×
login
വൈറ്റ് ഹൗസില്‍ സമാധാനത്തിനായി യജുര്‍വേദ ശാന്തി മന്ത്രം മുഴക്കി ഹരീഷ് ബ്രഹ്മഭട്ട് ; അനുമോദിച്ച് ട്രംപ്

മനസ്സ് പൂര്‍ണമായും ആയാസരഹിതമായിട്ട് ഉള്‍ക്കൊണ്ട് ചൊല്ലേണ്ട മന്ത്രമാണിത്. ഈ മന്ത്രം ചൊല്ലിക്കഴിയുമ്പോള്‍ തന്നെ ഒരു പോസിറ്റീവ് എനര്‍ജി ഫീല്‍ ചെയ്യും. മനസ്സ് സ്വസ്ഥമാകുകയും ചെയ്യും.

വാഷിംഗ്ടണ്‍ ഡി.സി: വൈറ്റ് ഹൗസ് റോസ് ഗാര്‍ഡനില്‍  സംഘടിപ്പിച്ച ദേശീയ പ്രാര്‍ത്ഥനാ ദിനത്തില്‍ യജുര്‍വേദ ശാന്തി മന്ത്രവും മുഴങ്ങി. സമാധാനത്തിന്റെ മന്ത്രം ചൊല്ലിക്കൊടുത്തത് ന്യൂജഴ്‌സി സ്വാമി നാരായണ്‍ ക്ഷേത്രത്തിലെ പൂജാരി ഹരീഷ് ബ്രഹ്മഭട്ട് ആണ്.  

ഓം ദ്യൗ ശാന്തിരന്തരീക്ഷങ് ശാന്തി:

പൃഥിവീ ശാന്തിരാപ: ശാന്തിരോഷധയ:

ശാന്തി: വനസ്പതയ: ശാന്തിര് വിശ്വേദേവാ:

ശാന്തിര് ബ്രഹ്മശാന്തി: സര്വങ് ശാന്തി:

ശാന്തിരേവ ശാന്തി സാ മാ ശാന്തിരേധി

ഓം ശാന്തി: ശാന്തി: ശാന്തി:

( ഹേ ഈശ്വരാ അവിടുത്തെ കൃപയാല്‍ ഞങ്ങള്‍ക്ക് (ദ്യൗ) ബാഹ്യ അന്തരീക്ഷം ശാന്തിയേകട്ടെ, ശാന്തമാകട്ടെ, (പൃഥിവീ) ഭൂ ലോകം ശാന്തിയേകട്ടെ, ശാന്തമാകട്ടെ, (ആപ:) ജലം ശാന്തിയേകട്ടെ, ശാന്തമാകട്ടെ,(ഓഷധയ:) ഓഷധികളും  (വനസ്പതയ:) വനസ്പതികളും വൃക്ഷങ്ങളും ചെടികളും ശാന്തിയേകട്ടെ, ശാന്തമാകട്ടെ, (വിശ്വേദേവാ:) സമസ്ത ദിവ്യ ശക്തിയുക്തങ്ങളായ പദാര്‍ത്ഥങ്ങളും സമസ്ത വിദ്വാന്മാരും ശാന്തിയേകട്ടെ, അവര്‍ക്ക് ശാന്തിയുണ്ടാകട്ടെ, (ബ്രഹ്മ) വേദ ജ്ഞാനം, ഈശ്വരീയ ജ്ഞാനം ശാന്തിയേകട്ടെ, (സര്‍വ്വം) ലോകത്തിലെ എല്ലാ ജഡ ചേതന പദാര്‍ത്ഥങ്ങളും ശാന്തിയേകട്ടെ. എല്ലാത്തിനും ശാന്തി ലഭിക്കട്ടെ. (ശാന്തി: ഏവ) ശാന്തി പോലും ശാന്തിയെ പ്രാപിക്കട്ടെ, (സാ മാ ശാന്തി: ഏധി) കൂടാതെ ലഭിച്ച ആ ശാന്തി കൂടിക്കൊണ്ടിരിക്കട്ടെ )

എന്ന മന്ത്രം ചൊല്ലി അര്‍ത്ഥവും പറഞ്ഞപ്പോള്‍ പ്രസിഡന്റ് ഡോണാള്‍ഡ് ഡ്രംപ് ഉള്‍പ്പെടെയുള്ളവര്‍ അനുമോദിച്ചു..

കോവിഡ് എന്ന മഹാമാരിയെ ഇല്ലായ്മ ചെയ്യുന്നതിനു പ്രാര്‍ത്ഥനയും അനിവാര്യമാണെന്നു ഹരീഷ് ബ്രഹ്മഭട്ട് പറഞ്ഞു. പ്രാര്‍ത്ഥന ലോക സുഖങ്ങള്‍ അന്വേഷിക്കുന്നതിനും കണ്ടെത്തുന്നതിനുമല്ല, മറിച്ച് മനസ്സിന് ശാന്തിയും സമാധാനവും ലഭിക്കുന്നതിനാണെന്നും വേദ മന്ത്രങ്ങള്‍ ഉദ്ധരിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടി.  

മനസ്സിന് ശാന്തി ലഭിക്കാന്‍ അല്‍പ്പം ധ്യാനവും മന്ത്രവുമൊക്കെയാണ് നല്ലത്. ഇതിനുള്ള ഉത്തമമന്ത്രമാണ് യജുര്‍വേദത്തില്‍ പറയുന്ന ശാന്തിമന്ത്രം

മനസ്സ് പൂര്‍ണമായും ആയാസരഹിതമായിട്ട് ഉള്‍ക്കൊണ്ട് ചൊല്ലേണ്ട മന്ത്രമാണിത്. ഈ മന്ത്രം ചൊല്ലിക്കഴിയുമ്പോള്‍ തന്നെ ഒരു പോസിറ്റീവ് എനര്‍ജി ഫീല്‍ ചെയ്യും. മനസ്സ് സ്വസ്ഥമാകുകയും ചെയ്യും.

രാഷ്ട്രത്തിന്റെ നിലനില്‍പിനു വിശ്വാസവും പ്രാര്‍ത്ഥനയും അനിവാര്യമാണെന്നു ബോധ്യപ്പെട്ടതിനെ തുടര്‍ന്നു 1952 മുതലാണ് എല്ലാവര്‍ഷവും അമേരിക്കയില്‍ ദേശീയ പ്രാര്‍ത്ഥനാ ദിനം ആചരിക്കുന്നത്

രാഷ്ട്രം ഇന്ന് അഭിമുഖീകരിക്കുന്ന കോവിഡ് 19 മഹാമാരിയെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന ലക്ഷക്കണക്കിനാളുകള്‍ക്ക് ആശ്വാസവും രോഗസൗഖ്യവും ലഭിക്കുന്നതിനും കോവിഡ് എന്ന മഹാമാരിയെ പ്രതിരോധിക്കുന്നതിനും, രോഗികളെ സ്വജീവന്‍ പോലും തൃണവല്‍ഗണിച്ച് മുന്‍നിരയില്‍ പോരാടുന്ന ഹെല്‍ത്ത് കെയര്‍ വര്‍ക്കേഴ്സിനും വേണ്ടിയായിരുന്നു ഈവര്‍ഷത്തെ പ്രാര്‍ത്ഥനന പ്രത്യേകമായി സംഘടിപ്പിച്ചത്.

പ്രസിഡന്റ് ട്രംപും, വൈസ് പ്രസിഡന്റും ചുരുക്കംചില വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരും പങ്കെടുത്ത പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ പ്രധാന മതവിഭാഗങ്ങളായ ക്രിസ്ത്യന്‍, ഹിന്ദു, ഇസ്ലാം, ജൂഡിസം എന്നിങ്ങനെ പ്രതിനിധികള്‍ പ്രാര്‍ത്ഥനകള്‍ക്കു നേതൃത്വം നല്‍കി.

  comment

  LATEST NEWS


  മുല്ലപ്പെരിയാറില്‍ പഞ്ചപുച്ഛമടക്കി 'പിണറായി സംഘം'; പാര്‍ലമെന്റില്‍ മലയാളിക്ക് വേണ്ടി വാദിച്ചത് കണ്ണന്താനം മാത്രം; ഡാംസുരക്ഷാ ബില്‍ രാജ്യസഭയില്‍ പാസായി


  തലശ്ശേരിയില്‍ ബിജെപി ഓഫീസ് ആക്രമിക്കാന്‍ എസ്ഡിപിഐ തീവ്രവാദികളുടെ ശ്രമം; കലാപം ഉണ്ടാക്കാനെത്തിയ ക്രിമിനലുകളെ നാട്ടുകാരും പോലീസും ചേര്‍ന്ന് തല്ലിഓടിച്ചു


  2024 ഒളിംപിക്‌സ് ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ മിഷന്‍; ഒളിംപിക്‌സ് സെല്‍ പുനസംഘടിപ്പിച്ചു; അഞ്ജുബോബി ജോര്‍ജ്ജും ബൈച്ചൂങ് ഭൂട്ടിയയും അംഗങ്ങള്‍


  ജീവിതം വഴിമുട്ടിയെന്ന് കരുതിയപ്പോള്‍ രക്ഷകനായി; തിരക്കിനിടയിലും കേന്ദ്രമന്ത്രിയുടെ ഇടപെടല്‍ വിലപ്പെട്ടത്; വി മുരളീധരന് നന്ദിപറഞ്ഞ് മലയാളികള്‍


  ശബരി റെയില്‍ പദ്ധതിക്ക് കേരളത്തിന് താത്പര്യമില്ല എസ്റ്റിമേറ്റ് സമര്‍പ്പിച്ചില്ല; കത്തുകള്‍ക്ക് മറുപടിയില്ല; തുറന്നടിച്ച് മന്ത്രി അശ്വനി വൈഷ്ണവ്.


  ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി വാങ്ങാന്‍ കേരളം; മോദി സര്‍ക്കാര്‍ മുന്നോട്ട് വെച്ച കാര്‍ഷിക നിയമം പരോഷമായി നടപ്പിലാക്കി പിണറായി സര്‍ക്കാര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.