×
login
കാന്‍സറിനെ അതിജീവിച്ച അഞ്ചു വയസുകാരനും സഹോദരനും ആദ്യ കൊവിഡ് വാക്‌സിന്‍‍ സ്വീകരിച്ചു, കൈനിറയെ സമ്മാനങ്ങൾ നല്‌കി ആശുപത്രി ജീവനക്കാര്‍

കഴിഞ്ഞ ആഴ്ച വാക്‌സിന്‍ നല്‍കുന്നതിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചതോടെ ഏഴായിരത്തിലധികം പേരാണ് തങ്ങളുടെ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനു രജിസ്റ്റര്‍ ചെയ്തത്.

ഹൂസ്റ്റണ്‍: അഞ്ച് വയസിനു മുകളിലുള്ള കുട്ടികള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കാമെന്ന തീരുമാനം അംഗീകരിച്ചതോടെ ഹൂസ്റ്റണില്‍ കാന്‍സറിനെ അതിജീവിച്ച അഞ്ചു വയസുകാരനും ഒമ്പത് വയസുള്ള സഹോദരനും ആദ്യമായി കൊവിഡ് വാക്‌സിന്‍ ലഭിച്ചു. നവംബര്‍ മൂന്നിനാണ് വാക്‌സിന്‍ വിതരണം ആരംഭിച്ചത്.

കൗമാരപ്രായക്കാര്‍ക്കും മുതിര്‍ന്നവര്‍ക്കും നല്കുന്ന വാക്‌സിന്റെ മൂന്നിലൊരു ഭാഗമാണ് അഞ്ച് വയസുള്ള പാക്സ്റ്റണും, സഹോദരന്‍ പാട്രിക്കിനും നല്‍കിയത്. 5 മുതല്‍ 11 വയസുവരെയുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കിത്തുടങ്ങിയത് ടെക്‌സസിലെ ഹൂസ്റ്റണിലാണ്. മാതാപിതാക്കളുമായി ആശുപത്രിയിലെത്തിയ രണ്ടു കുട്ടികളേയും ആശുപത്രി ജീവനക്കാര്‍ വാക്‌സിന്‍ നല്‍കിയശേഷം കൈനിറയെ സമ്മാനങ്ങളുമായാണ് തിരിച്ചയച്ചത്.


ഫൈസര്‍ കൊവിഡ് വാക്‌സിനാണ് ഇരുവര്‍ക്കും ലഭിച്ചത്. കഴിഞ്ഞ ആഴ്ച വാക്‌സിന്‍ നല്‍കുന്നതിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചതോടെ ഏഴായിരത്തിലധികം പേരാണ് തങ്ങളുടെ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനു രജിസ്റ്റര്‍ ചെയ്തത്. മൂന്നാഴ്ച വ്യത്യാസത്തില്‍ രണ്ടു ഡോസ് വാക്‌സിന്‍ നല്‍കുന്നതിനാണ് അനുമതി ലഭിച്ചിരിക്കുന്നതെന്ന് ടെക്‌സസ് ചില്‍ഡ്രന്‍സ് ആശുപത്രി അധികൃതര്‍ പറഞ്ഞു.

യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനുള്ള അനുമതി കഴിഞ്ഞ വെള്ളിയാഴ്ച നല്‍കിയിരുന്നുവെങ്കിലും ഇന്നലെയാണ് സിഡിസിയുടെ അംഗീകാരം ലഭിച്ചത്. മെമ്മോറിയല്‍ ഹെര്‍മന്‍ ആശുപത്രിയിലും ഇന്നു മുതല്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കിതുടങ്ങിയിട്ടുണ്ട്.

  comment

  LATEST NEWS


  മണ്ണാർക്കാട് ഇരട്ടക്കൊല: 25പ്രതികള്‍ക്കും ജീവപര്യന്തം തടവുശിക്ഷ, 50,000 രൂപ വീതം പിഴയും അടയ്ക്കണം


  ജനകീയ പ്രതിക്ഷേധങ്ങള്‍ക്ക് വിജയം; കെ റെയില്‍ കല്ലിടല്‍ നിര്‍ത്തി; സര്‍വേ ജിപിഎസ് സൗകര്യം ഉപയോഗിച്ച് നടത്തുമെന്ന് സര്‍ക്കാര്‍


  സമയബന്ധിതമായ തെരഞ്ഞെടുപ്പ് പരിഷ്‌ക്കരണങ്ങളും ജനാധിപത്യ മാതൃക ചര്‍ച്ചകളും നടത്തും; 2024ലെ പൊതു തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ആരംഭിച്ചു: രാജീവ് കുമാര്‍


  ശക്തമായ മഴ; നിലവില്‍ ഡാമുകള്‍ തുറക്കേണ്ട സാഹചര്യമില്ല; ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം; മലയോര മേഖലകളില്‍ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു


  സനാതനധര്‍മ്മം ഭാരത സംസ്‌കാരത്തിന്റെ കാതല്‍; ഋഷിവര്യന്മാര്‍ നേടിയെടുത്ത സാംസ്‌കാരിക സവിശേഷതയാണ് ലോകജനതയെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നതെന്ന് ഗവര്‍ണര്‍


  അപ്രതീക്ഷിത മഴ കാര്‍ഷിക മേഖലയ്ക്ക് തിരിച്ചടിയായി; കശുവണ്ടി വിലയിടിഞ്ഞു, കാലവര്‍ഷം നേരത്തെ എത്തിയാല്‍ റബ്ബര്‍ കര്‍ഷകര്‍ പ്രതിസന്ധിയിലാവും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.