×
login
ഫോമ‍ാ ഗ്ലോബല്‍ ബിസിനസ് മീറ്റ് 'എംപവര്‍ കേരള' മേയ് അഞ്ചിന് കൊച്ചിയില്‍

രവി പിള്ള, ഗോഗുലം ഗോപാലന്‍, ജോയ് ആലുക്കാസ്, കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി, സാബു ജേക്കബ് തുടങ്ങി കേരളത്തിലെ നിരവധി പ്രമുഖ വ്യവസായികളും പങ്കെടുക്കും

കൊച്ചി: ഫോമാ ഗ്ലോബല്‍ ബിസിനസ് മീറ്റ് 'എംപവര്‍ കേരള' മേയ് അഞ്ചിന് കൊച്ചി ഗ്രാന്‍ഡ് ഹയാത്തില്‍ നടക്കും. രാവിലെ 11ന് പരിപാടി ആരംഭിക്കും. പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍!മാനുമായ എം.എ. യൂസഫലി ഉദ്ഘാടനം ചെയ്യും. ടൂറിസവുമായി ബന്ധപ്പെട്ട പാനല്‍ ചര്‍ച്ചയില്‍ മന്ത്രി മുഹമ്മദ് റിയാസ് മുഖ്യാതിഥിയായിരിക്കും. വിവിധ രാജ്യങ്ങളില്‍ നിന്നും എത്തുന്ന വ്യവസായികള്‍ പരിപാടിയില്‍ പങ്കെടുക്കും. അമേരിക്കയില്‍ നിന്നു മാത്രം നാല്‍പ്പതോളം വ്യവസായികള്‍ എത്തും.

വ്യവസായികള്‍ക്ക് പരസ്പരം പരിചയപ്പെടാനും ബിസിനസ് വിപുലീകരിക്കാനുള്ള വഴിയാണ് ഫോമ ഒരുക്കുന്നത്. കേരളത്തില്‍ ബിസിനസ് ചെയ്യുന്നവര്‍ക്ക് രാജ്യത്തിന് പുറത്തേക്ക് അത് വ്യാപിപ്പിക്കാനും രാജ്യത്തിനു പുറത്തുള്ളവര്‍ക്ക് കേരളത്തില്‍ പുതിയ ബിസിനസ് ആരംഭിക്കാനും ആവശ്യമായ കാര്യങ്ങള്‍ ഇതുവഴി മനസിലാക്കാന്‍ സാധിക്കും. വ്യവസായികള്‍ക്ക് ഇതൊരു വലിയ അനുഭമായിരിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു.


രവി പിള്ള, ഗോഗുലം ഗോപാലന്‍, ജോയ് ആലുക്കാസ്, കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി, സാബു ജേക്കബ് തുടങ്ങി കേരളത്തിലെ നിരവധി പ്രമുഖ വ്യവസായികളും പങ്കെടുക്കും. രാവിലെ 11ന് തുടങ്ങി വൈകിട്ട് ആറു മണിയോടെ ബിസിനസ് മീറ്റ് സമാപിക്കും. ക്ഷണിക്കപ്പെട്ടവര്‍ക്കു മാത്രമാണ് പ്രവേശനമെന്ന് സംഘാടകര്‍ അറിയിച്ചു.

ഫോമ ബിസിനസ് കോഓര്‍ഡിനേറ്ററും ഫോമ ബിസിനസ് ടീമുമായ ജോസ് മണക്കാട്ട് പരിപാടിക്ക് നേതൃത്വം നല്‍കും. ഫോമാ നാഷനല്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായ അനിയന്‍ ജോര്‍ജ്, ടി. ഉണ്ണികൃഷ്ണന്‍, തോമസ് ഉമ്മന്‍, പ്രദീപ് നായര്‍, ബിജു തോണിക്കടവില്‍ എന്നിവര്‍ പങ്കെടുക്കും.

  comment

  LATEST NEWS


  പുടിന് പിടിവള്ളി; കുര്‍ദ്ദിഷ് തീവ്രവാദികളുടെ ഒളികേന്ദ്രമായ സ്വീഡനെയും ഫിന്‍ലാന്‍റിനെയും നാറ്റോയില്‍ ചേരാന്‍ സമ്മതിക്കില്ലെന്ന് തുര്‍ക്കി


  പിഴകളേറെ വന്ന യുദ്ധത്തില്‍ ഒടുവില്‍ പുടിന് അപൂര്‍വ്വ വിജയം; ഉക്രൈന്‍റെ മരിയുപോള്‍ ഉരുക്കുകോട്ട പിടിച്ച് റഷ്യ; 700 ഉക്രൈന്‍ പട്ടാളക്കാര്‍ കീഴടങ്ങി


  എഎഫ്സി ചാമ്പ്യന്‍ഷിപ്പ്; എടികെയെ തകര്‍ത്ത് ഗോകുലം


  തെരുവുഗുണ്ടകളുടെ വീറോടെ ബെംഗളൂരുവില്‍ സ്കൂള്‍ യൂണിഫോമില്‍ വിദ്യാര്‍ത്ഥിനികള്‍ തമ്മിലെ കൂട്ടത്തല്ല് വീഡിയോ വൈറല്‍; കാരണം അജ്ഞാതം


  ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കും;സ്ഥാപനങ്ങളില്‍ ടോള്‍ ഫ്രീ നമ്പര്‍ പ്രദര്‍ശിപ്പിക്കണം; പരാതികള്‍ ഫോട്ടോ സഹിതം അപ്ലോഡ് ചെയ്യാം


  മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍റെ മകളുടെ വിവാഹം വൃദ്ധസദനത്തില്‍; തീരുമാനത്തിന് കാരണം മകള്‍ നിരഞ്ജനയുടെ പ്രത്യേക താല്‍പര്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.