×
login
അമേരിക്കയിൽ ഗ്യാസ് വില കുതിച്ചുയരുന്നു; പൊറുതിമുട്ടി ജനം, വില 100 ഡോളര്‍ സ്റ്റിമുലസ് ചെക്കിനുള്ള ബില്‍ യുഎസ് ഹൗസില്‍

75000 ഡോളര്‍ വാര്‍ഷീക വരുമാനമുള്ള വ്യക്തിഗത ടാക്‌സ് ഫയല്‍ ചെയ്യുന്നവര്‍ക്കും 150,000 വരെ വാര്‍ഷിക വരുമാനമുള്ള ജോയിന്റായി ഫയല്‍ ചെയ്യുന്നവര്‍ക്കുമാണ് ഈ ആനുകൂല്യങ്ങള്‍ അനുവദിക്കേണ്ടതെന്ന് ബില്ലില്‍ നിഷ്‌ക്കര്‍ഷിച്ചിട്ടുണ്ട്.

വാഷിങ്ടന്‍: ഒരു മാസത്തിലേറെയായി റഷ്യ-ഉക്രൈൻ യുദ്ധത്തെ തുടര്‍ന്ന് അമേരിക്കയില്‍ കുതിച്ചുയരുന്ന ഗ്യാസ് വില മൂലം പൊറുതി മുട്ടിയ ജനതക്ക് ആശ്വാസം നല്‍കുന്നതിന് 2022 ന്റെ അവശേഷിക്കുന്ന മാസങ്ങളില്‍ 100 ഡോളര്‍ സ്റ്റിമുലസ് ചെക്ക് അനുവദിക്കുന്ന ഗ്യാസ് റിബേറ്റ് ആക്ട് ഓഫ് 2022 ബില്‍ യുഎസ് ഹൗസില്‍ അവതരിപ്പിക്കാനൊരുങ്ങുന്നു. 

യുഎസ് ഹൗസ് പ്രതിനിധികളായ ഡമോക്രാറ്റ് പാര്‍ട്ടി അംഗങ്ങള്‍ മൈക്ക് തോംപ്‌സണ്‍ (കലിഫോര്‍ണിയ), ജോണ്‍ ലാര്‍സന്‍ (കണക്റ്റിക്കട്ട്), ലോറന്‍ അണ്ടര്‍ വുഡ് (ഷിക്കാഗോ) എന്നിവരാണ് എനര്‍ജി റിബേറ്റ് ബില്ല് ഹൗസില്‍ അവതരിപ്പിക്കുന്നതില്‍ തയ്യാറെടുക്കുന്നത്. നാഷണല്‍ അവറേജ് ഗ്യാലന് 4 ഡോളറിനു മുകളില്‍, വരുന്ന മാസങ്ങളിലാണ് ചെക്ക് നല്‍കേണ്ടതെന്ന് ഇവര്‍ ആവശ്യപ്പെടുന്നു. നിലവില്‍ അമേരിക്കയില്‍ ട്രിപ്പിള്‍ എയുടെ സര്‍വ്വെ അനുസരിച്ചു ശരാശരി ഗ്യാസു വില ഗ്യാലന് 4.24 ഡോളറാണ്. 

75000 ഡോളര്‍ വാര്‍ഷീക വരുമാനമുള്ള വ്യക്തിഗത ടാക്‌സ് ഫയല്‍ ചെയ്യുന്നവര്‍ക്കും 150,000 വരെ വാര്‍ഷിക വരുമാനമുള്ള ജോയിന്റായി ഫയല്‍ ചെയ്യുന്നവര്‍ക്കുമാണ് ഈ ആനുകൂല്യങ്ങള്‍ അനുവദിക്കേണ്ടതെന്ന് ബില്ലില്‍ നിഷ്‌ക്കര്‍ഷിച്ചിട്ടുണ്ട്. യുഎസ് ഹൗസില്‍ ബില്‍ പാസ്സാകുമോ എന്നതില്‍ ഇവര്‍ തന്നെ സംശയമുന്നയിക്കുന്നുണ്ട്. ഇതിനുള്ള തുക ബഡ്ജറ്റില്‍ എങ്ങനെ ഉള്‍ക്കൊള്ളിക്കുമെന്നും ഇവര്‍ക്ക് വ്യക്തമായ ധാരണയില്ല. ശ്രമം വിജയിക്കുകയാണെങ്കില്‍ 100 ഡോളര്‍ സ്റ്റിമുലസ് ചെക്ക് ലഭിക്കും. 

  comment

  LATEST NEWS


  ദല്‍ഹി കോര്‍പറേഷനില്‍ ആപ് മുന്നില്‍; ബിജെപി രണ്ടാമത് ; നാമാവശേഷമായി കോണ്‍ഗ്രസ്; കോണ്‍ഗ്രസിന് ലഭിച്ചത് 250ല്‍ 9 സീറ്റുകള്‍


  ഇന്‍റര്‍വ്യൂ മാര്‍ക്ക് വഴി ഒന്നാം റാങ്ക് സൃഷ്ടിച്ച് കുസാറ്റ് പ്രൊഫസറെ നിയമിക്കാന്‍ നീക്കം; എംജി വാഴ്സിറ്റി പ്രൊവൈസ് ചാന്‍സലര്‍ക്കെതിരെ ആരോപണം


  2019ല്‍ റഫാല്‍ ആയിരുന്നു ; 2024ല്‍ നോട്ട് നിരോധനം ഉയര്‍ത്താന്‍ ഇടത്-കോണ്‍ഗ്രസ്-ലിബറല്‍ ഗുഢാലോചന; 15 ലക്ഷം കോടി നഷ്ടമെന്ന് തോമസ് ഐസക്ക്


  ഇഡി തഞ്ചാവൂരിലെ മല്ലപുരത്ത് നിന്നും 2.51 കോടിയുടെ സ്വര്‍ണ്ണം പിടിച്ചു; അബൂബക്കര്‍ പഴേടത്ത് മലബാര്‍ മേഖലയിലെ ജ്വല്ലറികളില്‍ പ്രൊമോട്ടറും പങ്കാളിയും


  37 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സജ്ജം; ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ഗുജറാത്തില്‍ തുടര്‍ഭരണത്തിനൊരുങ്ങി ബിജെപി


  വിമാനത്താവളം വഴി രക്ഷയില്ല; സ്വര്‍ണ്ണക്കടത്തുകാര്‍ ചൈനയില്‍ നിന്നും മ്യാന്‍മര്‍ വഴി ഇന്ത്യയിലേക്ക് പുതിയ വഴി തേടുന്നു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.