നോര്‍ത്ത് ടെക്‌സാസിലെ ഇന്ത്യന്‍ സമൂഹത്തിന്റെ സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനു ലാഭേച്ഛയില്ലാത്ത പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഇന്ത്യ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സസ്. പ്ലാനോയിലെ മിനര്‍വ ബാങ്ക്വറ്റ് ഹാളില്‍ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷത്തോടനുബന്ധിച്ചാണ് അവാര്‍ഡ് ദാന പരിപാടി സംഘടിപ്പിച്ചത്.
ഡാളസ്: ഇന്ത്യ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സാസ് 2023ലെ വുമണ്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് വണ്‍ എര്‍ത്ത് വണ്‍ ചാന്‍സസെദിസ് മാസത്തിന്റെ സ്ഥാപകയായ ഗീതാ മേനോന് സമ്മാനിച്ചു.
നോര്‍ത്ത് ടെക്‌സാസിലെ ഇന്ത്യന്‍ സമൂഹത്തിന്റെ സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനു ലാഭേച്ഛയില്ലാത്ത പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഇന്ത്യ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സസ്. പ്ലാനോയിലെ മിനര്‍വ ബാങ്ക്വറ്റ് ഹാളില്‍ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷത്തോടനുബന്ധിച്ചാണ് അവാര്‍ഡ് ദാന പരിപാടി സംഘടിപ്പിച്ചത്. ഇന്ത്യന്‍ ദേശീയ ഗാനവും അമേരിക്കന്‍ ദേശീയ ഗാനവും ആലപിച്ചാണ് പരിപാടി ആരംഭിച്ചത്
പരിപാടിയില്‍ 11 സ്ത്രീകള്‍ അവരുടെ വിജയഗാഥകള്‍ പങ്കുവെച്ചു, തുടര്‍ന്ന് പ്രീത പ്രഭാകര്‍ മുഖ്യ പ്രഭാക്ഷണം നടത്തി. തുടര്‍ന്ന് നാരീ ശക്തിയുടെ നൃത്ത പ്രകടനവും ഉണ്ടായിരുന്നു. കമ്മ്യൂണിറ്റിലെ സേവനത്തെ അടിസ്ഥാനമാക്കി സ്പീക്കര്‍മാരെ തിരഞ്ഞെടുത്തു, അതില്‍ മികച്ച പ്രഭാഷകരെ ജൂറി തിരഞ്ഞെടുക്കുകയും ബോര്‍ഡ് ആദരിക്കുകയും ട്രോഫികള്‍ നല്‍കി അവരെ അംഗീകരിക്കുകയും ചെയ്തു
വുമണ്‍ ഓഫ് ദ ഇയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട ഗീത മേനോന്റെ വണ്‍ എര്‍ത്ത് വണ്‍ ചാന്‍സ് എന്നസംഘടന നഗരപ്രദേശങ്ങളിലെ സുസ്ഥിര ജീവിതത്തിലും വനനശീകരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു പരിസ്ഥിതി ലാഭരഹിത സ്ഥാപനമാണ്.ഡാളസ് ഫോര്‍ട്ട് വര്‍ത്ത മെട്രോപ്ലെക്‌സില്‍ മാത്രം ഈ സംഘടന 760 മരങ്ങളും കുറ്റിച്ചെടികളും നട്ടുപിടിപ്പിച്ചു, പാര്‍ക്കുകളില്‍ യുവാക്കള്‍ മാലിന്യം വലിച്ചെറിയാതിരിക്കുന്നതിനും സുസ്ഥിര ജീവിതത്തെക്കുറിച്ചും അവബോധം വളര്‍ത്തുകയും ചെയുക എന്നതാണ് സംഘടനയുടെ മറ്റു ലക്ഷ്യങ്ങള്‍. 'ഞങ്ങള്‍ക്കൊപ്പം സന്നദ്ധസേവനം നടത്തുന്നത് രസകരവും ജീവിതത്തെയും സമ്പന്നമാക്കുന്ന ഒരു സമയവുമാണ്,' വണ്‍ എര്‍ത്ത് വണ്‍ ചാന്‍സ് ഗീതാ മേനോന്‍ പറഞ്ഞു.
നടന്‍ കൊല്ലം സുധിയുടെ സംസ്‌കാരം ഇന്ന്; ബിനു അടിമാലിയുടെ ആരോഗ്യനിലയില്‍ പുരോഗതി
വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് ലഹരി നല്‍കി പീഡിപ്പിച്ചു; പെൺകുട്ടിയെ കണ്ടെത്തിയത് താമരശേരി ചുരത്തിന്‍റെ ഒൻപതാം വളവിൽ നിന്നും, പ്രതി പിടിയില്‍
ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരേ പോക്‌സോ കേസ് ഉണ്ടാകില്ല; ലൈംഗികാതിക്രമം നടത്തിയെന്ന ആദ്യ മൊഴി തിരുത്തി പ്രായപൂര്‍ത്തിയാകാത്ത ഗുസ്തി താരം
അരിക്കൊമ്പന്‍ ഇനി മുണ്ടന്‍തുറെ കടുവ സങ്കേതത്തില്‍ വിഹരിക്കും; ചികിത്സ നല്‍കി ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തി കൊമ്പനെ തുറന്നുവിട്ടു
സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് വിടുന്നു; പ്രഗതിശീല്‍ കോണ്‍ഗ്രസ് എന്ന പേരില്‍ പുതിയ പാര്‍ട്ടി; പ്രഖ്യാപനം ഈ മാസം പതിനൊന്നിന്
അനിവാര്യമായത് സംഭവിക്കുക തന്നെ ചെയ്യും... അത് എനിക്ക് ജീവിതം കാണിച്ചു തന്നു... അതിന് അധികം വർഷങ്ങൾ എടുക്കുക ഉണ്ടായില്ല.
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ദീപാവലി: ന്യൂയോര്‍ക്ക് സിറ്റിയിലെ പൊതു വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് മേയർ എറിക് ആദംസ്, നന്ദി പറഞ്ഞ് ജെന്നിഫർ രാജ്കുമാർ
'എന്റെ പേര് നബീല സായിദ്. ഞാന്‍ 23 വയസുള്ള ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലിമാണ്. ഞങ്ങള്‍ നഗരപ്രാന്തത്തിലെ ഒരു റിപ്പബ്ലിക്കന്‍ സീറ്റ് പിടിച്ചെടുത്തു,'
കെ പി യോഹന്നാനെതിരെ അമേരിക്കയിലെ കേസ് വീണ്ടും ചര്‍ച്ചയാകുന്നു; കേരളത്തില്‍ നിന്ന് കടത്തിയത് 350 കോടി
അമേരിക്കയില്‍ കത്തോലിക്കാ ബിഷപ്പ് വെടിയേറ്റു മരിച്ചു; വേലക്കാരിയുടെ ഭര്‍ത്താവ് അറസ്റ്റില്‍
പുട്ടിന് ആണവായുധം ഉപയോഗിക്കാന്‍ സാധ്യതയെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം തലവന്‍
ഡാളസ് ശ്രീ ഗുരുവായൂർ ക്ഷേത്രത്തിൽ പ്രതിഷ്ട ദിനാചരണ മഹോത്സവം മെയ് 27 മുതൽ ജൂൺ 2വരെ