×
login
കൊവിഡ്: ആഗോള മരണസംഖ്യ 5 മില്യണ്‍ കവിഞ്ഞു, 2020 ഏപ്രില്‍ മുതല്‍ ലോക ജനസംഖ്യയില്‍ 7000 പേര്‍ വീതം ഓരോ ദിവസവും മരിച്ചു, ഇന്ത്യയില്‍ മരിച്ചത് 458437 പേർ

ജനസംഖ്യ തോതനുസരിച്ച് ഏറ്റവും കൂടുതല്‍ കൊവിഡ് മരണം സംഭവിച്ചത് പെറുവിലാണ്. ഓരോ 100000 ത്തിലും 616 പേരാണ് കൊവിഡിന് കീഴങ്ങിയത്.

ന്യുയോര്‍ക്ക് : കൊവിഡ് മഹാമാരിയില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ സംഖ്യ ആഗോളതലത്തില്‍ അഞ്ച് മില്യണ്‍ കവിഞ്ഞതായി ഔദ്യോഗികമായി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നു. ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്സിറ്റി, പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവര്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അനൗദ്യോഗിക കണക്കുകള്‍ ഇതിലും വളരെ അധികമായിരിക്കുമെന്നും ഇവര്‍ പറയുന്നു. 

2020 ഏപ്രില്‍ മുതല്‍ ലോക ജനസംഖ്യയില്‍ 7000 പേര്‍ വീതം ഓരോ ദിവസവും കൊവിഡ് മൂലം മരിച്ചിരുന്നുവെന്നും പുതിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. നവംബര്‍ 1 വരെ മരിച്ച 5000425 പേരില്‍ അമേരിക്കയില്‍ മാത്രം 745836 പേരാണ്. ബ്രസീലില്‍ 607828 പേരും, ഇന്ത്യയില്‍ 458437 പേരും കൊവിഡ് മൂലം മരണമടഞ്ഞിട്ടുണ്ട്. മെക്‌സിക്കോ (288365) റഷ്യ (234194), പെറു (200246).  

ജനസംഖ്യ തോതനുസരിച്ച് ഏറ്റവും കൂടുതല്‍ കൊവിഡ് മരണം സംഭവിച്ചത് പെറുവിലാണ്. ഓരോ 100000 ത്തിലും 616 പേരാണ് കൊവിഡിന് കീഴങ്ങിയത്. കൊവിഡ് - 19 പൂര്‍ണ്ണമായും വിട്ടുമാറിയിട്ടില്ല, വാക്‌സിനേഷന്‍ മാത്രമാണ് ഇത് കൂടുതല്‍ വ്യാപിക്കാതിരിക്കുന്നതിനുള്ള ഏക മാര്‍ഗം. 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.