×
login
കെ.എം റോയിക്ക് ആദരമർപ്പിച്ച് ഇന്ത്യ പ്രസ്ക്ലബ് ഹ്യൂസ്റ്റൺ ചാപ്റ്റർ

അനിൽ ആറന്മുള

ഹ്യൂസ്റ്റൺ: കഴിഞ്ഞ ദിവസം അന്തരിച്ച പ്രമുഖ മാദ്ധ്യമപ്രവർത്തകനും  എഴുത്തുകാരനുമായ ശ്രി കെ എം റോയിയുടെ മരണത്തിൽ ഇന്ത്യാ പ്രസ്സ്  ക്ലബ് ഹ്യൂസ്റ്റൺ ചാപ്റ്റർ ആദരാഞ്ജലികൾ അർപ്പിച്ചു.  

ഇന്ത്യ കണ്ട പത്രപ്രവർത്തകരിൽ മുൻപന്തിയിൽ തന്നെയാണ് കെ.എം റോയിയുടെ സ്ഥാനമെന്നും അദ്ദേഹത്തിന്റെ മരണം ഭാരതത്തിലെ പത്രപ്രവർത്തന മേഘലക്ക് തീരാനഷ്ടമെന്നും ചാപ്റ്റർ പ്രസിഡന്റ് ശങ്കരൻകുട്ടി പിള്ള അനുസ്മരിച്ചു. മലയാളത്തിലും ഇംഗ്ലീഷിലും ഒരുപോലെ പ്രാവീണ്യം നേടിയിരുന്ന കെ.എം റോയിയുടെ മരണം ജേർണലിസത്തിൽ ഉയർന്നുവരുന്ന ഭാവിതലമുറക്ക് തീരാനഷ്ടമാണെന്നു ചാപ്റ്റർ സെക്രട്ടറി ഫിന്നി രാജു പറഞ്ഞു.  


മലയാള മാധ്യമരംഗത്തെ ഗുരുനാഥനെയാണ് വിധി നമ്മളിൽനിന്നടർത്തിയടുത്തത് എന്ന് വൈസ് പ്രസിഡണ്ട് ജോർജ് തെക്കേമല അനുസ്മരിച്ചു. ഒരുകാലത്തു മാധ്യമരംഗത്തെ ഒഴിച്ചുകൂടാനാകാത്ത സാന്നിധ്യമായിരുന്ന കെ.എം റോയിക്കു അർഹമായ സ്ഥാനം അദ്ദേഹത്തിന്റെ അവസാന കാലത്തു കേരളം നൽകിയോ എന്നത് സംശയിക്കേണ്ടിയിരിക്കുന്നു എന്ന് ട്രെഷറർ മോട്ടി മാത്യു പറഞ്ഞു.  

അനിൽ ആറന്മുള, നേർകാഴ്ച ചീഫ് എഡിറ്റർ സൈമൺ വാളച്ചേരിൽ, ജോയ് തുമ്പമൺ, ജീമോൻ റാന്നി, അജു വർഗീസ്,    ജോർജ് പോൾ, ജിജു കുളങ്ങര,ജോയ്‌സ് തോന്യാമല, J W വർഗീസ്, വിജു വർഗീസ് എന്നിവരും  അനുശോചനം അറിയിച്ചു. 

  comment

  LATEST NEWS


  മണ്ണാർക്കാട് ഇരട്ടക്കൊല: 25പ്രതികള്‍ക്കും ജീവപര്യന്തം തടവുശിക്ഷ, 50,000 രൂപ വീതം പിഴയും അടയ്ക്കണം


  ജനകീയ പ്രതിക്ഷേധങ്ങള്‍ക്ക് വിജയം; കെ റെയില്‍ കല്ലിടല്‍ നിര്‍ത്തി; സര്‍വേ ജിപിഎസ് സൗകര്യം ഉപയോഗിച്ച് നടത്തുമെന്ന് സര്‍ക്കാര്‍


  സമയബന്ധിതമായ തെരഞ്ഞെടുപ്പ് പരിഷ്‌ക്കരണങ്ങളും ജനാധിപത്യ മാതൃക ചര്‍ച്ചകളും നടത്തും; 2024ലെ പൊതു തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ആരംഭിച്ചു: രാജീവ് കുമാര്‍


  ശക്തമായ മഴ; നിലവില്‍ ഡാമുകള്‍ തുറക്കേണ്ട സാഹചര്യമില്ല; ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം; മലയോര മേഖലകളില്‍ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു


  സനാതനധര്‍മ്മം ഭാരത സംസ്‌കാരത്തിന്റെ കാതല്‍; ഋഷിവര്യന്മാര്‍ നേടിയെടുത്ത സാംസ്‌കാരിക സവിശേഷതയാണ് ലോകജനതയെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നതെന്ന് ഗവര്‍ണര്‍


  അപ്രതീക്ഷിത മഴ കാര്‍ഷിക മേഖലയ്ക്ക് തിരിച്ചടിയായി; കശുവണ്ടി വിലയിടിഞ്ഞു, കാലവര്‍ഷം നേരത്തെ എത്തിയാല്‍ റബ്ബര്‍ കര്‍ഷകര്‍ പ്രതിസന്ധിയിലാവും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.