login
ഫ്ലോറിഡയില്‍ കൊവിഡ് 19 മരണം 35,000 കവിഞ്ഞു, 60 ദിവസത്തേക്ക് കൂടി സ്റ്റേറ്റ് ഓഫ് എമര്‍ജന്‍സി ദീര്‍ഘിപ്പിച്ചു

പാന്‍ഡമിക്കിന്റെ രണ്ടാം ഘട്ടത്തില്‍ അമേരിക്കയിലെ രോഗികളുടെ എണ്ണം ഏറ്റവും വര്‍ദ്ധിച്ച സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഫ്ലോറിഡ പത്താം സ്ഥാനത്താണ്.

ഫ്ലോറിഡ: ഫ്ലോറിഡയില്‍ കൊവിഡിനെ തുടര്‍ന്ന് 72 പേര്‍ മരിച്ചതോടെ സംസ്ഥാനത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 35,030 ആയി ഉയര്‍ന്നു. ഇന്ന് 5,178 പേരില്‍ കോവിഡ്  സ്ഥിരീകരിച്ചതോടെ രോഗം ബാധിച്ചവരുടെ സംഖ്യ 2,222,546 ആയി. 91,636 പേരെ ഇതുവരെ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

പാന്‍ഡമിക്കിന്റെ രണ്ടാം ഘട്ടത്തില്‍ അമേരിക്കയിലെ രോഗികളുടെ എണ്ണം ഏറ്റവും വര്‍ദ്ധിച്ച സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഫ്ലോറിഡ പത്താം സ്ഥാനത്താണ്. ഒര്‍ലാന്റൊ മെട്രോ ഏരിയായിലാണ് കൊവിഡിന്റെ വ്യാപനം ഏറ്റവും കൂടുതലായിരിക്കുന്നത്. ഏപ്രില്‍ 20 മുതല്‍ 26 വരെയുള്ള കണക്കുകളാണ് ആരോഗ്യവകുപ്പ് അധികൃതര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ഓറഞ്ചു കൗണ്ടിയില്‍ ഇതിനകം 16 വയസ്സിനു മുകളിലുള്ള 70% പേര്‍ക്കും കൊവിഡ് വാക്‌സിന്‍ പൂര്‍ണ്ണമായും നല്‍കാന്‍ കഴിഞ്ഞതായി മേയര്‍ ജെറി ഡെമിംഗിംസ് പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയില്‍ 38192 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ അതിനു മുമ്പുള്ള ആഴ്ചയില്‍ കൊവിഡ് സ്ഥിരികരിച്ചത് 42668 പേരിലാണെന്ന് അധികൃതര്‍ പറഞ്ഞു. അതോടൊപ്പം മരണം കഴിഞ്ഞ ആഴ്ചയില്‍ 414 ഉം, അതിനു മുമ്പുള്ള ആഴ്ചയില്‍ 452 ഉം ആയിരുന്നു.

ഫ്ലോറിഡ ഗവര്‍ണര്‍ കൊറോണ വൈറസിനെ നേരിടാന്‍ പ്രഖ്യാപിച്ച സ്റ്റേറ്റ് ഓഫ് എമര്‍ജന്‍സി അടുത്ത 60 ദിവസത്തേക്ക് കൂടി ദീര്‍ഘിപ്പിക്കുമെന്നും ചൊവ്വാഴ്ച നടത്തിയ പത്രസമ്മേളനത്തില്‍ അറിയിച്ചു.

  comment

  LATEST NEWS


  വിഗ്രഹാരാധന പാപം; ഹിന്ദു ഉത്സവങ്ങള്‍ നിരോധിക്കണമെന്ന് മുസ്ലീംസംഘടന; ഹിന്ദുക്കള്‍ ഇങ്ങനെ ചിന്തിച്ചാല്‍ അവസ്ഥ എന്താകുമെന്ന് മദ്രാസ് ഹൈക്കോടതി; വിമര്‍ശനം


  'ഞാന്‍ മുസ്ലിം, ബിരിയാണി സംഘി ചിത്രമാണെന്നും ഇസ്ലാമോഫോബിക്കാണെന്നുമുള്ള പ്രചരണം ഉണ്ടായി'; സ്ത്രീ സുന്നത്ത് കേരളത്തില്‍ നടക്കുന്നുണ്ടെന്ന് സജിന്‍ ബാബു


  'എല്ലാ ആശുപത്രികളിലും ഇന്‍സിഡന്റ് റെസ്പോണ്‍സ് ടീം സജ്ജമാക്കണം'; മെഡിക്കല്‍ ഓക്സിജന്‍ അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ കേരളത്തില്‍ ജാഗ്രതാ നിര്‍ദേശം


  വ്യാജ ആരോപണങ്ങള്‍ക്ക് വടകര എംപി മാപ്പ് പറയണം; പരാമര്‍ശം പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടി; കെ.മുരളീധരന് വക്കീല്‍ നോട്ടീസ് അയച്ച് വത്സന്‍ തില്ലങ്കേരി


  കാസിം സുലൈമാനിയെ വധിച്ചത് മുസ്ലീംമതമൗലിക വാദം മുളയിലേ നുള്ളാന്‍; ഇറാന്റെ സൈനിക മേധാവിയെ വര്‍ഷങ്ങള്‍ പിന്തുടര്‍ന്നു; വധിച്ചതിന്റെ പിന്നിലെ 'തല' മൊസാദ്


  വാക്‌സിനുകള്‍ക്ക് എന്തിന് നികുതി?; മമതാ ബനര്‍ജിയുടെ കത്തിന് പിന്നാലെ വിശദീകരിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍


  ഇന്ന് 35,801 പേര്‍ക്ക് കൊറോണ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.88; മരണങ്ങള്‍ 68; നിരീക്ഷണത്തില്‍ 10,94,055 പേര്‍; 29,318 പേര്‍ക്ക് രോഗമുക്തി


  'ഓം നമഃ ശിവായ'; ഇന്ത്യയുടെ ക്ഷേമത്തിനായി മന്ത്രം ജപിച്ച് ഇസ്രയേലിലെ ജനങ്ങള്‍, സമൂഹമാധ്യമങ്ങളില്‍ വൈറലായി വീഡിയോ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.