×
login
തട്ടിക്കൊണ്ടുപോയ രണ്ടുകുട്ടികളും പിതാവും ഉള്‍പ്പെടെ 4 പേര്‍ കൊല്ലപ്പെട്ട നിലയില്‍

ഈ രണ്ടു പോലീസ് ഓഫീസര്‍മാരും അച്ചടക്കനടപടിക്ക് വിധേയരാകുകയും പല കേസുകളിലും ഉള്‍പ്പെട്ടിട്ടുള്ളവരും ആയിരുന്നു. കുട്ടികളെ തട്ടിക്കൊണ്ടു പോയ ശേഷം ഇവര്‍ മറ്റുള്ളവരെ ഭീഷണിപ്പെടുത്തുകയും തോക്ക് ചൂണ്ടി കവര്‍ച്ച നടത്തുകയും ചെയ്തിരുന്നു.

ബാള്‍ട്ടിമോര്‍ : കുട്ടികളുടെ കസ്റ്റഡി തര്‍ക്കത്തെ തുടര്‍ന്ന് രണ്ടു കുട്ടികളെയും തട്ടിയെടുത്ത് കടന്നുകളഞ്ഞ പിതാവായ മുന്‍ മേരിലാന്റ് പോലീസ് ഓഫീസറും മറ്റൊരു വനിതാ പോലീസ് ഓഫീസറും കൊല്ലപ്പെട്ട നിലയിൽ. ഇരുവരുടെ മൃതദേഹങ്ങള്‍ കാറില്‍ നിന്നും കണ്ടെത്തി.

റോബര്‍ട്ട് വികോസ് (41) മുന്‍ മേരിലാന്റ് പോലീസ് ഓഫീസര്‍ വിവാഹബന്ധം വേര്‍പ്പെടുത്തിയ ഭാര്യയെ തന്റെ വീട്ടിലേക്ക് ക്ഷണിക്കുകയും കുട്ടികളുമായി വീട്ടിലെത്തിയ ഇവരെ ഭീഷണിപ്പെടുത്തി തോക്ക് ചൂണ്ടി രണ്ടു കുട്ടികളെയും കൂട്ടി സ്ഥലം വിടുകയായിരുന്നു. വികോസയുടെ സഹായത്തിന് റ്റിയാ ബൈനം (ബാള്‍ട്ടിമോര്‍ കൗണ്ടി പോലീസ് സര്‍ജന്റ്) ഒപ്പം ഉണ്ടായിരുന്നു.

ഈ രണ്ടു പോലീസ് ഓഫീസര്‍മാരും അച്ചടക്കനടപടിക്ക് വിധേയരാകുകയും പല കേസുകളിലും ഉള്‍പ്പെട്ടിട്ടുള്ളവരും ആയിരുന്നു. കുട്ടികളെ തട്ടിക്കൊണ്ടു പോയ ശേഷം ഇവര്‍ മറ്റുള്ളവരെ ഭീഷണിപ്പെടുത്തുകയും തോക്ക് ചൂണ്ടി കവര്‍ച്ച നടത്തുകയും ചെയ്തിരുന്നു.

ഞായറാഴ്ച രക്ഷപ്പെട്ട രണ്ടു പോലീസ് ഓഫീസര്‍മാരും കുട്ടികളും പല സ്ഥലങ്ങളില്‍ കറങ്ങിത്തിരിഞ്ഞ് ഒടുവില്‍ വെസ്റ്റേണ്‍ മേരിലാന്റില്‍ വച്ച് വ്യാഴാഴ്ച പോലീസിന്റെ മുന്നില്‍ അകപ്പെട്ടു. പോലീസ് ഇവരോട് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെടുകയും കുട്ടികളെ അപായപ്പെടുത്തരുതെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു ഫോണിലൂടെ സന്ദേശം നല്‍കിയിട്ടും ഇവര്‍ അതിവേഗം വാഹനം ഓടിച്ച് വാഹനം നിയന്ത്രണത്തെ വിട്ട് അപകടത്തില്‍ പെടുകയും ചെയ്തു. പോലീസ് എത്തി വാഹനം പരിശോധിച്ചപ്പോള്‍ കാര്‍ സീറ്റില്‍ ഉണ്ടായിരുന്ന വനിതാ പോലീസ് ഓഫീസറും പിന്‍ സീറ്റിലിരുന്ന റോബര്‍ട്ടും രണ്ടു കുട്ടികളും വെടിയേറ്റ നിലയിലായിരുന്നു.  

ആറും ഏഴും വയസ്സ് പ്രായമുള്ള കുട്ടികളില്‍ ഒരാളൊഴികെ എല്ലാവരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു . ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല . കുട്ടികളുടെ മാതാവ് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് പോലീസ് സംഭവം അറിഞ്ഞതും അന്വേഷണം ആരംഭിച്ചതും.

  comment

  LATEST NEWS


  ഒളിമ്പിക്‌സ് ബഹിഷ്‌കരണത്തിന് യുഎസ് വലിയ വില കൊടുക്കേണ്ടി വരുമെന്ന് ചൈന


  'എല്ലാ ഇസങ്ങള്‍ക്കും അപ്പുറമാണ് ഹ്യൂമനിസം'; സ്വതന്ത്രചിന്തകരുടെ സംഗമത്തിന് ഒരുങ്ങി കൊച്ചി; 'ഐസ്സന്‍ഷ്യ21' ഡിസംബര്‍ 11ന് ടൗണ്‍ഹാളില്‍


  ചൈനയ്ക്ക് വഴങ്ങി ടിം കുക്ക്; രഹസ്യമായി ഒപ്പിട്ടത് 275 ബില്ല്യന്‍ ഡോളറിന്റെ കരാര്‍; ഉദ്യോഗസ്ഥരെ സ്വാധീനിക്കാനുള്ള ശ്രമം പാളിയെന്ന് ആരോപണം


  'നരകത്തില്‍ പ്രവേശിക്കും മുമ്പ് ജീവനോടെ എരിഞ്ഞെന്ന്' ബിപിന്‍ റാവത്തിന്‍റെ മരണത്തില്‍ ആഹ്ലാദ ട്വീറ്റ്; ആഘോഷിച്ച 21കാരന്‍ ജവാദ് ഖാന്‍ അറസ്റ്റില്‍


  ഇന്ന് 4169 പേര്‍ക്ക് കൊറോണ; ആകെ മരണം 42,239 ആയി; 3912 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4357 പേര്‍ക്ക് രോഗമുക്തി


  പുതു ചരിത്രത്തിനൊരുങ്ങി ഭാരതം; 'ഗഗന്‍യാന്‍' 2023 ല്‍ വിക്ഷേപിക്കും; ഇന്ത്യയുടെ ആദ്യ ബഹിരാകാശ മനുഷ്യ ദൗത്യത്തിന് തയ്യാറെടുത്ത് ശാസ്ത്രജ്ഞര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.