അമേരിക്കയില്‍ ശരാശരി ഒരു ഗ്യാലന് ഗ്യാസിന്റെ വില (റഗുലര്‍) 2.745 ഡോളറില്‍ എത്തി നില്ക്കുന്നു. ഡാളസ്സ് ഫോര്ട്ട്വര്ത്തിലും ഓരോ ദിവസവും ഗ്യാസിന്റെ വില വര്‍ദ്ധിക്കുകയാണ്.
ഡാളസ്സ്: ആഗോള വിപണിയില്‍ ക്രൂഡോയിലിന്റെ വില കുതിച്ചുയര്‍ന്നതോടെ അമേരിക്കയിലും ഗ്യാസിന്റെ വിലയില്‍ വന്‍ കുതിപ്പ്. 20201 വര്‍ഷാരംഭത്തില്‍ 51.22 ഡോളറായിരുന്നു ക്രൂഡോയലിന്റെ വില മാര്‍ച്ച് 4 ബുധനാഴ്ച 66 ഡോളര്‍ എത്തിയതാണ് വിലവര്‍ദ്ധനക്ക് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഗ്യാസിന്റെ ഡിമാന്റ് വര്‍ദ്ധിച്ചതും, ഉല്പാദനം കുറഞ്ഞതും മറ്റൊരു കാരണമാണ്.
അമേരിക്കയില്‍ ശരാശരി ഒരു ഗ്യാലന് ഗ്യാസിന്റെ വില (റഗുലര്‍) 2.745 ഡോളറില്‍ എത്തി നില്ക്കുന്നു. ഡാളസ്സ് ഫോര്ട്ട്വര്ത്തിലും ഓരോ ദിവസവും ഗ്യാസിന്റെ വില വര്‍ദ്ധിക്കുകയാണ്. ഫെബ്രുവരി ആദ്യവാരം 2 ഡോളറിന് താഴെയായിരുന്നു. ഒരു ഗ്യാലന് ഗ്യാസിന്റെ വില മാര്‍ച്ച് ആദ്യ ദിനങ്ങളില്‍ 2.51 ഡോളര്‍ വളരെ വര്‍ദ്ധിച്ചു. ഇത് സാധാരണ നിലവാരത്തിലുള്ള ഗ്യാസിന്റെ വിലയാണ്. ഉയര്‍ന്ന ഗുണനിലവാരമുള്ള ഗ്യാസിന് ഗ്യാലന് 3.50 വരെയാണ് വില ഈടാക്കുന്നത് ക്രൂഡോയലിന്റെ വില വര്‍ദ്ധിക്കുന്നതോടൊപ്പം ഇനിയും ഗ്യാസിന്റെ വില വര്‍ദ്ധിക്കാനാണ് സാധ്യതയെന്ന് പറയപ്പെടുന്നു.
അമേരിക്കയില്‍ ഗ്യാസ് ഉല്പാദിപ്പിക്കുന്ന ടെക്സസ്സ് സംസ്ഥാനത്ത് പോലും വില പിടിച്ചു നിര്‍ത്താനാകാത്ത അവസ്ഥയാണ്. പെട്രോളിയം ഉല്പാദനങ്ങളുടെ ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിന് സംസ്ഥാന ഗവര്‍ണര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. മഹാമാരിയുടെ വ്യാപനത്തില്‍ പൊറുതിമുട്ടി കഴിയുന്ന അമേരിക്കന്‍ ജനതയ്ക്ക് ഗ്യാസ് വില വര്‍ദ്ധിച്ചത് മറ്റൊരു തിരിച്ചടിയായി. അമേരിക്കയിലെ ജീവിതം സാധാരണ നിലയിലേക്ക് മടങ്ങി തുടങ്ങിയതോടെ റോഡിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണം വര്‍ദ്ധിച്ചു. ഗ്യാസിന്റെ ഉപയോഗം ഇതനുസരിച്ച് വര്‍ദ്ധിച്ചത്. സാധാരണക്കാരന്റെ സാമ്പത്തിക ഭാരവും വര്‍ദ്ധിപ്പിച്ചിരിക്കുന്നു.
സസ്യങ്ങള്‍ സമ്മര്‍ദ്ദാനുഭവങ്ങള്‍ സന്തതികളിലേക്ക് കൈമാറ്റം ചെയ്യുന്നതായി പഠനം
എ.സമ്പത്ത് വീട്ടിലിരുന്നും ശമ്പളം കൈപ്പറ്റിയത് ലക്ഷങ്ങള്‍; ലോക്ക് ഡൗണ്‍ സമയത്തും പ്രത്യേക അലവന്‍സ് വാങ്ങി; ആകെ വാങ്ങിയ ശമ്പളം 20 ലക്ഷം രൂപ
കൊവിഡ് വ്യാപനം; കാസർകോട്ട് 622 പേര്‍ക്ക് കൂടി കൊവിഡ്, കര്‍ശന നടപടികളിലേക്ക് നീങ്ങേണ്ടി വരും: കളക്ടര്‍
വീടിന്റെ തറ തകര്‍ത്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി; നിര്‍മ്മാണം തടസ്സപ്പെടുത്താന്‍ സിപിഎം ശ്രമിച്ചാൽ സംരക്ഷണം നൽകും
വൈഗയുടെ മരണം: മകളെ പുഴയിലേക്ക് എറിഞ്ഞു; കുറ്റസമ്മതം നടത്തി സനു മോഹന്‍; മൊഴികളില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് പോലീസ്
എന്തിനാണ് ആള്ക്കാര് വാക്സിന് എടുക്കുന്നത്; ഒരു വര്‍ഷമായി പറയുന്നു കോവിഡ് എന്നൊന്ന് ഇല്ലെന്ന്; വിവാദ പ്രതികരണവുമായി മന്‍സൂര്‍ അലിഖാന് (വീഡിയോ)
കേരളത്തില്‍ വാക്സിനേഷന് മന്ദഗതിയില്‍; സ്റ്റോക്കില്‍ നാലു ലക്ഷം ഡോസ് വാക്സിന്; ശനിയാഴ്ച നല്‍കിയത് ലക്ഷ്യമിട്ടതിന്റെ 41 ശതമാനം മാത്രം
ക്ലാസുകള്‍ എടുക്കാതെ പരീക്ഷയുമായി കേരള സര്‍വകലാശാല; പരീക്ഷ മാറ്റിയത് വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ട്രംപിനെ തോല്‍പ്പിച്ചു; ജോ ബൈഡന് ഇനി അമേരിക്കന്‍ പ്രസിഡന്റ്; പുതു ചരിത്രമെഴുതി കമലാ ഹാരിസ്
ജോ ബൈഡന് വിജയത്തിനടുത്ത്; തോല്‍വി സമ്മതിക്കാതെ ട്രംപ് കോടതിയില്‍
തെരഞ്ഞെടുപ്പില്‍ താന്‍ വിജയിച്ചെന്ന് അവകാശപ്പെട്ട് ട്രംപ്, വോട്ടെണ്ണല്‍ നിര്‍ത്തിവെക്കാന്‍ സുപ്രീംകോടതിയെ സമീപിക്കും
ട്രംപ് തന്നെ വീണ്ടും അമേരിക്കയുടെ പ്രസിഡന്റ് ആകും; വൈറലായി ജ്യോതിഷിയുടെ പ്രവചനം
ട്രംപിന്റെ പേര് ആലേഖനം ചെയ്ത ആന; വിദ്യാര്‍ത്ഥിയുടെ പാര്‍ക്കിംഗ് പാസ് റദ്ദാക്കി, നടപടിക്കെതിരേ വിദ്യാര്‍ത്ഥി കോടതയില്‍
കടലിൽ കാണാതായ ഇന്ത്യൻ വിദ്യാർഥിക്കായുള്ള അന്വേഷണം നിർത്തി വച്ചു