×
login
ഫെഡറൽ ജഡ്ജിയായി ഇന്ത്യൻ അമേരിക്കൻ പ്രോസിക്യൂട്ടർ സരള വിദ്യ നാഗലയ്ക്ക് നിയമനം, ക്രിമിനൽ ജസ്റ്റിസ് സിസ്റ്റത്തിൽ അഗാധ പാണ്ഡിത്യം

കന്നൽട്ടിക്കട്ട് സംസ്ഥാനത്ത് ആദ്യമായി നിയമിക്കപ്പെടുന്ന സൗത്ത് ഏഷ്യൻ വംശജയാണ് സരള വിദ്യ ഫെഡറൽ ജഡ്ജിയായിരിക്കുന്ന വനേസയുടെ ഒഴിവിലാണ് സരളയുടെ നിയമനം.

കന്നൽറ്റിക്കറ്റ് : ഇന്ത്യൻ അമേരിക്കൻ പ്രോസിക്യൂട്ടർ സരള വിദ്യ നാഗലയെ ഫെഡറൽ ജഡ്ജിയായി നിയമിക്കുന്നതിന് യു.എസ്. സെനറ്റിന്റെ അംഗീകാരം. കന്നൽട്ടിക്കട്ട് ഫെഡറൽ ബെഞ്ചിലേക്ക് പ്രസിഡന്റ് ബൈഡൻ നോമിനേറ്റ് ചെയ്ത സരളയെ ഒക്ടോബർ- 27-ന് നടന്ന സെനറ്റിൽ 46 - നെതിരെ 56 വോട്ടുകളോടെയാണ് ഫെഡറൽ ജഡ്ജിയായി അംഗീകരിച്ചത്.

കന്നൽട്ടിക്കട്ട് സംസ്ഥാനത്ത് ആദ്യമായി നിയമിക്കപ്പെടുന്ന സൗത്ത് ഏഷ്യൻ വംശജയാണ് സരള വിദ്യ ഫെഡറൽ ജഡ്ജിയായിരിക്കുന്ന വനേസയുടെ ഒഴിവിലാണ് സരളയുടെ നിയമനം. ക്രിമിനൽ ജസ്റ്റിസ് സിസ്റ്റത്തെക്കുറിച്ച് അഗാധ പാണ്ഡിത്യമുള്ള സരള പൊതുജന സേവനത്തിൽ മുൻപന്തിയിലാണ്. 1983 -ൽ നോർത്ത് ഡെക്കോട്ടയിലായിരുന്നു ഇവരുടെ ജനനം.

സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദവും യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ ബെർക്കലയിൽ നിന്നും നിയമ ബിരുദവും കരസ്ഥമാക്കി. 2008 - 2009- ൽ ലോ ക്ലാർക്കായി ആദ്യ നിയമനം. 2012 ൽ കന്നൽട്ടിക്കറ്റ് യു.എസ് അറ്റോർണി ഓഫീസിൽ പ്രവർത്തനമാരംഭിച്ചു. ഏതു രാജ്യക്കാരനെന്നോ, വംശജനെന്നോ വേർതിരിവില്ലാതെ എല്ലാവർക്കും തുല്യ പരിഗണന എന്ന ബൈഡന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളുടെ ഭാഗമാണ് സരളയുടെയും നിയമനം.

  comment

  LATEST NEWS


  കോഴിക്കോട് നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നു; മൂന്ന് ബീമുകള്‍ ഇളകി പുഴയില്‍ വീണു, രണ്ട് തൊഴിലാളികൾക്ക് പരിക്ക്


  മണ്ണാർക്കാട് ഇരട്ടക്കൊല: 25പ്രതികള്‍ക്കും ജീവപര്യന്തം തടവുശിക്ഷ, 50,000 രൂപ വീതം പിഴയും അടയ്ക്കണം


  ജനകീയ പ്രതിക്ഷേധങ്ങള്‍ക്ക് വിജയം; കെ റെയില്‍ കല്ലിടല്‍ നിര്‍ത്തി; സര്‍വേ ജിപിഎസ് സൗകര്യം ഉപയോഗിച്ച് നടത്തുമെന്ന് സര്‍ക്കാര്‍


  സമയബന്ധിതമായ തെരഞ്ഞെടുപ്പ് പരിഷ്‌ക്കരണങ്ങളും ജനാധിപത്യ മാതൃക ചര്‍ച്ചകളും നടത്തും; 2024ലെ പൊതു തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ആരംഭിച്ചു: രാജീവ് കുമാര്‍


  ശക്തമായ മഴ; നിലവില്‍ ഡാമുകള്‍ തുറക്കേണ്ട സാഹചര്യമില്ല; ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം; മലയോര മേഖലകളില്‍ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു


  സനാതനധര്‍മ്മം ഭാരത സംസ്‌കാരത്തിന്റെ കാതല്‍; ഋഷിവര്യന്മാര്‍ നേടിയെടുത്ത സാംസ്‌കാരിക സവിശേഷതയാണ് ലോകജനതയെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നതെന്ന് ഗവര്‍ണര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.