×
login
യുഎസിൽ കൊവിഡ് കേസുകൾ വർധിക്കുന്നു, പ്രതിദിനം 100,000 കഴിഞ്ഞു

ഒഴിവു ദിനങ്ങളിൽ കൂടുതൽ ആളുകൾ യാത്ര ചെയ്യുകയും, ഇൻഡോർ ആന്റ് ഔഡോർ ആഘോഷങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുന്നത് കോവിഡ് വ്യാപിക്കുവാൻ ഇടയാകും.

വാഷിങ്ടൻ ഡി സി: കഴിഞ്ഞ ആഴ്ചകളിൽ അമേരിക്കയിൽ വീണ്ടും കൊവിഡ് കേസ്സുകൾ വർധിച്ചു വരുന്നതായി യുഎസ് ഗവൺമെന്റ് ചീഫ് മെഡിക്കൽ അഡ്‍വൈസർ ഡോ. ആന്റണി ഫൗഡി മുന്നറിയിപ്പു നൽകി. ഈ തിങ്കളാഴ്ച മുതൽ താങ്ക്സ് ഗിവിങ്ങിനോടനുബന്ധിച്ചുള്ള ഒഴിവുകളും കോവിഡ് കേസ്സുകൾ അപകടകരമായ രീതിയിൽ വർധിക്കാൻ സാധ്യതയുണ്ടെന്നും ഫൗഡി പറഞ്ഞു.

കഴിഞ്ഞ ആഴ്ചയിൽ അമേരിക്കയിലെ പ്രതിദിന കോവിഡ് കേസ്സുകൾ 100,000 ആയി വർദ്ധിച്ചിട്ടുണ്ട്. ഒഴിവു ദിനങ്ങളിൽ കൂടുതൽ ആളുകൾ യാത്ര ചെയ്യുകയും, ഇൻഡോർ ആന്റ് ഔഡോർ ആഘോഷങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുന്നത് കോവിഡ് വ്യാപിക്കുവാൻ ഇടയാകും. അമേരിക്കയിൽ വാക്സിനേഷന് അർഹതയുള്ള 60 മില്യൺ ആളുകൾ ഇതുവരെ വാക്സിനേറ്റ് ചെയ്തിട്ടില്ലെന്നതും ഗൗരവമായി കണക്കാക്കണമെന്നും ഫൗഡി പറഞ്ഞു.

വൈറസ് നമുക്ക് ചുറ്റും ഇപ്പോഴും കറങ്ങി കിടപ്പുണ്ട്. ഈ യാഥാർഥ്യത്തിൽ നിന്നും നമുക്ക് ഒളിച്ചോടാൻ കഴിയുകയില്ല. ഇതിനു ഏക പരിഹാരമാർഗ്ഗം വാക്സിനേറ്റ് ചെയ്യുക എന്നതുമാത്രമാണ്. ലഭ്യമായ കണക്കുൾ അനുസരിച്ചു കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ അമേരിക്കയിൽ 29% കൊവിഡ് കേസുകൾ വർധിച്ചിട്ടുണ്ട്. 2020 ൽ കൊവിഡ് മൂലം മരിച്ചവരുടെ സംഖ്യയേക്കാൾ കൂടുതൽ 2021 ൽ ഇതുവരെ മരിച്ചിട്ടുണ്ടെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

  comment

  LATEST NEWS


  രാഷ്ട്രപതി കേരളത്തില്‍; റാം നാഥ് കോവിന്ദിനെ സ്വീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍; നാളെ വനിതാ സമാജികരുടെ ദ്വിദിന സമ്മേളനം ഉദ്ഘാടനം ചെയ്യും


  ശിവലിംഗത്തെ അവഹേളിച്ച് പോസ്റ്റ്; പരാതിയില്‍ നടപടിയില്ല; കോണ്‍ഗ്രസ് നേരാവ് അജുലത്തീഫിനെ സംരക്ഷിച്ച് പോലീസ്; പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി


  പോപ്പുലര്‍ ഫ്രണ്ടിന്റെ കൊലവിളിക്കെതിരെ പ്രതികരിച്ചെന്ന് വരുത്തി പ്രതിപക്ഷ നേതാവ്; വി.ഡി. സതീശന്റെ നിലപാടുകളില്‍ ക്രൈസ്തവ സമൂഹത്തിന് അമര്‍ഷം


  മലപ്പുറത്ത് പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചതിന്റെ പേരില്‍ കുടിവെള്ളം നിഷേധിച്ചു; പട്ടികജാതി കോളനിയില്‍ കുടിവെള്ളമെത്തിച്ച് സേവാഭാരതി


  കാശ്മീരിലെ മതതീവ്രവാദി അഴിക്കുള്ളില്‍; യാസിന്‍ മാലിക്കിന് ജീവപര്യന്തം തടവ്; മോദി സര്‍ക്കാര്‍ എത്തിയപ്പോള്‍ ഗാന്ധിയനായെന്ന് പ്രതി കോടതിയില്‍


  സംസ്ഥാനത്ത് കുട്ടികളുടെ വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ചു; രജിസ്‌ട്രേഷന്‍ ഓണ്‍ലൈന്‍ വഴി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.