×
login
ഫോമ‍ കണ്‍വന്‍ഷന്‍: ഗവര്‍ണറെ ക്ഷണിച്ചു

ഫോമയുടെ മുഖപത്രമായ അക്ഷരകേരളത്തിന്റെ പുതിയ പതിപ്പ് പ്രകാശനം ചെയ്ത ഗവര്‍ണറെ അനിയന്‍ ജോര്‍ജ്ജ് പൊന്നായ അണിയിച്ച് ആദരിച്ചു.

തിരുവനന്തപുരം:സെപ്റ്റമ്പര്‍ 2 മുതല്‍ 5 വരെ മെക്സിക്കോയിലെ  കാൻകൂനിൽ വെച്ച്   നടക്കുന്ന ഫോമയുടെ രാജ്യാന്തര കുടുബ സംഗമത്തിൽ  പങ്കെടുക്കാൻ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെ ക്ഷണിച്ചു. ഫോമ പ്രസിഡന്റ് അനിയന്‍ ജോർജ്ജ്  രാജ്ഭവനില്‍ എത്തിയാണ് ക്ഷണിച്ചത്.  ഫോമയ്‌ക്ക് വേണ്ടി അനിയൻ ജോർജ്ജ് ഗവർണറെ പൊന്നാടയണിയിച്ചു  ഫോമാ കേരളത്തിൽ നടത്തുന്ന കാരുണ്യ പ്രവർത്തനങ്ങളെ കുറിച്ചും, ഫോമയുടെ പ്രവർത്തന പരിപാടികളെ കുറിച്ചും അമേരിക്കൻ പ്രവാസി മലയാളികളെ കുറിച്ചും അദ്ദേഹം താല്പര്യത്തോടെ ചോദിച്ചറിഞ്ഞു. കാൻകൂണിൽ നടക്കുന്ന രാജ്യാന്തര കുടുബ സംഗമത്തിൽ പങ്കെടുക്കാൻ അദ്ദേഹം താല്പര്യവും പ്രകടിപ്പിച്ചു. അദ്ദേഹം ഫോമയ്‌ക്ക് ഒരു സ്നേഹോപഹാരവും നൽകി.
 ഗവർണ്ണർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന്  അനിയൻ ജോർജ്ജ് പറഞ്ഞു.
 മെക്സിക്കോയിലെ  കാൻകൂനിൽ  നാല് ദിവസം നീണ്ടു നിൽക്കുന്ന കുടുബ സംഗമ  വേദിയിൽ, രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക- ചലച്ചിത്ര മേഖലയിലെ പ്രമുഖർ പങ്കെടുക്കും. സാംസ്കാരിക പൈതൃകവും, മലയാളിത്തത്തിന്റെ തനിമയും വിളിച്ചോതുന്ന കലോത്സവം, നാടകമേള, വിവിധ നൃത്ത നൃത്യങ്ങൾ, താരനിശ തുടങ്ങിയവ സമ്മേളനത്തിന്റെ ഭാഗമായി ഉണ്ടാകും.

രജിസ്‌ട്രേഷൻ നടപടികൾ  ജോയ് സാമുവൽ ചെയർമാനായും ബൈജു വർഗീസ് കൺവീനർ ആയും ഉള്ള അഞ്ചംഗ സമിതിയുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.
ഇനിയും പേര് ചേർക്കാനുള്ളവർ എത്രയും പെട്ടെന്ന് നടപടികൾ പൂർത്തിയാക്കാൻ ഫോമാ എക്സിക്യൂട്ടീവ്‌ ഭാരവാഹികളായ പ്രസിഡന്‍റ് അനിയൻ ജോർജ്, ജനറൽ സെക്രട്ടറി ടി. ഉണ്ണികൃഷ്ണൻ, ട്രഷറർ, തോമസ് ടി.ഉമ്മൻ, വൈസ് പ്രസിഡന്‍റ് പ്രദീപ് നായർ, ജോയിന്‍റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്‍റ് ട്രഷറർ ബിജു തോണിക്കടവിൽ എന്നിവർ അഭ്യർത്ഥിച്ചു.

 

  comment

  LATEST NEWS


  നാന്‍ പെറ്റ മകനെയും ചതിച്ചു; അഭിമന്യുവിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ എസ്ഡിപിഐ നേതാക്കള്‍ എകെജി സെന്ററില്‍; സ്വീകരിച്ച് സിപിഎം


  പ്രഖ്യാപിച്ച പെന്‍ഷന്‍ വര്‍ധന നടപ്പാക്കണം: മാധ്യമ പ്രവര്‍ത്തകരും ജീവനക്കാരും നാളെ സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്തും


  വയനാട്ടിൽ റോഡ് നിര്‍മ്മിച്ചത് കേന്ദ്രസര്‍ക്കാര്‍; അത് ഉദ്ഘാടനം ചെയ്ത് കയ്യടി നേടി രാഹുൽ ഗാന്ധി; രാഹുലിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ


  ഗുരുദാസ്പൂരില്‍ 16 കിലോ ഹെറോയിന്‍ പിടികൂടി; നാലു പേര്‍ അറസ്റ്റില്‍; എത്തിയത് ജമ്മു കശ്മീരില്‍ നിന്നെന്ന് പഞ്ചാബ് പോലീസ്


  ന്യൂനമര്‍ദം രൂപമെടുക്കുന്നു; നാളെ ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മലയോര മേഖലകളില്‍ കൂടുതല്‍ മഴ ലഭിക്കും


  തെലുങ്കാനയിലെ ജനങ്ങള്‍ക്ക് ബിജെപിയിലുള്ള വിശ്വാസം കൂടി;ഇവിടുത്തെ രാജവാഴ്ച ജനങ്ങൾക്ക് മടുത്തുവെന്നും കെസിആറിനെ വിമർശിച്ച് മോദി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.