×
login
ടെക്‌സസ് സംസ്ഥാനത്ത് മനുഷ്യ കള്ളക്കടത്ത്; 105 പേര്‍ പിടിയില്‍

ആവശ്യമായ രേഖകളും അനുവാദവും ഇല്ലാതെ രാജ്യത്തേക്ക് പ്രവേശിക്കുന്നവരില്‍ പലരും കുറ്റകൃത്യങ്ങളില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരാണ് എന്നുള്ളത് ഭീതി ഉളവാക്കുന്നു എന്ന് ടെക്‌സാസ് ഡിപ്പാര്‍ട്‌മെന്‍റ് ഓഫ് പബ്ലിക് സേഫ്റ്റി ഓഫീസര്‍ ക്രിസ് ഒലിവറെസ് വെളിപ്പെടുത്തി.

ഡാലസ്: ജൂലൈ 19ന് തിങ്കളാഴ്ച  നിയമവിരുദ്ധമായി  സംസ്ഥാനത്തേക്ക്  പ്രവേശിച്ച 105 പേര്‍ അടങ്ങുന്ന ഒരു വാഹനം ടെക്‌സാസ്  സ്‌റ്റേറ്റ് ട്രൂപ്പേഴ്‌സ് പിടിച്ചെടുത്തു. ടെക്‌സാസ്  സംസ്ഥാനത്ത് മെക്‌സിക്കോ ബോര്‍ഡറിനടുത്ത ലാറിഡോ  സിറ്റിയില്‍ നിന്നാണ് വാഹനം പിടിച്ചെടുത്തത്.

മൈക്കിള്‍ മക്കോയ് എന്ന ട്രക്ക് ഡ്രൈവറെ  മനുഷ്യ കള്ളക്കടത്ത്  കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ആഴ്ചയില്‍ ഇതേ സിറ്റിയില്‍ നിന്ന് സംസ്ഥാനത്തേക്ക് പ്രവേശിച്ച  80 പേര്‍ അടങ്ങുന്ന ഒരു കൂട്ടം ആളുകളെ നിയമപരമായി അമേരിക്കയില്‍ താമസിക്കുവാനുള്ള രേഖകളില്ലാത്തതിനാല്‍ അറസ്റ്റ് ചെയ്തിരുന്നു.

ആവശ്യമായ രേഖകളും അനുവാദവും ഇല്ലാതെ രാജ്യത്തേക്ക് പ്രവേശിക്കുന്നവരില്‍ പലരും കുറ്റകൃത്യങ്ങളില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരാണ് എന്നുള്ളത് ഭീതി ഉളവാക്കുന്നു എന്ന്   ടെക്‌സാസ് ഡിപ്പാര്‍ട്‌മെന്‍റ്  ഓഫ് പബ്ലിക് സേഫ്റ്റി ഓഫീസര്‍  ക്രിസ്  ഒലിവറെസ്  വെളിപ്പെടുത്തി.

കസ്റ്റംസ് ബോര്‍ഡര്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍  ഡിപ്പാര്‍ട്‌മെന്‍റ്  രേഖകളനുസരിച്ച് പ്രസിഡന്‍റ് ബൈഡന്‍ ജനുവരിയില്‍ ചുമതലയേറ്റ അതിനുശേഷം നിയമവിരുദ്ധമായി ഒരു ലക്ഷത്തോളം കുടിയേറ്റക്കാര്‍ അമേരിക്കയിലേക്ക് പ്രവേശിക്കുവാന്‍ ശ്രമിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുന്നു.

  comment

  LATEST NEWS


  അധികം സംസാരിച്ച് അബദ്ധം കാട്ടരുത്; ആരോഗ്യമന്ത്രി വീണ ജോര്‍ജിന് ക്ലിപ്പിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍; മാധ്യമങ്ങള്‍ക്കെതിരേ മന്ത്രി


  ഈ മാസം കണ്ടിരിക്കേണ്ട അഞ്ച് സിനിമകളിൽ നായാട്ടും; ന്യൂയോര്‍ക്ക് ടൈംസില്‍ ഇടം നേടി മലയാള സിനിമ 'നായാട്ട്'


  വാക്ക് തര്‍ക്കത്തിന് പിന്നാലെ മുന്‍ എസ്എഫ്‌ഐ നേതാക്കളും ഡിവൈഎഫ്‌ഐയും തമ്മില്‍ സംഘര്‍ഷം: ആറ് പേര്‍ക്ക് പരിക്കേറ്റ് ആശുപത്രിയില്‍


  മാനസയുമായി ഒന്നിച്ചുള്ള ചിത്രം പുറത്തുവിട്ട് രാഖില്‍ ബ്ലാക്ക് മെയിലിന് ശ്രമിച്ചെന്ന് സംശയം; ഫോട്ടോ പോസ്റ്റ് ചെയ്തത് കൊച്ചി ഹോട്ടലിന്റെ റിവ്യൂ പേജില്‍


  തമിഴ്‌നാട്ടിലെ കുറുവാ സംഘം കേരളത്തില്‍; ജനങ്ങള്‍ പാലിക്കണം, അസ്വാഭാവികമായി അപരിചിതരെ കണ്ടാല്‍ വിവരം നല്‍കണമെന്ന് പോലീസ്‌


  പഞ്ചരത്നങ്ങളുടെ വീട്ടിലേക്ക് പുതിയ അതിഥി; മുത്തശ്ശിയായതിന്റെ നിർവൃതിയിൽ രമാദേവി, അടുത്ത അതിഥി കൂടി ഉടനെത്തുമെന്ന് കുടുംബം


  പി.എസ്.സി. റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഒരുകാരണവശാലും നീട്ടില്ലെന്ന് മുഖ്യമന്ത്രി;മുടി മുറിച്ച് പ്രതിഷേധിച്ച് വനിത ഉദ്യോഗാര്‍ത്ഥികള്‍;വീണ്ടും സമരകാലം


  ഈശോ, കേശു ഈ വീടിന്റെ നാഥന്‍ പേരുകള്‍ മാറ്റില്ല; നോറ്റ് ഫ്രം ദ ബൈബിള്‍ എന്ന ടാഗ് ഒഴിവാക്കും; വിവാദങ്ങളില്‍ മറുപടിയുമായി നാദിര്‍ഷാ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.