×
login
ഡാളസ് നഗരവും ഒക്ടോബര്‍ ഹിന്ദു പൈതൃകമാസമായി ആചരിക്കുന്നു

ഹിന്ദുക്കള്‍ ധാരാളമായി തിങ്ങിപാര്‍ക്കുന്ന ഡാളസ്സില്‍ അവര്‍ സമൂഹത്തിന് നല്‍കിയ വിലയേറിയ സംഭാവന നാളെ അംഗീകരിക്കുകയും, ആദരിക്കുകയും ചെയ്യുന്നത് ഈ മാസം പ്രത്യേകമായി വേര്‍തിരിച്ചിരിക്കുകയാണ്

ഡാളസ് : ഡാളസ് നഗരം  ഒക്ടോബര്‍ മാസം ഹിന്ദു പൈതൃക മാസം ആയി ആചരിക്കുന്നു. ഇതു സംബന്ധിച്ചുള്ള പ്രഖ്യാപനം ഡാളസ് സിറ്റി മേയര്‍ എറിക്ക് ജോണ്‍സണ്‍ പുറത്തുവിട്ടു.

വേള്‍ഡ് ഹിന്ദൂസ് കൗണ്‍സില്‍ ഓഫ് അമേരിക്ക ഒക്ടോബര്‍ മാസം ഹിന്ദു ഹെരിറ്റേജ് മാസമായി ആചരിക്കുന്നതിന് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ഡാളസ് സിറ്റി ഇങ്ങനെയൊരു തീരുമാനമെടുത്തത്.

ഹിന്ദുക്കള്‍ ധാരാളമായി തിങ്ങിപാര്‍ക്കുന്ന ഡാളസ്സില്‍ അവര്‍ സമൂഹത്തിന് നല്‍കിയ വിലയേറിയ സംഭാവന നാളെ അംഗീകരിക്കുകയും, ആദരിക്കുകയും ചെയ്യുന്നത് ഈ മാസം പ്രത്യേകമായി വേര്‍തിരിച്ചിരിക്കുകയാണ്.

അമേരിക്കയില്‍ അതിവേഗം വളര്‍ന്ന് കൊണ്ടിരിക്കുന്ന ഹൈന്ദവ വിശ്വാസ സമൂഹം അതില്‍ നിലനില്‍ക്കുന്ന കുടുംബ ബന്ധങ്ങള്‍്, വിദ്യാഭ്യാസരംഗത്ത് അവര്‍ നല്‍കിയിരിക്കുന്ന വിലമതിക്കാനാവാത്ത സംഭാവനകള്‍, പ്രൊഫഷ്ണല്‍ കോണ്‍ട്രിബ്യൂഷന്‍ എന്നിവ ഈ മാസം പ്രത്യേകം ആദരിക്കപ്പെടും.

ഹിന്ദു ആഘോഷങ്ങളായ നവരാത്രി, ദീവാളി, ദുര്‍ഗാപൂജ തുടങ്ങിയ മൂന്നു പ്രധാന ഉത്സവങ്ങള്‍ ഒക്ടോബര്‍ മാസമാണ് നടക്കുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നി്ന്നും ഇവിടെ പാര്‍ക്കുന്ന ഹൈന്ദവവിശ്വാസികള്‍ ഡാളസ് നഗരത്തിന്റെ  തീരുമാനത്തില്‍ അഭിമാനിക്കുകയും സംതൃപ്തി അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഹിന്ദു സംഘടനകള്‍ സിറ്റിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുകയും ചെയ്തിട്ടുണ്ട്.

 

  comment

  LATEST NEWS


  സ്വകാര്യബസ് ജീവനക്കാരുടെ അതിക്രമം തടയണം,​ അമിതവേഗത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍


  നിപ: വനം വന്യജീവി വകുപ്പിന്റെ നേതൃത്വത്തില്‍ പഠനത്തിനായി വവ്വാലുകളില്‍ പരിശോധന തുടങ്ങി; പൂനെ ലാബിലേക്കും അയയ്ക്കും


  ലഹരി മാഫിയക്കെതിരെ പോലീസ്- എക്‌സൈസ് വേട്ട ശക്തമാക്കി; ഇന്നലെ പിടിയിലായത് അഞ്ച് പേര്‍


  കരിപ്പൂരില്‍ കാരിയറെ ആക്രമിച്ച് 1.65 കിലോ സ്വര്‍ണം തട്ടിയെടുത്ത കേസ്; മൂന്ന് വര്‍ഷത്തിന് ശേഷം പ്രതികള്‍ കോടതിയില്‍ കീഴടങ്ങി


  നടന്‍ പൃഥ്വിരാജിന്റെ സിനിമകള്‍ തിയെറ്ററില്‍ വിലക്കണം; ആവശ്യവുമായി ഉടമകള്‍; പിന്തുണയ്ക്കാതെ ദിലീപ്


  കോണ്‍ഗ്രസ് ഭരണകാലത്ത് വിദേശ രാജ്യങ്ങളെ ആശ്രയിച്ചു; മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ സ്വാശ്രയം നേടിയെന്ന് ജഗന്നാഥ് സര്‍ക്കാര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.