×
login
യു.എസ്. ഏകദിന കോവിഡ് കേസ്സുകളില്‍ റിക്കാര്‍ഡ്. 24 മണിക്കൂറില്‍ 486000 പുതിയ കേസ്സുകള്‍

15 സംസ്ഥാനങ്ങളില്‍ ഏകദിന കോവിഡ് കേസ്സുകള്‍ പുതിയ റിക്കോര്‍ഡിലേക്കെത്തിയിരിക്കുകയാണ്

വാഷിംഗ്ടണ്‍: കോവിഡ് ആരംഭിച്ചതിനുശേഷം ലോകരാഷ്ട്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത ഏകദിന  കേസ്സുകള്‍ മറികടന്ന് ഡിസംബര്‍ 30 വ്യാഴാഴ്ച യു.എസ്സില്‍ പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതു ആറു മില്യന്‍! സെന്റേഴ്‌സ് ഫോര്‍ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ വ്യാഴാഴ്ച ഔദ്യോഗികമായി പുറത്തുവിട്ടതാണ് പുതിയ വിവരങ്ങള്‍.

കണ്‍ക്റ്റികട്ട്, ഡലവയര്‍, ഫ്‌ളോറിഡാ, ഇല്ലിനോയ്, ന്യൂജേഴ്‌സി, ന്യൂയോര്‍ക്ക്, പെന്‍സില്‍വാനിയ, വാഷിംഗ്ടണ്‍ ഡി.സി. തുടങ്ങി 15 സംസ്ഥാനങ്ങളില്‍ ഏകദിന കോവിഡ് കേസ്സുകള്‍ പുതിയ റിക്കോര്‍ഡിലേക്കെത്തിയിരിക്കുകയാണ്.

കോവിഡ് 19 കേസ്സുകള്‍ വര്‍ദ്ധിക്കുന്നതോടൊപ്പം ഒമിക്രോണ്‍ വേരിയന്റിന്റെ വ്യാപനവും ശക്തി പ്രാപിക്കുന്നതായും, ഓരോ സെക്കന്റിലും മൂന്ന് അമേരിക്കക്കാര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുന്നുണ്ടെന്നും ഡി.സി.സി.യുടെ ഡാറ്റാ ചൂണ്ടികാണിക്കുന്നു.


ന്യൂയോര്‍ക്കില്‍ ബുധനാഴ്ചയേക്കാള്‍ വ്യാഴാഴ്ച 11 ശതമാനമാണ് വര്‍ദ്ധിച്ചിരിക്കുന്നത്.

അതുപോലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും വന്‍ വര്‍ദ്ധന. വ്യാഴാഴ്ച വരെ രാജ്യത്താകമാനം 81000 കോവിഡ് രോഗികളെ ചികിത്സക്കായി പ്രവേശിപ്പിച്ചിട്ടുണ്ട്. ഡിസി.സി.യുടെ റിപ്പോര്‍ട്ടനുസരിച്ചു അടുത്ത മൂന്നാഴ്ചകള്‍ക്കുള്ളില്‍ 42,000 പേര്‍ മരിക്കുമെന്ന് സൂചന നല്‍കിയിട്ടുണ്ട്. ക്രിസ്മസ്, പുതുവര്‍ഷം ആഘോഷങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ മുന്നറിയിപ്പ്.

 

  comment

  LATEST NEWS


  മണ്ണാർക്കാട് ഇരട്ടക്കൊല: 25പ്രതികള്‍ക്കും ജീവപര്യന്തം തടവുശിക്ഷ, 50,000 രൂപ വീതം പിഴയും അടയ്ക്കണം


  ജനകീയ പ്രതിക്ഷേധങ്ങള്‍ക്ക് വിജയം; കെ റെയില്‍ കല്ലിടല്‍ നിര്‍ത്തി; സര്‍വേ ജിപിഎസ് സൗകര്യം ഉപയോഗിച്ച് നടത്തുമെന്ന് സര്‍ക്കാര്‍


  സമയബന്ധിതമായ തെരഞ്ഞെടുപ്പ് പരിഷ്‌ക്കരണങ്ങളും ജനാധിപത്യ മാതൃക ചര്‍ച്ചകളും നടത്തും; 2024ലെ പൊതു തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ആരംഭിച്ചു: രാജീവ് കുമാര്‍


  ശക്തമായ മഴ; നിലവില്‍ ഡാമുകള്‍ തുറക്കേണ്ട സാഹചര്യമില്ല; ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം; മലയോര മേഖലകളില്‍ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു


  സനാതനധര്‍മ്മം ഭാരത സംസ്‌കാരത്തിന്റെ കാതല്‍; ഋഷിവര്യന്മാര്‍ നേടിയെടുത്ത സാംസ്‌കാരിക സവിശേഷതയാണ് ലോകജനതയെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നതെന്ന് ഗവര്‍ണര്‍


  അപ്രതീക്ഷിത മഴ കാര്‍ഷിക മേഖലയ്ക്ക് തിരിച്ചടിയായി; കശുവണ്ടി വിലയിടിഞ്ഞു, കാലവര്‍ഷം നേരത്തെ എത്തിയാല്‍ റബ്ബര്‍ കര്‍ഷകര്‍ പ്രതിസന്ധിയിലാവും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.