×
login
ഇന്ത്യന്‍- അമേരിക്കന്‍ ഇംപാക്റ്റ് പ്രൊജക്റ്റ് മത്സരത്തില്‍ ശ്രീസ്റ്റി ഷര്‍മ വിജയി

5000 ഡോളറാണ് ഒന്നാം സ്ഥാനത്തെത്തിയ ഷര്‍മക്ക് ലഭിക്കുക.

നോര്‍ത്ത് കരോലിന: ഇന്ത്യന്‍ അമേരിക്കന്‍ ഇംപാക്റ്റ് പ്രൊജക്റ്റ് സംഘടിപ്പിച്ച വി.ആര്‍.ഹോം പ്രബന്ധ  മത്സരത്തില്‍ നോര്‍ത്ത് കരോലിന് ചാപ്പല്‍ ഹില്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി ശ്രീസ്റ്റി ഷര്‍മയെ വിജയിയായി പ്രഖ്യാപിച്ചു. 

ആവശ്യമായ രേഖകള്‍ ഇല്ലാതെ അമേരിക്കയില്‍ എത്തപ്പെട്ട സൗത്ത് ഏഷ്യന്‍ ഡ്രീമേഴ്‌സ്അഭിമുഖീകരിക്കുന്ന തൊഴില്‍ പ്രശ്‌നങ്ങളും, സ്‌കോളര്‍ഷിപ്പും, ഫിനാന്‍ഷ്യല്‍ എയ്‌സും തുടങ്ങിയ വിഷയങ്ങളെ അപഗ്രഥിച്ചു നടത്തിയ പ്രബനധ എഴുത്തു മത്സരത്തിലാണ് ഷര്‍മയെ വിജയിയായി തിരഞ്ഞെടുത്തതെന്ന് അധികൃതര്‍ ഇറക്കിയ പത്രകുറിപ്പില്‍ പറയുന്നു.

അമേരിക്കയിലെ 22 സംസ്ഥാനങ്ങളില്‍ നിന്നും നിരവധി പേരാണ് മത്സരത്തിലേക്ക് പ്രബന്ധങ്ങള്‍ അയച്ചിരുന്നത്. കുടിയേറ്റ നിയമം പരിഷ്‌ക്കരിക്കേണ്ട ആവശ്യകഥയും ഈ പ്രബന്ധത്തില്‍ ഉള്‍പ്പെട്ടിരുന്നുവെന്നാണ് പ്രോജകറ്റ് കമ്മ്യൂണിറ്റി ഡയറക്ടര്‍ സാറാ ഷാ പറഞ്ഞു.

5000 ഡോളറാണ് ഒന്നാം സ്ഥാനത്തെത്തിയ ഷര്‍മക്ക് ലഭിക്കുക.


മനസ്വ(ടെക്‌സസ്) രണ്ടാം സ്ഥാനവും, കുശിപട്ടേല്‍, റീത്ത മിശ്ര(കാലിഫോര്‍ണിയ) എന്നിവര്‍ മൂന്നാം സ്ഥാനവും പങ്കിട്ടു.

ഫൈനലിസ്റ്റുകളില്‍ നിന്നാണ് നാലുപേരെ തിരഞ്ഞെടുത്തത്. അമേരിക്കയില്‍ എത്തിയ യുവജനങ്ങള്‍ ഇത്തരം വിഷയങ്ങളില്‍ എത്രമാത്രം താല്‍പര്യം പ്രകടിപ്പിക്കുന്നുവെന്നതിന് ഇത്തരം മത്സരങ്ങള്‍ സഹായിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു.

 

 

  comment

  LATEST NEWS


  ഒറ്റക്കളിയും തോല്‍ക്കാത്ത തൃശൂര്‍ക്കാരന്‍ നിഹാല്‍ സരിനും ചെസ് ഒളിമ്പ്യാഡില്‍ ഒരു സ്വര്‍ണ്ണം...


  ഷിന്‍ഡെ സര്‍ക്കാര്‍ ഇനി രണ്ടല്ല, 18 മന്ത്രിമാർ കൂടി എത്തി; വിമര്‍ശകരുടെ വായടഞ്ഞു;മന്ത്രിയാകാന്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലും


  വൈദ്യുതി ബില്‍ വിപ്ലവകരം; നിരക്ക് കുറയും; കുത്തകകളാക്കി വച്ചിരിക്കുന്ന ഇടങ്ങളിലേക്ക് കൂടുതല്‍ കമ്പനികള്‍; നിയമത്തിന്റെ പ്രത്യേകതകള്‍ അറിയാം


  'എല്ലാ സ്ഥാപനങ്ങളിലും താലൂക്ക് യൂണിയന്‍ ഓഫീസുകളിലും ദേശീയപതാക ഉയര്‍ത്തണം'; കേന്ദ്രസര്‍ക്കാരിന്റെ ആഹ്വാനം ഏറ്റെടുത്ത് എന്‍എസ്എസ്


  രണ്ട് സന്യാസിമാരെ അടിച്ചുകൊന്ന മഹാരാഷ്ട്രയിലെ പല്‍ഘാറില്‍ വനവാസിയെ മതപരിവര്‍ത്തനത്തിന് ശ്രമിച്ച നാല് മിഷണറിമാര്‍ അറസ്റ്റില്‍


  വെങ്കലത്തിളക്കം: ചെസ് ഒളിമ്പ്യാഡില്‍ ഇന്ത്യന്‍ പുരുഷ, വനിതാ ടീമുകള്‍ക്ക് വെങ്കലം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.