ്പെട്ടു
ഇല്ലിനോയ് : ഇന്ത്യന്‍ അതിര്‍ത്തികളില്‍ ചൈന നടത്തിവരുന്ന പ്രവര്‍ത്തനങ്ങളില്‍ ആശങ്കയറിച്ചു ഇല്ലിനോയില്‍ നിന്നുള്ള ഡമോക്രാറ്റിക് കോണ്‍ഗ്രസ് അംഗവും, ഇന്ത്യന്‍ അമേരിക്കന്‍ വംശജനുമായ രാജാ കൃഷ്ണമൂര്‍ത്തി. സെപ്റ്റംബര്‍ 17ന് നടന്ന ഹൗസ് ഇന്റലിജന്‍സ് കമ്മറ്റിയിലാണ് രാജാ തന്റെ ആശങ്കയറിച്ചത്.
നല്ല അയല്‍രാജ്യങ്ങളുടെ പെരുമാറ്റ രീതിയല്ല ചൈനയുടേതെന്നു കൃഷ്ണമൂര്‍ത്തി വ്യക്തമാക്കി. കോണ്‍ഗ്രസ് അംഗം രാജാ കൃഷ്ണമൂര്‍ത്തി നാഷണല്‍ ഡിഫന്‍സ് ഓതറൈസേഷന്‍ ആക്ട് ഭേദഗതി അവതരിപ്പിച്ച് കൊണ്ടുവന്ന പ്രമേയത്തില്‍, അതിര്‍ത്തി പ്രദേശങ്ങളില്‍ ചൈന നടത്തുന്ന പ്രകോപനങ്ങളെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും യുഎസ് ഹൗസ് അത് പാസാക്കുകയും ചെയ്തിരുന്നു. ഇതേ രീതിയിലുള്ള മറ്റൊരു പ്രമേയം കൃഷ്ണമൂര്‍ത്തി സെനറ്റില്‍ അവതരിപ്പിച്ചതും പാസായിരുന്നു.
1996 ലെ ഇന്ത്യാ ചൈനാ കരാര്‍ ലംഘിച്ചു അതിര്‍ത്തിയില്‍ വെടിവയ്പ്പ് നടത്തിയതായി ഇരുരാജ്യങ്ങളും പരസ്പരം കുറ്റപ്പെടുത്തിയിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിനും, അതിര്‍ത്തിയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനും ആവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് രാജാ കൃഷ്ണമൂര്‍ത്തി ആവശ്യപ്പെട്ടു. അമേരിക്ക സമാധാനത്തിന്റെ സന്ദേശവാഹകരായി പ്രവര്‍ത്തിക്കുമെന്നും, അതിര്‍ത്തിലെ സംഭവ വികാസങ്ങള്‍ സശ്രദ്ധം വീക്ഷിച്ചുവരികയാണെന്നും കൃഷ്ണമൂര്‍ത്തി പറഞ്ഞു.
ദല്‍ഹിയില്‍ ഹിന്ദുവിരുദ്ധ കലാപത്തില്‍ തോക്കുചൂണ്ടിയ ഷാരൂഖ് പരോളിലിറങ്ങിയപ്പോള്‍ വമ്പന്‍ സ്വീകരണം (വീഡിയോ)
നടന് ധര്‍മ്മജന്റെ ധര്‍മൂസ് ഫിഷ് ഹബ്ബില്‍ 200കിലോ പഴകിയ മീന്‍ പിടിച്ചു; പിഴയടയ്ക്കാന്‍ നോട്ടീസ്
തൃക്കാക്കരയില്‍ ബിജെപിക്കായി നാളെ പ്രചരണത്തിനിറങ്ങും; പോലീസിന് മുന്നില്‍ ഹാജരാകില്ല; നിലപാട് വ്യക്തമാക്കി പിസി ജോര്‍ജ്
കശ്മീരില്‍ വീണ്ടും സൈന്യത്തിന് വിജയം ;രണ്ട് തീവ്രവാദികളെ അനന്ത് നാഗില്‍ ഏറ്റുമുട്ടലില്‍ വധിച്ച് സൈന്യം
പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം; ഒളിവില്‍ പോയ കുട്ടിയുടെ പിതാവ് ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍
'മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്യൂ'...സമൂഹമാധ്യമങ്ങളില്‍ തരംഗമായി ഹാഷ് ടാഗ്; കാരണം നൂപുര്‍ ശര്‍മ്മര്‍ക്കെതിരായ ഇസ്ലാമിസ്റ്റ് വധഭീഷണി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഇന്ത്യന്‍- അമേരിക്കന്‍ പ്രതിനിധി സംഘം ന്യൂയോര്‍ക്ക് സിറ്റി മേയറെ സന്ദര്‍ശിച്ചു
റഷ്യ- ഉക്രൈന് യുദ്ധം: യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസും വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനും യൂറോപ്യന്‍ പര്യടനത്തിന്, നാറ്റോ സഖ്യകക്ഷികളെ കാണും
ഹൃദയം ഇടിക്കുന്നത് പേസ് മേക്കറില്‍; അപകടത്തില്‍ തകര്‍ന്ന മുഖം; മിസ് വേള്‍ഡ് റണ്ണര്‍ അപ്പായി പഞ്ചാബി സുന്ദരി
ശബരി സുരേന്ദ്രനും കാര്‍ത്തിക കൃഷ്ണനും ഇന്നു വിവാഹിതരാകും
അമേരിക്കയിൽ ഗ്യാസ് വില കുതിച്ചുയരുന്നു; പൊറുതിമുട്ടി ജനം, വില 100 ഡോളര്‍ സ്റ്റിമുലസ് ചെക്കിനുള്ള ബില്‍ യുഎസ് ഹൗസില്‍
കേരള ഹിന്ദൂസ് ഓഫ് നേര്‍ത്ത് അമേരിക്കയുടെ ആര്‍ഷദര്‍ശ പുരസക്കാരം സി. രാധാകൃഷ്ണന് സമര്‍പ്പിച്ചു