×
login
അമേരിക്കയില്‍ ആഗോള ഹിന്ദുത്വ യൂണിവേഴ്‌സിറ്റി സ്ഥാപിക്കും; ലക്ഷ്യം ഹെന്ദവ തത്വശാസ്ത്രങ്ങള്‍ക്കും വേദങ്ങള്‍ക്കും കൂടുതല്‍ പ്രചാരം

അമേരിക്കയില്‍ ഹിന്ദു യൂണിവേഴ്‌സിറ്റി സ്ഥാപിക്കുമെന്ന തീരുമാനത്തെ ഇന്ത്യയിലെ വിവിധ സംഘടനകളും സ്വാഗതം ചെയ്തു.

വാഷിങ്‌ടൺ: ഹെന്ദവ തത്വശാസ്ത്രങ്ങള്‍ക്കും വേദങ്ങള്‍ക്കും കൂടുതല്‍ പ്രചാരം നല്‍കുക എന്ന ലക്ഷ്യത്തോടെ അമേരിക്കിയില്‍ ഗ്ലോബല്‍ ഹിന്ദു വേദിക് യൂണിവേഴ്‌സിറ്റിക്ക് തുടക്കമാകുന്നു. ഇന്‍ഡോ-അമേരിക്കന്‍ സമൂഹത്തിന്റെ നേതാവായ ഡോ.  സന്തോഷ് കുമാറാണ് ഈ പ്രഖ്യാപനം നടത്തിയത്. ഇവരുടെ പിതാവായ ശംഭു ദയാല്‍ കുല്‍ഷെസ്ത്രയുടെ 48-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ചു നടത്തിയ ചടങ്ങിലായിരുന്നു പ്രഖ്യാപനം.  

ഈ ഡിജിറ്റല്‍ യുഗത്തില്‍ പരമ്പരഗാത ഹിന്ദുത്വ ആശയങ്ങളും വേദങ്ങളും മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കുന്നതിന് യൂണിവേഴ്‌സിറ്റിയിലൂടെ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മറ്റു യൂണിവേഴ്‌സിറ്റികളിലെ പോലെ വേദ  വിഷയങ്ങളില്‍ ഡിഗ്രി, പിജി, പിഎച്ച്ഡി കോഴ്‌സുകള്‍ ഇവിടെയും ഉണ്ടാകുമെന്നും അവര്‍ പറഞ്ഞു.  

അമേരിക്കയിലുള്ളവര്‍ക്കും വേദങ്ങളിലും ഉപനിഷിത്തുകളിലും കൂടുതല്‍ പഠനങ്ങള്‍ നടത്തി ജീവിതത്തെ അര്‍ത്ഥവത്താക്കാന്‍ ഇത്തരമൊരു യൂണിവേഴ്‌സിറ്റി ഉപകരിക്കുമെന്ന് ഡോ. സന്തോഷ് കുമാര്‍ പറഞ്ഞു. അമേരിക്കയില്‍ ഹിന്ദു യൂണിവേഴ്‌സിറ്റി സ്ഥാപിക്കുമെന്ന തീരുമാനത്തെ ഇന്ത്യയിലെ വിവിധ സംഘടനകളും സ്വാഗതം ചെയ്തു.  

38 ഏക്കറിലാണ് യൂണിവേഴ്‌സിറ്റി സ്ഥാപിക്കുന്നത്. 

യൂണിവേഴ്‌സിറ്റിയില്‍ ഡാനി ഡേവിസ് ഇന്റര്‍ഫെയ്ത്ത് ചെയര്‍ സ്ഥാപിക്കാവന്‍ 1,00,000 ഡോളര്‍ സഹായം നല്‍കുമെന്ന് ഇന്ത്യന്‍ സമൂഹത്തിന്റെ മറ്റൊരു നേതാവായ വിജയ് പ്രഭാകര്‍ അറിയിച്ചു.

  comment

  LATEST NEWS


  പെരുമുടിയൂരിന്റെ പെരുമ തകര്‍ക്കാന്‍ നീക്കം; സംസ്‌കൃതം പുറത്തേക്ക്, മലയാളം രണ്ടാം ഭാഷയാക്കാൻ അണിയറ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു


  ഡയറ്റില്‍ ഒഴിവ് റിപ്പോര്‍ട്ട് ചെയ്ത് ഏഴ് വര്‍ഷം കഴിഞ്ഞിട്ടും നിയമനമില്ല; പൊതു വിദ്യാഭ്യാസ വകുപ്പ് നിയമനം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായും ആരോപണം


  ത്രിവര്‍ണ്ണ പതാകയുമായി മോദിയെ വരവേറ്റ് യുഎസ്: നാളെ ജോ ബൈഡനും, കമല ഹാരിസുമായും കൂടിക്കാഴ്ച നടത്തും; യുഎന്‍, ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കും


  '1921 - മലബാര്‍ കലാപം - സത്യവും മിഥ്യയും ' കാനഡ കെ എച്ച് എഫ് സി പ്രഭാഷണം വെള്ളിയാഴ്ച


  പാലാ ബിഷപ്പിന്‍റെ വാദം തള്ളി മുഖ്യമന്ത്രി; കേരളത്തില്‍ നാർക്കോട്ടിക്ക് ജിഹാദും ലവ് ജിഹാദും ഇല്ലെന്ന് മുഖ്യമന്ത്രി


  കേരളം ഐഎസ് റിക്രൂട്ട്‌മെന്റ് കേന്ദ്രം: 2019വരെ 100 മലയാളികള്‍ ഇസ്ലാമിക്ക് സ്‌റ്റേറ്റിന്റെ തീവ്രവാദികളായെന്ന് സമ്മതിച്ച് മുഖ്യമന്ത്രി പിണറായി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.