login
കർഫ്യൂ ലംഘനം: കുവൈത്തിൽ 23 പേർ കൂടി അറസ്റ്റിലായി, ഏപ്രില്‍ എട്ടു മുതല്‍ കര്‍ഫ്യൂ‍ സമയത്തില്‍ മാറ്റം

രാത്രി ഏഴു മണി മുതല്‍ പുലര്‍ച്ചെ അഞ്ചുവരെയായിരിക്കും പുതിയ കര്‍ഫ്യൂ സമയം. റമദാനില്‍ റെസ്റ്റോറന്റുകള്‍ക്ക് രാത്രി ഏഴു മുതല്‍ പുലര്‍ച്ചെ മൂന്നുവരെ ഡെലിവറി സര്‍വീസിന് പ്രത്യേക അനുമതി നല്‍കും.

കുവൈത്ത് സിറ്റി: കര്‍ഫ്യൂ ലംഘിച്ചതിന് കുവൈത്തില്‍ 23 പേര്‍ കൂടി അറസ്റ്റിലായി. വൈകിട്ട് ആറുമുതല്‍ പുലര്‍ച്ചെ അഞ്ചു വരെയാണ് രാജ്യത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുള്ളത്. കര്‍ഫ്യൂ ലംഘിക്കുന്ന വിദേശികളെ നാടുകടത്തുമെന്നും സ്വദേശികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.

16 സ്വദേശികളും ഏഴ് വിദേശികളുമാണ് പോലീസിന്റെ പിടിയിലായത്. ജഹ്റ ഗവര്‍ണറേറ്റില്‍ നിന്ന് മൂന്നുപേര്‍, മുബാറക് അല്‍ കബീര്‍ ഗവര്‍ണറേറ്റില്‍ നിന്ന് ആറുപേര്‍, ക്യാപിറ്റല്‍ ഗവര്‍ണറേറ്റില്‍ നിന്ന് മൂന്നുപേര്‍, ഹവല്ലി ഗവര്‍ണറേറ്റില്‍ നിന്ന് ഒരാള്‍, അഹ്മദി ഗവര്‍ണറേറ്റില്‍ പത്തുപേര്‍ എന്നിങ്ങനെയാണ് പിടിയിലായത്.  

അതേസമയം ഏപ്രില്‍ എട്ടു മുതല്‍ കര്‍ഫ്യൂ സമയത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. രാത്രി ഏഴു മണി മുതല്‍ പുലര്‍ച്ചെ അഞ്ചുവരെയായിരിക്കും പുതിയ കര്‍ഫ്യൂ സമയം. റമദാനില്‍ റെസ്റ്റോറന്റുകള്‍ക്ക് രാത്രി ഏഴു മുതല്‍ പുലര്‍ച്ചെ മൂന്നുവരെ ഡെലിവറി സര്‍വീസിന് പ്രത്യേക അനുമതി നല്‍കും.  

കര്‍ഫ്യൂ സമയത്ത് സൈക്കിള്‍ അടക്കമുള്ള വാഹനങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല. എന്നാല്‍ ഏപ്രില്‍ എട്ടു മുതല്‍ റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ രാത്രി പത്തുമണി വരെ നടക്കാന്‍ അനുമതിയുണ്ടാകും. സ്വന്തം റെസിഡന്‍ഷ്യല്‍ ഏരിയയ്ക്ക് പുറത്തു പോകാന്‍ പാടില്ല. അതേ സമയം സഹകരണ സംഘങ്ങളില്‍ രാത്രി ഏഴിനും 12നും ഇടയിലുള്ള സമയത്ത് ഷോപ്പിങിന് അനുമതി നല്‍കും.

  comment

  LATEST NEWS


  കേസ് അട്ടിമറിക്കാനുള്ള നീക്കം പാളി; ഹൈക്കോടതി വിധി ഭരണഘടനയെ നോക്കുകുത്തിയാക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രിക്കേറ്റ തിരിച്ചടി: കെ.സുരേന്ദ്രന്‍


  ചാരത്തില്‍ ഇപ്പോഴും കനലെരിയുന്നു; 1994 ഒക്ടോബര്‍ 20ന് തുടങ്ങിയ കേസ് 2021 ഏപ്രില്‍ 15ല്‍ എത്തി നില്‍ക്കുന്നു


  തനിക്കെതിരായ രാഷ്ട്രീയ മുതലെടുപ്പാണ് കേസ്: വീട്ടില്‍ സൂക്ഷിച്ച പണത്തിന് കൃത്യമായ കണക്കുകളുണ്ട്; രേഖകള്‍ വിജിലന്‍സിന് നല്‍കിയെന്ന് കെ.എം. ഷാജി


  വാഹനങ്ങള്‍ക്ക് ഇനി താത്കാലിക രജിസ്‌ട്രേഷന്‍ ഇല്ല; ഹൈ സെക്യൂരിറ്റി നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച് നേരിട്ട് നിരത്തിലേക്ക്; പൂര്‍ണവിവരങ്ങള്‍ ഇങ്ങനെ


  സൊണറില കാഞ്ഞിലശ്ശേരിയന്‍സിസ്; കേരളത്തില്‍ നിന്ന് ഒരു പുതിയ സസ്യം


  ഉത്തർപ്രദേശിൽ ഞായറാഴ്ച ലോക്ഡൗണ്‍; മാസ്‌ക് ഉപയോഗിക്കാത്തവര്‍ക്ക് കനത്ത പിഴ, പ്രയാഗ് മെഡിക്കല്‍ കോളേജ് പ്രത്യേക കൊവിഡ് ആശുപത്രിയാവും


  കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു; ആശുപതിയിലേക്ക് മാറ്റി


  ട്രാക്റ്റര്‍ ഓടിച്ച രാഗേഷിനേയും ടിവിയിലെ സ്ഥിരം മുഖം റഹീമിനേയും വെട്ടി; ബ്രിട്ടാസ്, ശിവദാസന്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ തെളിയുന്നത് പിണറായി അപ്രമാദിത്വം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.