×
login
ഇന്ത്യാ പ്രസ്‌ക്ലബ് അന്താരാഷ്ട്ര കോണ്‍ഫ്രന്‍സില്‍ മന്ത്രിമാരും പ്രമുഖ രാഷ്ട്രീയ - മാധ്യമ പ്രവര്‍ത്തകരും പങ്കെടുക്കും.

മാധ്യമ ശ്രീ, മാധ്യമ രത്‌ന, മീഡിയ എക്സലന്‍സ് അവാര്‍ഡ് കൂടാതെ മറ്റു പ്രത്യേക അവാര്‍ഡുകളും നല്‍കും

ചിക്കാഗോ: നവംബര്‍ 11 മുതല്‍ 14 വരെ  ഗ്ലെന്‍വ്യൂ റിനൈസന്‍സ് ചിക്കാഗോ ഗ്ലെന്‍വ്യൂ സ്യൂട്ട്‌സില്‍ വച്ച് നടത്തപെടുന്ന ഇന്ത്യാ പ്രസ്‌ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ അന്താരാഷ്ട്ര മീഡിയാ കോണ്‍ഫ്രന്‍സില്‍ കേരളത്തിലെ രാഷ്ട്രീയ രംഗത്തും മാധ്യമ രംഗത്തും ഉള്ള  പ്രമുഖര്‍ പങ്കെടുക്കും.    മന്ത്രിമാരായ റോഷി അഗസ്റ്റിന്‍,   പി പ്രസാദ്,  പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, എം എല്‍ എമാരായ  എം എം മണി,   മാണി സി കാപ്പന്‍,   റോജി എം ജോണ്‍, മാധ്യമ പ്രവര്‍ത്തകരായ ജോണി ലൂക്കോസ് (മനോരമ ടിവി), കെ. എന്‍. ആര്‍. നമ്പൂതിരി (ജന്മഭൂമി), സിന്ധു സൂര്യകുമാര്‍ (ഏഷ്യാനെറ്റ്), ഡി പ്രമേഷ്‌കുമാര്‍ (മാതൃഭൂമി ടിവി), നിഷാ പുരുഷോത്തമന്‍ (മനോരമ ടിവി),  ക്രിസ്റ്റീനാ ചെറിയാന്‍ (24 ന്യുസ്),  പ്രതാപ് നായര്‍ (ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍സ് ) ,  കെ ആന്റണി (മീഡിയ  മാനേജ്മെന്റ്) തുടങ്ങിയവരാണ്  എത്തുന്നത്.

മാധ്യമ രംഗത്ത് നിന്ന് മനോരമ ന്യൂസിന്റെ ന്യൂസ് ഡയറക്ടറാണ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ ജോണി ലൂക്കോസ്.   കെ. എന്‍. ആര്‍. നമ്പൂതിരി ജന്മഭൂമി  എഡിറ്ററും കേരളത്തിലെ സീനിയര്‍ പത്രപ്രവര്‍ത്തകരില്‍ ഒരാളുമാണ് .ഏഷ്യാനെറ്റ് ന്യൂസിന്റെ എക്‌സിക്യൂട്ടീവ് ന്യൂസ് എഡിറ്റര്‍  ആയ  സിന്ധു സൂര്യകുമാര്‍  'കവര്‍ സ്റ്റോറി' യിലൂടെ മലയാള ടെലിവിഷന്‍ പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം ഏറെ സുപരിചിതയാണ്.

മാതൃഭൂമി ന്യൂസ് ടെലിവിഷന്റെ എഡിറ്റര്‍ ഡി പ്രമേഷ് കുമാര്‍ 'വക്ര ദൃഷ്ടി' എന്ന പ്രോഗ്രാമിലൂടെ വളരെ ശ്രദ്ധേയനാണ്,  മനോരമ ന്യൂസിന്റെ ചീഫ് ന്യൂസ് പ്രൊഡ്യൂസറും,  മലയാള ടെലിവിഷന്‍ ന്യൂസ് അവതാരകാരില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നവരില്‍ ഒരാളും കൂടിയായ  നിഷാ പുരുഷോത്തമന്‍,  24 ന്യൂസ് ചീഫ് സബ് എഡിറ്റര്‍ ക്രിസ്റ്റീന ചെറിയാന്‍,  ഇപ്പോള്‍ ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍സ് ചാനലുകളുടെ ഹെഡ് ഓഫ് പ്രോഗ്രാം ആന്‍ഡ് പ്രൊഡക്ഷന്‍സ് ആയ പ്രതാപ് നായര്‍., കൂടാതെ അറിയപ്പെടുന്ന മീഡിയ മാനേജ്മന്റ് വിദഗ്ധനും പ്രസാധകനുമാണ് കെ ആന്റണി  


മഹാമാരിക്ക് ശേഷം നേരിട്ട് നോര്‍ത്ത് അമേരിക്കയിലെ എല്ലാ മാധ്യമ പ്രവര്‍ത്തകരും ഒത്തു ചേരുന്ന ഒരു വലിയ വേദിയായി ഇത് മാറുമെന്നതും, കേരളത്തിലെ രാഷ്ട്രീയ - മാധ്യമ പ്രവര്‍ത്തകര്‍ എത്തുന്നത് തികച്ചും അഭിമാനകരം ആണെന്നു IPCNA  പ്രസിഡണ്ട് ബിജു കിഴക്കേക്കുട്ടും, ജനറല്‍ സെക്രട്ടറി സുനില്‍ ട്രൈസ്റ്റാറും ട്രഷറര്‍ ജീമോന്‍ ജോര്ജും  പറഞ്ഞു.  നോര്‍ത്ത് അമേരിക്കയിലെ സാമൂഹ്യ സംസ്‌കാരിക രംഗങ്ങളില്‍ നിന്നുള്ള നേതാക്കളും, മുഖ്യ ധാര മാധ്യമരംഗത്തുള്ളവരും പങ്കെടുക്കും എന്ന് ഭാരവാഹികള്‍ പറയുകയുണ്ടായി.

ഇതിനോടനുബന്ധിച്ചു കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന ഏറ്റവും വലിയ അവാര്‍ഡ് ആയ മാധ്യമ ശ്രീ,  മാധ്യമ രത്‌ന, മീഡിയ എക്സലന്‍സ് അവാര്‍ഡ് കൂടാതെ മറ്റു പ്രത്യേക അവാര്‍ഡുകളും നല്‍കും.  ചിക്കാഗോയിലെ റെനൈസ്സന്‍സ് വേദിയില്‍ കോണ്‍ഫെറന്‍സിന്റെ ഗാല നൈറ്റില്‍ നിരവധി കലാപരിപാടികളും ഉണ്ടായിരിക്കും. ഇന്ത്യ പ്രസ് ക്ലബ് ചിക്കാഗോ ചാപ്റ്റര്‍ ആതിഥേയത്വം വഹിക്കുന്ന ചടങ്ങിന് നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി ചുക്കാന്‍ പിടിക്കും.  

 

 

  comment

  LATEST NEWS


  മണ്ണാർക്കാട് ഇരട്ടക്കൊല: 25പ്രതികള്‍ക്കും ജീവപര്യന്തം തടവുശിക്ഷ, 50,000 രൂപ വീതം പിഴയും അടയ്ക്കണം


  ജനകീയ പ്രതിക്ഷേധങ്ങള്‍ക്ക് വിജയം; കെ റെയില്‍ കല്ലിടല്‍ നിര്‍ത്തി; സര്‍വേ ജിപിഎസ് സൗകര്യം ഉപയോഗിച്ച് നടത്തുമെന്ന് സര്‍ക്കാര്‍


  സമയബന്ധിതമായ തെരഞ്ഞെടുപ്പ് പരിഷ്‌ക്കരണങ്ങളും ജനാധിപത്യ മാതൃക ചര്‍ച്ചകളും നടത്തും; 2024ലെ പൊതു തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ആരംഭിച്ചു: രാജീവ് കുമാര്‍


  ശക്തമായ മഴ; നിലവില്‍ ഡാമുകള്‍ തുറക്കേണ്ട സാഹചര്യമില്ല; ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം; മലയോര മേഖലകളില്‍ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു


  സനാതനധര്‍മ്മം ഭാരത സംസ്‌കാരത്തിന്റെ കാതല്‍; ഋഷിവര്യന്മാര്‍ നേടിയെടുത്ത സാംസ്‌കാരിക സവിശേഷതയാണ് ലോകജനതയെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നതെന്ന് ഗവര്‍ണര്‍


  അപ്രതീക്ഷിത മഴ കാര്‍ഷിക മേഖലയ്ക്ക് തിരിച്ചടിയായി; കശുവണ്ടി വിലയിടിഞ്ഞു, കാലവര്‍ഷം നേരത്തെ എത്തിയാല്‍ റബ്ബര്‍ കര്‍ഷകര്‍ പ്രതിസന്ധിയിലാവും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.