എഡിസണ് ടൗണ്‍ഷിപ്പ് കൗണ്‍സില്‍ ആന്‍ഡ് ബോര്‍ഡ് ഓഫ് എഡ്യൂക്കേഷന്‍ മെമ്പറായി പ്രവര്‍ത്തിച്ച പരിചയസമ്പത്ത് മേയര്‍ സ്ഥാനത്തിനു മുതല്കൂട്ടായിരിക്കുമെന്നു സപ്ന കരുതുന്നു.
ന്യൂജഴ്സി: ന്യൂജഴ്സി സംസ്ഥാനത്തെ എഡിസണ് സിറ്റി മേയറായി ഇന്ത്യന്‍ അമേരിക്കന്‍ അറ്റോര്‍ണി സപ്ന ഷാ മത്സരിക്കുന്നു. ഫെബ്രുവരി 17-നാണ് ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. ന്യൂജഴ്സിയിലെ അഞ്ചാമത്തെ ഏറ്റവും വലിയ സിറ്റി എന്ന പദവി മാത്രമല്ല, രാജ്യത്തെ ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ അമേരിക്കന്‍ ജനസംഖ്യയുള്ള സിറ്റി കൂടിയാണിത്.
എഡിസണ് ടൗണ്‍ഷിപ്പ് കൗണ്‍സില്‍ ആന്‍ഡ് ബോര്‍ഡ് ഓഫ് എഡ്യൂക്കേഷന്‍ മെമ്പറായി പ്രവര്‍ത്തിച്ച പരിചയസമ്പത്ത് മേയര്‍ സ്ഥാനത്തിനു മുതല്കൂട്ടായിരിക്കുമെന്നു സപ്ന കരുതുന്നു. ടാക്സ് നിയമങ്ങളില്‍ സ്ഥിരതയും, സിറ്റിയിലെ ജീവിതനിലവാരം ഉയര്‍ത്തുകയും, പുതിയ വ്യവസായ സംരംഭകരെ ആകര്‍ഷിക്കുകയും ചെയ്യുകയായിരിക്കും തന്റെ ലക്ഷ്യമെന്നു അവര്‍ പറയുന്നു.
ഡമോക്രാറ്റിക് പാര്‍ട്ടി ഫെബ്രുവരി 24-നു സംഘടിപ്പിക്കുന്ന വെര്‍ച്വല്‍ കണ്‍വന്‍ഷനില്‍ വച്ച് എന്‍ഡോഴ്സ്മെന്റ് ലഭിക്കുമെന്നു സപ്ന പറഞ്ഞു. 18,000 രജിസ്ട്രേഡ് ഡമോക്രാറ്റുകളുടെ പിന്തുണ അഭ്യര്‍ഥിച്ചുകൊണ്ട് സപ്ന കത്തെഴുതിയിട്ടുണ്ട്.
എഡിസണ് സിറ്റിയില്‍ 10,2000 ഏഷ്യന്‍ കുടുംബങ്ങളാണെന്നു അതില്‍ ഭൂരിഭാഗവും ഇന്ത്യന്‍ അമേരിക്കക്കാരാണെന്നും ഇവര്‍ പറഞ്ഞു. ഏഷ്യന്‍ പസഫിക് അമേരിക്കന്‍ ലോയേഴ്സ് (ന്യൂജഴ്സി) പ്രസിഡന്റാണ് സപ്ന. ആല്‍ബനി ലോ സ്കൂളില്‍ നിന്നാണ് നിയമ ബിരുദം നേടിയത്. ഫിനാന്‍ഷ്യല്‍ അസിസ്റ്റന്റായും ജോലി ചെയ്തിട്ടുണ്ട്.
ഒളിമ്പിക്സിന് കാണികള്‍ വേണം: സീക്കോ
തമിഴ്നാട് മുന്നില്‍ തന്നെ; കേരളത്തിന് പത്ത് സ്വര്‍ണം കൂടി
അഡ്വ. കെ.കെ ബാലറാം ആര്‍എസ്എസ് കേരള പ്രാന്ത സംഘചാലക്
തീവ്രവാദികള്‍ക്കെതിരെ ബൈഡന് പ്രയോഗിച്ചത് 2011ലെ പ്രത്യേകാധികാരം; പ്രസിഡന്റ് മാറിയാലും നയത്തില്‍ മാറ്റമില്ല; വ്യോമാക്രമണം തുടരുമെന്ന് പെന്റഗണ്‍
വിഴിഞ്ഞം, സ്മാര്‍ട്ട് സിറ്റി, ലൈറ്റ് മെട്രോ, ഗെയില്‍, ഓട്ടോണമസ് കോളജ്, കാരുണ്യ: സിപിഎമ്മിന്റേത് എല്ലാത്തിനേയും എതിര്‍ത്ത ചരിത്രം
ചെസ്സെഴുത്തിന്റെ കാരണവര്‍
കഥയ മമ, കഥയ മമ
ഇന്ന് 3792 പേര്‍ക്ക് കൊറോണ; 3418 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4650 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 4182 ആയി
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
പത്മ ജേതാക്കളെ കെ എച്ച് എന്‍ എ ആദരിച്ചു
പത്മ പുരസ്ക്കാരം നേടിയവരെ കെഎച്ച്എന്‍എ ആദരിക്കും; കേന്ദ്രമന്ത്രി വി മുരളീധരന് മുഖ്യാതിഥി
വനിതാ ഡോക്ടറെ കൊലപ്പെടുത്തി ഇന്ത്യൻ ഡോക്ടർ ആത്മഹത്യ ചെയ്തു
ആദ്യ ആഴ്ചയില്‍ തന്നെ ട്രംപിനെ മറി കടന്ന് ജോ ബൈഡന്, പാര്‍ട്ടി തലത്തില്‍ വിഭാഗീയത തുടരുന്നുവെന്നും റിപ്പോർട്ട്
ആഭ്യന്തര കലാപ ഭീഷണി: അമേരിക്കയില്‍ ടെറര്‍ അലര്‍ട്ട് പ്രഖ്യാപിച്ചു
ആഭ്യന്തര കലാപ ഭീഷണി: അമേരിക്കയിൽ ടെറർ അലർട്ട് പ്രഖ്യാപിച്ചു, നൂറ്റി അമ്പതിൽപ്പരം തീവ്രവാദികൾ അറസ്റ്റിൽ